ADVERTISEMENT

വണ്‍പ്ലസിന്റെ പുതിയ സ്മാർട് ടിവി ഇന്ത്യയിൽ അവതരിപ്പിച്ചു. വൺപ്ലസ് ടിവി 50 ഇഞ്ച് വൈ1എസ് പ്രോയ്ക്ക് 4K ഡിസ്‌പ്ലേയുണ്ട്. വൺപ്ലസ് ടിവി 50-ഇഞ്ച് വൈ1എസ് പ്രോ മുൻപ് ഇന്ത്യയിൽ അവതരിപ്പിച്ച 43 ഇഞ്ച് വേരിയന്റിനു ശേഷം വൈ1എസ് പ്രോ സീരീസിലെ രണ്ടാമത്തെ സ്മാർട് ടിവിയാണ്. ‌പുതിയ വേരിയന്റിൽ 4K യുഎച്ച്ഡി ഡിസ്‌പ്ലേ, ഓട്ടോ ലോ ലേറ്റൻസി മോഡ് (ALLM), മെംക് (MEMC) ഉള്ള ഗാമാ എൻജിൻ തുടങ്ങിയവയുണ്ട്. 

 

വൺപ്ലസ് ടിവി 50-ഇഞ്ച് വൈ1എസ് പ്രോയ്ക്ക് അപ്‌ഗ്രേഡുചെയ്‌ത 4K യുഎച്ച്ഡി ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് അസാധാരണമായ വ്യക്തതയും അവിശ്വസനീയമായ ദൃശ്യ മികവും വാഗ്ദാനം ചെയ്യുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. 10-ബിറ്റ് കളർ ഡെപ്ത് ഫീച്ചറിനൊപ്പം 50 ഇഞ്ച് പാനൽ ഒരു ബില്യണിലധികം നിറങ്ങളെ പിന്തുണയ്ക്കുന്നു. HDR10+, HDR10, കൂടാതെ HLG ഫോർമാറ്റ് എന്നിവയ്‌ക്കുള്ള പിന്തുണയോടെയാണ് ഇത് വരുന്നത്.

 

വൺപ്ലസിന്റെ ഗാമാ എൻജിൻ ഫീച്ചർ വഴി മികച്ച രീതിയിൽ നിറങ്ങളും ചലനാത്മക ദൃശ്യതീവ്രതയും നൽകുമെന്ന് അവകാശപ്പെടുന്നു. 24W ഔട്ട്‌പുട്ടുള്ള രണ്ട് സ്പീക്കറുകളും ഇതിലുണ്ട്. ഗെയിമുകൾ കളിക്കുമ്പോൾ സ്‌മാർട് ടിവി ഓട്ടോ ലോ ലേറ്റൻസി മോഡിനെ പിന്തുണയ്ക്കും. കൂടാതെ മൾട്ടികാസ്റ്റ്, ഗൂഗിൾ ഡ്യുവോ പിന്തുണ എന്നിവയും വൺപ്ലസ് ടിവി 50-ഇഞ്ച് വൈ1എസ് പ്രോ അവതരിപ്പിക്കുന്നു. ഇത് സീരീസിലെ മറ്റ് ടിവികളിൽ നിന്നുള്ള പരിഷ്കരിച്ച പിതിപ്പാണെന്ന് പറയാം.

 

വൺപ്ലസിന്റെ പുതിയ സ്മാർട് ടിവിയും കിഡ്‌സ് മോഡിനൊപ്പം വരുന്നുണ്ട്. ഇതിൽ പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കം നൽകുന്നു. ആരോഗ്യകരമായ ഡിജിറ്റൽ ജീവിതം നിലനിർത്തുന്നതിന് പ്രത്യേക ‘വാച്ച് ടൈം ലിമിറ്റേഷൻ’ ഫീച്ചർ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് ടിവി കാണുന്ന സമയം ക്രമീകരിക്കാനും കഴിയും. ഇക്കോസിസ്റ്റം ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് അവരുടെ മറ്റ് വൺപ്ലസ് ഉപകരണങ്ങളും ബന്ധിപ്പിക്കാവുന്നതാണ്. ടിവി ഓണാക്കാനും ഓഫാക്കാനും ഉപയോക്താക്കൾക്ക് വൺപ്ലസ് വാച്ച് അവരുടെ വൺപ്ലസ് ടിവി 50-ഇഞ്ച് വൈ1എസ് പ്രോയുമായി ലിങ്ക് ചെയ്യാനും കഴിയും. ഉപയോക്താവ് ഉറങ്ങിപ്പോയി എന്ന് വൺപ്ലസ് വാച്ച് മനസ്സിലാക്കുമ്പോൾ സ്മാർട് സ്ലീപ് കൺട്രോൾ ഫീച്ചർ വഴി ഉടൻ തന്നെ വൺപ്ലസ് ടിവി സ്വിച്ച് ഓഫ് ചെയ്യും.

 

വൺപ്ലസ് ടിവി 50-ഇഞ്ച് വൈ1എസ് പ്രോയുടെ ഇന്ത്യയിലെ വില 32,999 രൂപയാണ്. ജൂലൈ 7 മുതൽ ആമസോൺ ഇന്ത്യ, വൺപ്ലസ് ഇന്ത്യ ഓൺലൈൻ സ്റ്റോർ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, പ്രധാന ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വാങ്ങാം. ലോഞ്ച് ഓഫറുകളുടെ ഭാഗമായി ആക്‌സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് പുതിയ വൺപ്ലസ് ടിവികൾ വാങ്ങുമ്പോൾ 3,000 രൂപ ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ആമസോണിലെ പ്രധാന ബാങ്ക് ഇടപാടുകളിലുടനീളം 9 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്. ആമസോൺ.ഇൻ-ൽ നിന്ന് വൺപ്ലസ് ടിവി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 12 മാസത്തെ കോംപ്ലിമെന്ററി ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

 

English Summary: OnePlus TV 50-inch Y1S Pro launched in India: Price, offers, specifications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com