ADVERTISEMENT

ഐഫോണുകള്‍ക്ക് ഇന്നേവരെയില്ലാത്ത ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ഫ്‌ളിപ്കാര്‍ട്ട് എന്ന് സൂചന. സെപ്റ്റംബര്‍ 23ന് തുടങ്ങുന്ന ദ് ബിഗ് ബില്യന്‍ ഡെയ്‌സിലാണ് ഡിസ്‌കൗണ്ടില്‍ ഐഫോണുകള്‍ അടക്കമുള്ള ഉപകരണങ്ങൾ ലഭ്യമാക്കുക. പ്രശസ്ത ടിപ്സ്റ്റര്‍ മുകുല്‍ ശര്‍മയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

സൂചനകള്‍ ശരിയാണെങ്കില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ 11 മുതല്‍ ഐഫോണ്‍ 13 പ്രോ മാക്‌സ് വരെയുള്ള ഫോണുകള്‍ക്ക് മുമ്പെങ്ങും നടന്നിട്ടില്ലാത്ത തരം ഡിസ്‌കൗണ്ട് വില്‍പന നടന്നേക്കാം.

 

ആദ്യം ഫോണുകള്‍ക്ക് പ്രതീക്ഷിക്കുന്ന വില നോക്കാം. തുടക്ക വേരിയന്റുകള്‍ക്കാണിത്: 

 

ഐഫോണ്‍ 11 - 29,990 രൂപ

ഐഫോണ്‍ 12 മിനി - 39,990 രൂപ (ഇതിന് 35,990 രൂപയാണെന്നും കേള്‍ക്കുന്നു)

ഐഫോണ്‍ 13 - 49,990 രൂപ

ഐഫോണ്‍ 13 പ്രോ - 89,990 രൂപ

Photo: Flipkart
Photo: Flipkart

ഐഫോണ്‍ 13 പ്രോ മാക്‌സ് - 99,990 രൂപ

 

ചില സാധ്യതകള്‍

 

പക്ഷേ ഈ വിലകള്‍ ഇട്ട് ഫോൺ വില്‍ക്കാനുള്ള സാധ്യത കുറവാണ് എന്ന വാദവും ഉണ്ട്. അതായത്, ബാങ്ക് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാല്‍ കിട്ടുന്ന വിലയായിരിക്കാം ഇതെന്ന് പറയുന്നു. ഇക്കാര്യം ഫ്‌ളിപ്കാര്‍ട്ട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതല്ല ഫ്ലാറ്റ് ഡിസ്‌കൗണ്ടുകള്‍ തന്നെയാകാം എന്നു വിശ്വസിക്കുന്നവരും ഉണ്ട്. അതായത് ബാങ്ക് ഡിസ്‌കൗണ്ടും മറ്റും ചേര്‍ത്താല്‍ വില വീണ്ടും താഴ്‌ന്നേക്കാം എന്നാണ് അവര്‍ വാദിക്കുന്നത്. അത് ശരിയാകണമെന്നില്ല. ഫ്‌ളിപ്കാര്‍ട്ട് അക്‌സിസ് ബാങ്ക് കാര്‍ഡ് തുടങ്ങിയവ ഉള്ളവര്‍ക്കായിരിക്കാം ഈ അവസരം പരമാവധി മുതലാക്കാനാകുക എന്നും കരുതുന്നു. 

iphone-12-mini

 

ഐഫോണ്‍ 11 മോഡല്‍ 30,000 രൂപയ്ക്കു കിട്ടിയാല്‍ പോലും വാങ്ങണോ?

Apple iPhone 13 series. Photo: IANS
Apple iPhone 13 series. Photo: IANS

 

ഇനി മറ്റു ചില കാര്യങ്ങള്‍ കൂടി പരിഗണിക്കാം. ഐഫോണ്‍ 11 ഒരു 4ജി ഫോണാണ്. മിക്കവാറും നഗരങ്ങളിലെല്ലാം അടുത്ത 12 മാസത്തിനുള്ളില്‍ 5ജി വന്നേക്കാം എന്നതിനാല്‍ ഐഫോണ്‍ 11 സീരിസിലെ ഒരു ഫോണിനും ഇനി പ്രീമിയം വില നല്‍കുന്നതില്‍ അർഥമില്ല. പകരം ഐഫോണ്‍ 12 മിനി പരിഗണിക്കുന്നതായിരിക്കും ഉചിതം. എന്നാല്‍, 12 മിനിക്ക് സ്‌ക്രീന്‍ വലുപ്പം കുറവാണ് എന്നതും ബാറ്ററിലൈഫ് അധിക നേരം ലഭിച്ചേക്കില്ലെന്നും അതിന്റെ ന്യൂനതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

 

ഐഫോണ്‍ 11 സീരിസിലെ ഏതെങ്കിലും ഫോണ്‍ മോഹവില നല്‍കി സ്വന്തമാക്കുന്നതിനു പകരം മികച്ച ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങുന്നതു തന്നെയായിരിക്കും നല്ലത്. കൂടാതെ, ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പനയ്ക്ക് എത്തുമെന്നു കരുതുന്ന ഐഫോണ്‍ 11ന്റെ തുടക്ക വേരിയന്റിന് 64 ജിബി മാത്രമാണ് സംഭരണ ശേഷി എന്നതും മനസ്സില്‍ വയ്ക്കണം. പഴയ പ്രൊസസര്‍, 5ജി ഇല്ല, മാഗ്‌സെയ്ഫ് ചാര്‍ജിങ് ഇല്ല എന്ന കാര്യങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നുള്ളവര്‍ മാത്രം ഈ മോഡല്‍ വാങ്ങുന്ന കാര്യം പരിഗണിക്കുക.

 

ഐഫോണ്‍ 12 മിനി 40,000 രൂപയില്‍ താഴെ

 

ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ ഐഫോണ്‍ 12 മിനി ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ സെയില്‍സില്‍ 40,000 രൂപയില്‍ താഴെ വിലയ്ക്കു വാങ്ങാനായേക്കും. ഐഫോണ്‍ 11നെ അപേക്ഷിച്ച് ചെറിയ സ്‌ക്രീനാണ് മിനി മോഡലിന്. ബാറ്ററിയും കുറവ്. പക്ഷേ മാഗ്‌സെയ്ഫ് ചാര്‍ജിങ്, 5ജി സപ്പോര്‍ട്ട് തുടങ്ങിയവ ഉള്ളതിനാല്‍ ഇതായിരിക്കും നല്ല ഡീല്‍. പലരും ധാരാളം നേരം ഫോണ്‍ ഉപയോഗിക്കുന്നവരായതിനാല്‍ ബാറ്ററിലൈഫ് കിട്ടുമോ എന്നതായിരിക്കും ഈ ഫോണിന്റെ ഏറ്റവും വലിയ പരിമിതി. ഈ കാരണങ്ങള്‍ കൂടി പരിഗണിച്ചായിരിക്കാം ഐഫോണ്‍ മിനി സീരിസിന്റെ നിര്‍മാണം ആപ്പിള്‍ ഈ വര്‍ഷം നിർത്തിയത്. ഐഫോണ്‍ 11ന്റെ കാര്യത്തിലെന്നതു പോലെ തുടക്ക വേരിയന്റിന് 64ജിബി സംഭരണശേഷിയേ ഉള്ളു എന്ന കാര്യവും ഓര്‍ക്കുക.

 

ഐഫോണ്‍ 13 തുടക്ക വേരിയന്റ് 50,000 രൂപയ്ക്ക്

 

ഐഫോണിന്റെ ഏറ്റവും പുതിയ മോഡലുകൾ കലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ പ്രദർശിപ്പിച്ചപ്പോൾ. ചിത്രം: Brittany Hosea-Small / AFP
ഐഫോണിന്റെ ഏറ്റവും പുതിയ മോഡലുകൾ കലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ പ്രദർശിപ്പിച്ചപ്പോൾ. ചിത്രം: Brittany Hosea-Small / AFP

കാശുണ്ടെങ്കില്‍ ഈ വര്‍ഷത്തെ ഐഫോണ്‍ ഓഫറുകളിലെ ഏറ്റവും മികച്ചത് ഇതാണ്. ഐഫോണ്‍ 13ന് 128 ജിബിയാണ് സംഭരണശേഷി. കൂടാതെ, അടുത്ത ഏതാനും വര്‍ഷത്തേക്ക് അധികം കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരില്ല. മികച്ച ബാറ്ററി ലൈഫും മിനി മോഡലുകളെ പോലെയല്ലാതെ വുപ്പമുള്ള സ്‌ക്രീനും ഒക്കെയുണ്ട്. 

 

ഐഫോണ്‍ പ്രോ വിഭാഗത്തില്‍ പെടാത്ത ഫോണാണ് വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഈ ഫോണ്‍ നിശ്ചയമായും പരിഗണിക്കാം. ഐഫോണ്‍ 14, 14 പ്ലസ് മോഡലുകള്‍ക്ക് ഇതിലെ പ്രൊസസര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഐഫോണ്‍ 14ന്റെ വില തുടങ്ങുന്നത് 79,900 രൂപയ്ക്കാണ് എന്നത് ഇതിനെ കൂടുതല്‍ മികച്ച ഡീലാക്കുന്നു. 

 

ഐഫോണ്‍ 13 പ്രോ 90,000 രൂപയ്ക്ക്

 

ഐഫോണ്‍ 14, 14 പ്ലസ് മോഡലുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഒന്നു കൂടി മികച്ച ഡീലായിരിക്കാം ഇത്. പ്രോമോഷന്‍ ഡിസ്‌പ്ലെ അടക്കമുള്ള അധിക ഫീച്ചറുകളും മൂന്നാമത്തെ ക്യാമറയും പ്രീമിയം ബില്‍ഡും എല്ലാം ഇതില്‍ ഒത്തിണങ്ങുന്നു. 

