ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ നാളെ വരെ: ലാപ്‌ടോപ്പുകൾക്കും സ്മാർട് ടിവികൾക്കും വൻ ഇളവുകൾ

oneplus-tv-50-inch-y1s-pro
Photo: Oneplus
SHARE

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ നാളെ അവസാനിക്കും. 5 ദിവസത്തെ വിൽപന കാലയളവിൽ ആമസോൺ നിരവധി 5ജി ഫോണുകൾക്ക് വൻ ഓഫറുകളാണ് നൽകുന്നത്. ഇതോടൊപ്പം ലാപ്‌ടോപ്പുകളിലും സ്മാർട് ടിവികളിലും ഡീലുകളും ഓഫറുകളും നൽകുന്നു. മിക്ക ഉൽപന്നങ്ങൾക്കും ബാങ്ക് കാർഡ് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ ലഭ്യമായ ലാപ്‌ടോപ്പുകളിലും ടിവികളിലും ചില മികച്ച ഡീലുകൾ പരിശോധിക്കാം.

∙ ലാപ്‌ടോപ് ഓഫറുകൾ

കുറഞ്ഞ ബജറ്റിൽ വാങ്ങാവുന്ന ലാപ്ടോപ്പാണ് മിക്കവരും അന്വേഷിക്കുന്നത്. അത്തരക്കാർക്ക് മികച്ച ഒരു ഓപ്ഷനാണ് ലെനോവോ ഐഡിയപാഡ് സ്ലിം 3. 14 ഇഞ്ച് സ്‌ക്രീനും 11-ാം ജെൻ കോർ i3 പ്രോസസറുമായാണ് ഇത് വരുന്നത്. 8 ജിബി റാമും 256 ജിബി എസ്എസ്ഡി സ്റ്റോറേജും ഇതിന് പിന്തുണ നൽകുന്നു. ലാപ്‌ടോപ്പിന് എച്ച്ഡി വെബ്‌ക്യാമും ഡോൾബി ഓഡിയോയ്ക്കുള്ള പിന്തുണയുള്ള 1.5W സ്പീക്കറുകളും ഉണ്ട്. ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ ലെനോവോ ലാപ്‌ടോപ്പിന് 34,990 രൂപയാണ് വില.

മി നോട്ട്ബുക്ക് അൾട്രാ ലാപ്‌ടോപ്പും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഒന്നാണ്. 52,990 രൂപയ്ക്കാണ് ആമസോൺ ഇത് വിൽക്കുന്നത്. 11–ാം ജെൻ കോർ i5 പ്രോസസർ, 90Hz റിഫ്രഷ് റേറ്റുള്ള 15.6 ഇഞ്ച് സ്‌ക്രീൻ എന്നിവയാണ് പ്രധാന സവിശേഷതകൾ. ഇതിന് ബാക്ക്‌ലിറ്റ് കീബോർഡും ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

എച്ച്പി പവലിയൻ 14 ആമസോണിൽ 55,700 രൂപയ്ക്കാണ് വിൽക്കുന്നത്. 14 ഇഞ്ച് എഫ്എച്ച്ഡി സ്‌ക്രീൻ പായ്ക്ക് ചെയ്യുന്നു. എഎംഡിയുടെ റൈസൻ5 5625U പ്രോസസറാണ് ഇത് നൽകുന്നത്. 8ജിബി DDR4 റാമും 512ജിബി സ്റ്റോറേജുമായാണ് ഇത് വരുന്നത്. എച്ച്ഡി ക്യാമറ, ബിൽറ്റ്-ഇൻ മൈക്രോഫോൺ, ബാക്ക്‌ലിറ്റ് കീബോർഡ് എന്നിവയുമുണ്ട്.

∙ സ്മാർട് ടിവി ഓഫറുകൾ

ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ സോണിയുടെ ബ്രാവിയ 55 ഇഞ്ച് അൾട്രാ എച്ച്‌ഡി സ്മാർട് എൽഇഡി ടിവി 68,390 രൂപ കിഴിവിൽ വിൽക്കുന്നു. 4കെ റെസലൂഷൻ പിന്തുണയുണ്ട്. കൂടാതെ ഡോൾബി ഓഡിയോ പിന്തുണയുള്ള 20W സ്പീക്കറുകളുമായാണ് വരുന്നത്. മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളും രണ്ട് യുഎസ്ബി പോർട്ടുകളും ഇതിലുണ്ട്. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്.

55 ഇഞ്ച് ടിസിഎൽ സ്മാർട് എൽഇഡി ടിവിയും ഓഫര്‍ വിലയ്ക്ക് വിൽക്കുന്നുണ്ട്. ഇതിന്റെ വില 38,999 രൂപയാണ്. 4കെ അൾട്രാ എച്ച്ഡിആർ സ്‌ക്രീനും 24W സ്പീക്കറുമായാണ് ആൻഡ്രോയിഡ് ടിവി വരുന്നത്. ഡോൾബി ഓഡിയോ സ്പീക്കറുകളും ഉണ്ട്.

സ്മാർട്ട് ടിവി ഓഫറുകള്‍ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

65 ഇഞ്ച് വൺപ്ലസ് യു 4കെ എൽഇ‍ഡി സ്മാർട് ടിവി 61,999 രൂപയ്ക്കാണ് വിൽക്കുന്നത്. എൽജിയുടെ 43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട് എൽഇഡി ടിവി (UQ7500) ബാങ്ക് കാർഡ് ഓഫറുകൾക്കൊപ്പം 27,490 രൂപയ്ക്ക് ഫലപ്രദമായ വിലയിൽ ലഭ്യമാണ്. ഇതിന് 4K UHD LED സ്‌ക്രീൻ ഉണ്ട്. 20W സ്പീക്കറുകളും ഉണ്ട്.

സോണിയുടെ 43 ഇഞ്ച് 4കെ അൾട്രാ എച്ച്‌ഡി സ്‌മാർട് എൽഇഡി ഗൂഗിൾ ടിവി 47,990 രൂപയ്ക്ക് വിൽക്കുന്നു. ആമസോണിൽ 2,000 രൂപ കിഴിവ് കൂപ്പൺ ഉണ്ട്. ഇതോടെ ടിവി 45,990 രൂപയ്ക്ക് വാങ്ങാം. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 2,000 രൂപയുടെ അധിക കിഴിവുമുണ്ട്.

English Summary: Amazon Great Freedom Sale 2022 Live: Laptops and Smart TVs offers

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA