നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിന് ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയതായി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) അറിയിച്ചു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും ഫ്ലിപ്കാർട്ടിന് 1,00,000 രൂപ പിഴ ചുമത്തിയതായി സിസിപിഎ ചീഫ് കമ്മിഷണർ നിധി ഖാരെയാണ് അറിയിച്ചത്.
ഫ്ലിപ്കാർട്ടിലൂടെ ഈ കമ്പനിയുടെ 598 പ്രഷർ കുക്കറുകളാണ് വിറ്റത്. ഇത് വാങ്ങിയവരെ അറിയിക്കാനും പ്രഷർ കുക്കറുകൾ തിരിച്ചുവിളിക്കാനും ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാനും നിർദേശിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. 45 ദിവസത്തിനകം ഇത് സംബന്ധി റിപ്പോർട്ട് സമർപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
2021 ഫെബ്രുവരി 1 മുതൽ നിലവിൽ വന്ന പ്രഷർ കുക്കർ സംബന്ധിച്ച ഉത്തരവ് പ്രകാരം, എല്ലാ ഗാർഹിക പ്രഷർ കുക്കറുകൾക്കും IS 2347:2017 മാർക്ക് ഉണ്ടായിരിക്കണം. പ്രഷർ കുക്കറുകൾ ഓൺലൈനായോ ഓഫ്‌ലൈനായോ വിൽക്കുന്നതിന് മുൻപ് വിശദമായ പരിശോധന നടത്തണമെന്നും ഉത്തരവുണ്ട്.
English Summary: CCPA fines Flipkart for allowing sale of substandard pressure cookers