ഓഫർ പെരുമഴയുമായി ആമസോൺ പ്രൈം ഡേ ജൂലൈ 23നും 24നും

amazon-sale
SHARE

കനത്ത ഡിസ്കൗണ്ടും എക്സ്ക്ലൂസീവ് പ്രോഡക്ട് ലോഞ്ചുകളുമായി ആമസോൺ പ്രൈം വരിക്കാരെ ലക്ഷ്യമിട്ടുള്ള ഓഫർ സെയിൽ ജൂലൈ 23-24 തീയതികളിൽ നടക്കും. ഇന്ത്യയിലെ ആമസോണിന്റെ ആറാമത്തെ പ്രൈം ഡേ സെയിൽ ആണിത്. ആമസോൺ പ്രൈം ഡേ സെയിൽ 2022 ഇന്ത്യയുടെ തീയതികൾ ആമസോൺ പേജിൽ കണ്ടെത്തിയതായി ഗാഡ്ജറ്റ്സ് 360 ആണ് റിപ്പോർട്ട് ചെയ്തത്. 

ലഭ്യമായ വിശദാംശങ്ങൾ പ്രകാരം ജൂലൈ 23 ന് ആരംഭിച്ച വിൽപന ജൂലൈ 24 വരെ നീണ്ടുനിൽക്കും. തീയതികളുടെയും കൂടുതൽ വിശദാംശങ്ങളുടെയും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വിവിധ വിഭാഗങ്ങളിലായി 50 ശതമാനം വരെ ഇളവുകൾ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാർഡ് വഴി വാങ്ങുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കും.

ഓഫറുകൾക്കും ഡിസ്കൗണ്ടുകൾക്കും പുറമേ വിവിധ കമ്പനികളുടെ പ്രോഡക്ട് ലോഞ്ചുകളും ആ 48 മണിക്കൂറിലുണ്ടാവും. പ്രൈം ഡേ സെയിലിനു മാത്രമായി ആയിരത്തോളം പുതിയ ഉൽപന്നങ്ങൾ എത്തിക്കുമെന്നാണ് കരുതുന്നത്. 5000 ലധികം വരുന്ന ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്കു വൻവിലക്കുറവ് പ്രതീക്ഷിക്കാം.

English Summary: Amazon Prime Day Sale 2022 India Dates Revealed

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS