6999 രൂപയ്ക്ക് വാഷിങ് മെഷീൻ, ആമസോണിലും ഫ്ലിപ്കാർട്ടിലും വൻ ഓഫർ

washing-machine-
SHARE

അമേരിക്കയിലെ പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ വൈറ്റ് വെസ്റ്റിങ്ഹൗസിന്റെ വാഷിങ് മെഷീനുകൾക്ക് വൻ ഓഫറുമായി ആമസോണും ഫ്ലിപ്കാർട്ടും രംഗത്ത്. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിലും ഫ്ലിപ്കാർട്ട് ഫ്രീഡം സെയിലിലും മികച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് വാഷിങ് മെഷീനുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 10 വരെ നടക്കുന്ന വിൽപനയിൽ സെമി-ഓട്ടമാറ്റിക്, ഫുൾ ഓട്ടമാറ്റിക് വാഷിങ് മെഷീനുകളുടെ മുഴുവൻ സീരീസിലും ഫ്ലിപ്പ്കാർട്ടും ആമസോണും ഓഫർ നൽകുന്നുണ്ട്. ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക് ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം കൂടുതൽ കിഴിവ് ലഭിക്കും.

സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകൾ 6, 6.5, 7, 7.5, 8, 9 കിലോഗ്രാം എന്നിങ്ങനെ 6 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. 6 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീന് 6,999 രൂപയ്ക്കാണ് വിൽക്കുന്നത്. 10.5 കിലോഗ്രാം ഫുൾ ഓട്ടമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 27,499 രൂപയ്ക്കും വാങ്ങാം.

2021 സെപ്റ്റംബറിലാണ് വൈറ്റ്-വെസ്റ്റിങ്ഹൗസ് ടോപ്, ഫ്രണ്ട് ലോഡ് മോഡലുകളിൽ ഫുള്ളി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളുടെ വിഭാഗത്തിലേക്ക് കടന്നത്. ഇൻബിൽറ്റ് ഹീറ്റർ, 15 വാഷ് പ്രോഗ്രാമുകൾ, ഡയമണ്ട് കട്ട് ഡ്രം എന്നിവ ഇതിന്റെ പൂർണ ഓട്ടമാറ്റിക് മോഡലുകളുടെ ചില പ്രധാന സവിശേഷതകളാണ്. കുറഞ്ഞ ശബ്‌ദം, ഷോക്ക് എന്നിവയാണ് പ്രധാന മികവുകളിലൊന്ന്. 

വാഷിങ് മെഷീൻ മോട്ടോറിനു 5 വർഷത്തെ വാറന്റിയുണ്ട്. 100 വർഷം പഴക്കമുള്ള ഒരു അമേരിക്കൻ ഉപഭോക്തൃ ഉപകരണ ബ്രാൻഡാണ് വൈറ്റ്-വെസ്റ്റിങ്ഹൗസ്. ലോകമെമ്പാടുമുള്ള 45-ലധികം രാജ്യങ്ങളിൽ ബ്രാൻഡ് വീട്ടുപകരണങ്ങൾ വിൽക്കുന്നു.

English Summary: Semi & Fully Automatic Washing Machines during Amazon Great Freedom Festival & Flipkart Independence Day Sale

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}