ആമസോണിൽ ലാപ്ടോപ്പുകൾക്ക് 75% വരെ കിഴിവ്, കൂടെ മറ്റു ഓഫറുകളും

amazon-great-indian-festival-2022
Image: Amazon
SHARE

ഈ വർഷത്തെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒരു വിഭാഗമാണ് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് വൻ കിഴിവുകളാണ് നൽകുന്നത്. ലാപ്‌ടോപ്പുകൾ, സ്‌മാർട് വാച്ചുകൾ, ഹെഡ്‌ഫോണുകൾ, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയ്‌ക്ക് 75 ശതമാനം വരെ കിഴിവ് നൽകുന്നു. 

ഈ ആഴ്‌ച ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടാൻ പോകുന്ന ലാപ്‌ടോപ്പുകേൾ, ടാബ്‌ലെറ്റുകൾ എന്നിവയുടെ മികച്ച ഡീലുകളും ഓഫറുകളും പരിശോധിക്കാം. നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ, കൂപ്പൺ അധിഷ്ഠിത കിഴിവുകൾ, വിപുലീകൃത വാറന്റി എന്നിവയുൾപ്പെടെ നിരവധി ബണ്ടിൽഡ് ഓഫറുകളും ആമസോൺ നൽകുന്നുണ്ട്.

അവതരിപ്പിക്കുമ്പോൾ 69,790 രൂപ വിലയുണ്ടായിരുന്ന ലെനോവോ ഐഡിയപാഡ് സ്ലിം 3 ഇന്റെൽ കോർ ഐ3 വിൽക്കുന്നത് 48 ശതമാനം വിലക്കുറവിൽ 35,990 രൂപയ്ക്കാണ്. 47,206 രൂപ എംആര്‍പിയുള്ള എച്ച്പി 14 എസ് സ്ലിം ലാപ്ടോപ് വിൽക്കുന്നത് 35,990 രൂപയ്ക്കുമാണ്. എച്ച്പി 14എസ് കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ് ആണ്. എച്ച്പി 14എസ് ലാപ്‌ടോപ്പിൽ 11-ആം തലമുറ ഇന്റൽ കോർ i3 പ്രോസസറാണ് നൽകുന്നത്. 8ജിബി ആണ് റാം. 14 ഇഞ്ച് ലാപ്‌ടോപ് 256 ജിബി എസ്എസ്ഡിയോടെയാണ് വരുന്നത്. കൂടാതെ വിൻഡോസ് 11 ലാണ് പ്രവർത്തിക്കുന്നത്.  ലെനോവയുടെ ഐഡിയപാഡ് 2 വിൽക്കുന്നത് 34,990 രൂപയ്ക്കാണ്.

അവതരിപ്പിക്കുമ്പോൾ 81,586 രൂപ വിലയുണ്ടായിരുന്ന ഡെൽ ഇൻസ്‌പൈറോൺ 7420 2 ഇൻ1 ലാപ്ടോപ് 28 ശതമാനം ഇളവിൽ 58,400 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതോടൊപ്പം കാർഡ് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഇളവുകളും ലഭിക്കും. ഡെൽ 2-ഇൻ-1 ഇൻസ്‌പൈറോൺ 7420 ലാപ്‌ടോപ്പിൽ ഫുൾ-എച്ച്‌ഡി+ നേറ്റീവ് റെസല്യൂഷനിൽ പ്രവർത്തിക്കുന്ന 14 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. 8 ജിബി റാം പിന്തുണയ്‌ക്കുന്ന ഇന്റൽ കോർ ഐ3 പ്രോസസറാണ് ഇത് നൽകുന്നത്. 256 ജിബി എസ്എസ്ഡിയുമായി വരുന്നു, കൂടാതെ വിൻഡോസ് 11 ഒഎസിൽ പ്രവർത്തിക്കുന്നു.

English Summary: Amazon Great Indian Festival Sale 2022: Top Deals on Bestselling Laptops

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA