ആപ്പിൾ പറഞ്ഞത് ശരിയോ? തെളിയിക്കാൻ കാറിടിച്ച് തകർത്തു, സംഭവിച്ചെന്ത്?

iPhone-14-detect-car-crash
Photo: Youtube/ TechRax
SHARE

ആപ്പിൾ അടുത്തിടെയാണ് പുതിയ ഐഫോൺ 14 സീരീസ് ഹാൻഡ്സെറ്റുകൾ അവതരിപ്പിച്ചത്. ഐഫോൺ 14, ഐഫോൺ 14 പ്രോ ഹാൻഡ്സെറ്റുകൾക്ക് പ്രത്യേകമായി ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറും അവതരിപ്പിച്ചിരുന്നു. ഐഫോൺ 14 ഉപയോക്താവ് യാത്ര ചെയ്യുന്ന വാഹനം അപകടത്തിൽപെട്ടാൽ ഫോണിലെ ഫീച്ചറുകൾ വഴി മുന്നറിയിപ്പ് നൽകുകയും അടിയന്തര കോളുകൾ സ്വയമേവ ഡയൽ ചെയ്ത് പുറത്തുള്ളവരെ അറിയിക്കുകയും ചെയ്യും. എന്നാൽ ഈ ഫീച്ചർ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാൻ അപകടം സംഭവിക്കണം. ഇത്തരമൊരു പരീക്ഷണമാണ് യൂട്യൂബർ കാർ ക്രാഷ് നടത്തി തെളിയിച്ചത്. 

യൂട്യൂബർ ടെക്റാക്സ് ( TechRax) ആണ് ഐഫോൺ 14 ന്റെ ക്രാഷ് ഡിറ്റക്ഷൻ പരീക്ഷിക്കാൻ തീരുമാനിച്ചത്. 2005 മോഡൽ മെർക്കുറി ഗ്രാൻഡ് മാർക്വിസ് സെഡാന്റെ മുൻ സീറ്റിന്റെ പിൻഭാഗത്ത് ഐഫോൺ 14 പ്രോ കെട്ടിവച്ച് കൃത്രിമ അപകടം ഉണ്ടാക്കുകയായിരുന്നു. പഴയ കാറുകളുടെ കൂട്ടത്തിലേക്കാണ് സെഡാൻ ഇടിച്ചത്.

ആപ്പിളിന്റെ പുതിയ ഐഫോൺ ഫീച്ചർ അപകടം സംഭവിക്കുമ്പോൾ മാത്രമാണ് സജീവമാകുക. ഇത് ഒഴിവാക്കാൻ ടെക്‌റാക്‌സ് ഒരു കാർ ഉപയോഗിച്ച് അപകടം പ്ലാൻ ചെയ്യുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് റിമോട്ട് നിയന്ത്രിത കാർ ഉപയോഗിച്ചാണ് അപകടമുണ്ടാക്കിയത്. കാർ അപക‌ടത്തിൽപെട്ടതായി ഐഫോൺ 14 പ്രോ മനസിലാക്കുകയും എമർജൻസി നമ്പർ തനിയെ ഡയൽ ചെയ്യുകയും ചെയ്തു. യൂട്യൂബ് വിഡിയോയിൽ രണ്ട് തവണ കാർ ഇടിക്കുന്നത് കാണാം. ആദ്യ റൗണ്ടിൽ നേരിയ തോതിലുള്ള ഇടിക്കലായിരുന്നു. രണ്ടാം റൗണ്ടിൽ കാർ വേഗത്തിൽ ഇടിച്ചു.

