Premium

മഞ്ചുക്കോയിൽ ബ്രിട്ടന്റെ നട്ടെല്ലൊടിച്ച പോരാളി; അയ്യപ്പൻ പിള്ള മാധവൻ നായർ, അഥവാ നായർസാൻ!

HIGHLIGHTS
  • എൻജിനീയറിങ് പഠിക്കാൻ ജപ്പാനിലെത്തിയശേഷം സ്വാതന്ത്ര്യ സമരത്തിലെ മുന്നണിപ്പോരാളിയായി
  • ബ്രിട്ടിഷ് വസ്ത്ര വ്യവസായത്തിന്റെ നട്ടെല്ലൊടിച്ച ഒറ്റയാൾ പോരാട്ടം
a9
1) ജാക്കിചാൻ, 2) നായർ സാൻ, 3) മോഹൻലാൽ
SHARE

നായർ സാൻ അല്ലങ്കിൽ അയ്യപ്പൻ പിള്ള മാധവൻ നായർ. ബ്രിട്ടിഷ് മേൽക്കോയ്മക്കെതിരെ ഐതിഹാസിക പോരാട്ടങ്ങൾ നടത്തിയ പ്രവാസി മലയാളിയായ ധീരദേശാഭിമാനി. ജപ്പാനിലും മംഗോളിയയിലും ചൈനയിലും ടിബറ്റിലും ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച അയ്യപ്പൻ പിള്ള മാധവൻ നായർ എന്ന തിരുവനന്തപുരത്തുകാൻ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഞ്ചാം വാർഷികാഘോഷങ്ങൾ രാജ്യമെങ്ങും നിറയുമ്പോൾ നായർ സാൻ എന്ന മഞ്ചുക്കോ നായരുടെ ജീവിതം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അഭിമാനകരമായ ഏടാണ്. ഹിരോഹിത്തോ ചക്രവർത്തിയിൽ നിന്ന് ജാപ്പനീസ് സർക്കാരിന്റെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ് സേക്രഡ് ട്രഷർ ’ ലഭിച്ചയാളായിരുന്നു നായർസാൻ. ജപ്പാൻ സർക്കാർ ബഹുമാന പൂർവം സമ്മാനിച്ച പൗരത്വം സ്നേഹപൂർവം നിരസിച്ച് ജീവിതാവസാനം വരെ ഇന്ത്യൻ പാസ്പോർട്ട് നെഞ്ചോടു ചേർത്ത രാജ്യസ്നേഹി. നായർ സാനിന്റെ പ്രവർത്തനങ്ങൾ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സുവർണ ലിപികളിൽ ആലേഖനം ചെയ്യപ്പെടേണ്ടതാണ്. പക്ഷേ, അവ അർഹിക്കും വിധം ആദരിക്കപ്പെടാതെ പോയതെന്തു കൊണ്ട് ? സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടങ്ങളുടെ കനൽ വഴികൾ താണ്ടിയ വ്യത്യസ്തനായ ഈ മനുഷ്യനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല,  ജന്മനാടായ കേരളം പോലും. ഏതു ഇന്ത്യാക്കാരനും അറിയണം നായർ സാന്റെ ജീവിതപോരാട്ടം. 

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}