ഐഫോണ്‍ 13 പ്രോ മാക്‌സ് 1,00,000 രൂപയ്ക്ക്

ഐഫോണ്‍ 13 പ്രോ മാക്‌സിന്റെ സെക്കന്‍ഡ് ഹാന്‍ഡ് വില പോലും 1,00,000 രൂപയോളം ഒക്കയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെ നോക്കിയാല്‍ അതും മികച്ച ഡീലാണ്. പ്രത്യേകിച്ചും ഐഫോണ്‍ 14, 14 പ്ലസ് മോഡലുകളിലേതെങ്കിലും വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക്. ആപ്പിളിന്റെഎ15 ബയോണിക് പ്രൊസസറാണ് ഇരു മോഡലുകള്‍ക്കും ശക്തി പകരുന്നത്. ഐഫോണ്‍ 14 പ്രോയുടെ തുടക്ക വേരിയന്റിന് ഈ വര്‍ഷം വില 1,29,900 രൂപയാണ്. പക്ഷേ അതിന് അധിക ഗുണങ്ങള്‍ ഉണ്ടെന്നു വേണമെങ്കില്‍ വാദിക്കാം. 

ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍

ആദ്യമേ പറഞ്ഞതു പോലെ, ഇവിടെ കൊടുത്തിരിക്കുന്ന വില ഫ്‌ളാറ്റ് ഡിസ്‌കൗണ്ടുകള്‍ ആകാനുള്ള സാധ്യത കുറവാണ്. വിവിധ ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ കിട്ടാവുന്ന പരമാവധി കുറഞ്ഞ വിലയായിരിക്കാം ഇതെല്ലാം. കൂടാതെ, കഴിഞ്ഞ വര്‍ഷം ഐഫോണ്‍12 ഇപ്രകാരം 49999 രൂപയ്ക്ക ഫ്ളിപ്കാര്‍ട്ട് വിറ്റു എങ്കിലും വളരെ കുറച്ചു സമയേത്തക്കു മാത്രമായിരുന്നു അത്. എതാനും മണിക്കൂറിനുള്ളില്‍ തന്നെ വില 53,000 രൂപയായി എന്നു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മറ്റൊരു കാര്യം, വര്‍ഷങ്ങള്‍ക്കു മുമ്പ് ഷഓമി ചെയ്തിരുന്നതു പോലെ നൂറോ ആയിരമോ എണ്ണം ഫോണ്‍ മാത്രമാണോ വില കുറച്ച് വില്‍ക്കാന്‍ എത്തുന്നത് എന്ന സംശയം ഉന്നയിക്കുന്നവരും ഉണ്ട്. കുറഞ്ഞ വിലയ്ക്കു വിറ്റു എന്ന പേരു വരുത്താനായി ആണ് ഇതെങ്കില്‍ അവ സെക്കന്‍ഡുകള്‍ക്കുള്ളിൽ വിറ്റു തീരും. എന്തൊക്കെയായാലും മുകളില്‍ പറഞ്ഞ വിലയ്ക്കുള്ള ഐഫോണ്‍ വില്‍പന ദിവസങ്ങളോളം നീളുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. 

ഫ്‌ളിപ്കാര്‍ട്ട് പ്ലസ് ഇല്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ ലഭിച്ചേക്കില്ല

സൂചനകള്‍ ശരിയാണെങ്കില്‍ ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങളല്ലാത്തവര്‍ക്ക് ഈ ഓഫറുകള്‍ ലഭിക്കാനുള്ള സാധ്യത തീരെ കുറവാണ്. ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ നേരത്തേ ഓഫറുകള്‍ ലഭിക്കും എന്നതാണ് കാരണം. പലപ്പോഴും പ്ലസ് അംഗങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക്കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ സാധിക്കുന്നതിനേക്കാള്‍ മണിക്കൂറുകള്‍ നേരത്തെ ഓഫര്‍ വില്‍പന തുറന്നു നല്‍കും. ഈ ഓഫറുകളില്‍ താത്പര്യമുള്ള പ്ലസ് അംഗങ്ങള്‍ ആപ്പ് വഴിയോ വെബ്‌സൈറ്റിലൊ സൈന്‍-ഇന്‍ ചെയ്ത ശേഷം വാങ്ങാന്‍ ശ്രമിക്കണം. 

ഐഫോണ്‍ 14 സീരിസിനും ഓഫറുകള്‍ ഉണ്ടായേക്കാം

ചെറിയ ഓഫറുകളെങ്കിലും ഐഫോണ്‍ 14 സീരിസിലും ലഭിക്കുമെന്നു പറയുന്നവരും ഉണ്ട്. ഐഫോണ്‍ പ്രേമികള്‍ക്ക് അതും പരിശോധിക്കാം.

ആമസോണ്‍

ഫ്‌ളിപ്കാര്‍ട്ടില്‍ ആദായ വില്‍പന നടക്കുന്ന സമയത്ത് ആമസോണ്‍ നോക്കി നില്‍ക്കാന്‍ വഴിയില്ല. വില കുറച്ച് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആമസോണിലും ഒരു കണ്ണുവയ്ക്കുക.

English Summary: Check out what deals to expect during the Flipkart Big Billion Day sale this year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com