ADVERTISEMENT

നവംബർ 20 നാണ് ഖത്തർ ലോകകപ്പ് ആരംഭിക്കുന്നത്. എന്നാൽ പന്തുരുളും മുൻപേ ടൂർണമെന്റിന്റെ ഫൈനലിൽ ആരൊക്കെ കളിക്കുമെന്ന് പ്രവചനം നടത്തിയിരിക്കുകയാണ് ഗൂഗിൾ സേർച്ച് എൻജിൻ. സംഭവിച്ചത് അബദ്ധമാണെങ്കിലും ഭാവിയെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കിക്കൊണ്ടാണ് ടെക് ഭീമനായ ഗൂഗിളിന്റെ പ്രവചനമെന്നാണ് ബ്രസീല്‍ ആരാധകര്‍ പറയുന്നത്.

ലോകകപ്പ് ഫൈനൽ നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന പരിപാടികളെ കുറിച്ച് സേർച്ച് ചെയ്തപ്പോയാണ് ലോകകപ്പ് ഫൈനലില്‍ കളിക്കുന്ന രണ്ടു ടീമുകളുടെ പേരുകള്‍ ലിസ്റ്റ് ചെയ്തതായി കണ്ടത്. ഗൂഗിളിന് സംഭവിച്ച അബദ്ധം മണിക്കൂറുകളോളം സേര്‍ച്ചിൽ കാണാമായിരുന്നു.

ഗൂഗിളിൽ 'ലുസൈൽ സ്റ്റേഡിയം ഇവന്റ്സ്' എന്ന് സേർച്ച് ചെയ്താൽ ലിസ്റ്റ് ചെയ്ത ഡേറ്റകൾക്കിടയിൽ ആ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പിന്റെ ആദ്യ ഘട്ടത്തിലെ ആറ് മത്സരങ്ങൾ, ഒരു റൗണ്ട് ഓഫ് മത്സരം, ഒരു ക്വാർട്ടർ ഫൈനൽ എന്നിവ കാണിച്ചു. തൊട്ടു പിന്നാലെ ബ്രസീലിനും ഫ്രാൻസും ഫൈൽ കളിക്കുമെന്നും ലിസ്റ്റ് ചെയ്തതായി കാണാമായിരുന്നു.

സംഭവം വാർത്തയായതോടെ മണിക്കൂറുകൾക്ക് ശേഷം ഗൂഗിൾ പിശക് തിരുത്തി, 'ലുസൈൽ സ്റ്റേഡിയം ഇവന്റുസ്' എന്ന സേര്‍ച്ചിങ് ഫലങ്ങളിൽ ബ്രസീലും ഫ്രാൻസും ഇനി ദൃശ്യമാകില്ല. ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഉറപ്പിച്ച ആറ് മത്സരങ്ങൾ ആദ്യ ഘട്ടത്തിലാണ്: അർജന്റീന-സൗദി അറേബ്യ (നവംബർ 22), ബ്രസീൽ-സെർബിയ (24), അർജന്റീന-മെക്സിക്കോ (26), പോർച്ചുഗൽ-ഉറുഗ്വേ (28), സൗദി അറേബ്യ. -മെക്സിക്കോ (30), കാമറൂൺ-ബ്രസീൽ (ഡിസംബർ 2).

 

English Summary: Google mistakenly announces the final of the Qatar World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com