ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ഇന്ന് അവസാനിക്കും; ഫോണുകള്‍ക്കും സ്മാർട്ട് വാച്ചുകൾക്കും വൻ ഇളവുകൾ

Amazon-Sale
SHARE

രാജ്യത്തെ മുൻനിര ഇകൊമേഴ്സ് കമ്പനിയായ ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ഇന്ന് അവസാനിക്കും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക വിൽപന ഓഗസ്റ്റ് 10 വരെയാണ്. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ ജനപ്രിയ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ആമസോൺ ഉപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് വലിയ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട് ഫോണുകൾക്കും സ്മാർട് വാച്ചുകൾക്കും തന്നെയാണ് കാര്യമായി ഓഫറുകളും നൽകിയിരിക്കുന്നത്.

ആമസോൺ എസ്ബിഐമായി ചേർന്ന് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നു (പരമാവധി 1,750 രൂപ വരെ ലാഭിക്കാം). സ്മാർട് ഫോണുകൾക്ക് പുറമെ ഇലക്ട്രോണിക്സ്, ലാപ്‌ടോപ്പുകൾ, ക്യാമറകൾ, ഫാഷൻ, സൗന്ദര്യ വസ്തുക്കൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ദൈനംദിന അവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ എന്നിവ ഓഫർ വിലയ്ക്ക് വാങ്ങാം. ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് 1,000 രൂപ ക്യാഷ്ബാക്ക് നേടാനും കഴിയും. മുൻനിര ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിലൂടെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. സാധനങ്ങൾ വാങ്ങുമ്പോൾ എക്സ്ചേഞ്ച് വഴി 13,400 രൂപ വരെ കിഴിവ് നേടാനുമാകും.

ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിനായി ആമസോൺ പ്രത്യേകം മൈക്രോസൈറ്റ് തന്നെ സജ്ജമാക്കിയിട്ടുണ്ട്. ആമസോണിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം വിവിധ വിഭാഗങ്ങളിലായി 1000 ബ്രാൻഡുകളിൽ 80 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. ആമസോൺ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്ക് 70 ശതമാനം വരെ ഇളവുണ്ട്. ടിവികൾക്കും വീട്ടുപകരണങ്ങൾക്കും 60 ശതമാനം വരെ ഡിസ്കൗണ്ടുണ്ട്.

സ്മാർട് ഫോണുകൾക്ക് 40 ശതമാനം കിഴിവാണ് നൽകുന്നത്. ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി 10 ശതമാനം ഇളവും ലഭിക്കും. പുറമെ എക്സ്ചേഞ്ച് ഓഫറുകളും. ഇതോടെ ചില മോഡൽ ഫോണുകൾ പകുതി വിലയ്ക്ക് ലഭിച്ചേക്കും. ഐഫോണുകൾക്കും വൻ ഓഫറുകളാണ് നൽകുന്നത്.

English Summary: Amazon Great Freedom Festival 2022, Live now

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}