പരീക്ഷണത്തിനിടെ, അപകടം നടന്ന് 10 സെക്കൻഡിനുള്ളിൽ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ സജീവമായി. അപകടം മനസിലാക്കിയതിന് ശേഷം ആദ്യം ഉപയോക്താവിനെ അറിയിക്കുന്ന ഫ്ലാഷ് അലേർട്ട് ഉപയോഗിച്ച് ഐഫോൺ 14 പ്രോ അലാറം അടിച്ചു. സഹായത്തിനായി വിളിക്കാനോ അലേർട്ട് നിരസിക്കാനോ ഉപയോക്താക്കളെ സഹായിക്കുന്ന എമർജൻസി സ്ലൈഡറും സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ഇതിനുശേഷം, ഹാൻഡ്സെറ്റ് ഉപയോക്താവിൽ നിന്നുള്ള പ്രതികരണത്തിനായി 20 സെക്കൻഡ് കാത്തിരിക്കുകയും തുടർന്ന് സ്വയമേവ പുറത്തേക്ക് വിളിക്കുകയും ചെയ്തു.

∙ ആന്‍ഡ്രോയിഡിലും കാര്‍ ക്രാഷ് ഡിറ്റക്‌ഷന്‍

ആന്‍ഡ്രോയിഡ് ഫോണുകളില്‍ കുറച്ചു കാലമായുള്ള ഒരു ഫീച്ചറാണ് കാര്‍ അപകടത്തില്‍ പെട്ടാല്‍, കാറിലുള്ളവര്‍ക്ക് തനിയെ ഫോണ്‍ വിളിക്കാന്‍ പോലും സാധിക്കില്ലെങ്കില്‍ അത് തിരിച്ചറിഞ്ഞ് ഫോണിന് തന്നെ അടിയന്തര കോള്‍ നടത്താനുള്ള കഴിവ്. പുതിയ ഐഫോണ്‍ 14 സീരീസിലും ഇതുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, ഈ ഫീച്ചര്‍ ഏതു കമ്പനിയാണ് ആദ്യം കൊണ്ടുവന്നതെന്ന കാര്യം ചര്‍ച്ച ചെയ്യുക പോലും വേണ്ട, ആര്‍ക്കും ആ ഫീച്ചര്‍ ഉപയോഗിക്കേണ്ട ഒരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാമെന്ന് ഗിസ്‌മോഡോ പറയുന്നു.

ഐഫോണ്‍ 14ന്റെ മേന്മയേറിയ ജൈറോസ്‌കോപ് ആണ് കാര്‍ അപകടത്തില്‍ പെട്ടോ എന്ന് തിരിച്ചറിയുക എന്ന് ആപ്പിള്‍ പറയുന്നു. എന്നാല്‍, ഈ ഫീച്ചര്‍ ചില പിക്‌സല്‍ ഫോണുകളില്‍ വര്‍ഷങ്ങളായി ഉണ്ടായിരുന്നു. ഇത് പിക്‌സല്‍ ഫോണുകളിലെ പഴ്‌സനല്‍ സേഫ്റ്റി ആപ്പിലാണ് ഉള്ളത്. ആപ്പ്പിക്‌സല്‍ ഉപകരണങ്ങള്‍ക്കു മാത്രമാക്കി വച്ചിരിക്കുകയാണ് ഗൂഗിള്‍. ആപ്പിളിനെ പോലെ തന്നെ തത്സമയം അപകട ലൊക്കേഷന്‍ അറിഞ്ഞ് വിവരം അറിയിക്കുന്ന ഫീച്ചറാണിത്. ആപ്പിലൂടെയല്ലാതെ കാര്‍ ക്രാഷ് ഡിറ്റക്‌ഷന്‍ ഓട്ടമാറ്റിക്കായി എനേബിള്‍ ചെയ്യാവുന്ന ഓപ്ഷനും പിക്‌സല്‍ ഫോണുകളിലുണ്ട്. അപകടം നടന്ന് നിശ്ചിത സമയത്തിനുള്ളില്‍ വാഹനത്തിലുള്ള ആള്‍ പ്രതികരിക്കുന്നില്ലെങ്കില്‍ പിക്‌സല്‍ ഫോണ്‍ 911 (അമേരിക്കയില്‍) എന്ന നമ്പറിലേക്ക് വിളിക്കും.

English Summary: iPhone 14 can detect car crash, so YouTuber performs a car accident to test the feature

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}