ADVERTISEMENT

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുൻനിര ഇകൊമേഴ്സ് കമ്പനികളായ ആമസോൺ, ഫ്ലിപ്കാർട്ട് വൻ ഓഫർ വിൽപന നടത്തുന്നു. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ (Amazon Great Freedom Festival 2022) ഓഗസ്റ്റ് 6ന് തുടങ്ങി ഓഗസ്റ്റ് 10ന് അവസാനിക്കും. ഫോണുകൾ, സ്മാര്‍ട് വാച്ചുകൾ ഇലക്ട്രോണിക്സ്, ലാപ്‌ടോപ്പുകൾ, ക്യാമറകൾ, ഫാഷൻ, സൗന്ദര്യ വസ്തുക്കൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ദൈനംദിന അവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ എന്നിവ ഓഫർ വിലയ്ക്ക് വാങ്ങാം.

 

ചില സ്മാർട് ഫോൺ, വാച്ചുകളുടെ ഡീലുകളും മറ്റ് വിശദാംശങ്ങളും ആമസോൺ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 40 മുതൽ 80 ശതമാനം വരെ വിലക്കുറവിലാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്. സ്മാർട് വാച്ചുകൾ 80 ശതമാനം വരെയും സ്മാർട് ടിവികൾക്ക് 70 ശതമാനം വരെയും ഇളവ് നൽകുന്നുണ്ട്.

 

∙ സ്മാർട് വാച്ച് ഡിസ്കൗണ്ടുകൾ

 

കുറഞ്ഞ കാലത്തിനിടെ വിപണിയിൽ തരംഗമായ ഉൽപന്നമാണ് സ്മാർട് വാച്ചുകൾ. കുറഞ്ഞ വിലയ്ക്ക് നിരവധി ഫീച്ചറുകളുള്ള നിരവധി സ്മാർട് വാച്ചുകൾ ഇപ്പോൾ ലഭ്യമാണ്. മുനിര ബ്രാൻഡുകളുടെ സ്മാർട് വാച്ചുകളെല്ലാം ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ വിൽപനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോയ്സ്, ബോട്ട്, ഫയർ ബോൾട്ട്, ആമസ്ഫിറ്റ്, പിട്രോൺ, സീബ്രോണിക്സ്, മി, വൺപ്ലസ്, ഒപ്പോ, ആപ്പിൾ, സാംസങ്, ഓണർ, വാവെയ്, റിയൽമി, ഫിറ്റിബിറ്റ് തുടങ്ങി കമ്പനികളെല്ലാം രംഗത്തുണ്ട്. സ്മാർട് വാച്ചിനൊപ്പം സ്മാർട് ബാൻഡുകളും ലഭ്യമാണ്. ചില സ്മാർട് വാച്ചുകളും ബാൻഡുകൾക്കും 80 ശതമാനം വരെ ഇളവ് നൽകുന്നുണ്ട്.

 

കൂടുതൽ ഓഫറുകൾ അറിയാൻ സന്ദർശിക്കുക

 

അവതരിപ്പിക്കുമ്പോൾ 16,999 രൂപ വിലയുണ്ടായിരുന്ന ഫയർ-ബോൾട്ട് വിഷനറി ഇപ്പോൾ വിൽക്കുന്നത് 3,998 രൂപയ്ക്കാണ്. 6990 രൂപയുടെ ബോട്ട് ഫ്ലാഷ് എഡിഷൻ സ്മാർട് വാച്ച് 1998 രൂപയ്ക്കും 4999 രൂപയുടെ നോയിസ് പൾസ് ബസ് 1799 രൂപയ്ക്കും 7999 രൂപയുടെ പിട്രോൺ ഫോഴ്സ് എക്സ്11 വാച്ച് 1598 രൂപയ്ക്കും 7999 രൂപയുടെ ഫയർ–ബോൾട്ട് നെപ്റ്റ്യൂൺ വാച്ച് 1798 രൂപയ്ക്കുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

 

English Summary: Amazon Great Freedom Festival 2022 - Smart Watch deals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com