ADVERTISEMENT

ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഊബറിൽ ബുക്ക് ചെയ്ത് യാത്ര പോകാൻ എത്ര പണം ചെലവാകും? യുകെയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോകാൻ ഒരാൾക്ക് ഊബർ ഈടാക്കിയത് 39,317 (ഏകദേശം 32,39,610 രൂപ) ഡോളർ ആണ്. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും വൻ ചെലവ് വന്ന ‘ഊബർ യാത്ര’ സമൂഹ മാധ്യമങ്ങളിലെല്ലാം ഹിറ്റാണ്. 

 

യുകെയിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള 22 കാരനായ ഒലിവർ കപ്ലാൻ തന്റെ ജോലി സ്ഥലത്തു നിന്നാണ് ആപ് വഴി ടാക്സി ബുക്ക് ചെയ്തത്. സുഹൃത്തുക്കളെ കാണുന്നതിനായി വിച്ച്‌വുഡിലെ ഒരു പബ്ബിലേക്ക് ഡ്രോപ്പ്-ഓഫ് ലൊക്കേഷൻ സജ്ജീകരിച്ചു. ഇത് പിക്ക്-അപ്പ് ലൊക്കേഷനിൽ നിന്ന് ഏകദേശം 15 മിനിറ്റ് യാത്രയേ ഉള്ളൂ. ഡ്രോപ്പ്-ഓഫ് ലൊക്കേഷൻ വെറും 6.4 കിലോമീറ്റർ അകലെയായിരുന്നു. ഈ യാത്രയ്ക്കുള്ള ചെലവ് വരുന്നത് കേവലം 12 ഡോളറുമാണ്. 

 

എന്നാൽ, അടുത്ത ദിവസമാണ് ഒലിവറിന് ഊബറിൽ നിന്ന് 39,317 ഡോളറിന്റെ (ഏകദേശം 32,51,300 രൂപ) ബിൽ ലഭിച്ചത്. താൻ മിക്ക രാത്രികളിലും ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകാനിറങ്ങുമ്പോൾ ചെയ്യുന്നത് പോലെ ഊബർ ബുക്ക് ചെയ്തു, ഡ്രൈവർ എത്തി, ഊബറിൽ കയറി, പോകേണ്ട സ്ഥലത്തു എത്തിക്കുകയും ചെയ്തുവെന്ന് ഒലിവർ പറഞ്ഞു.

 

ഇത്രയും ചെറിയ യാത്രയ്‌ക്ക് എന്തുകൊണ്ടാണ് തനിക്ക് കനത്ത ബിൽ ലഭിച്ചത് എന്നറിയാൻ ഒലിവർ ഉടൻ തന്നെ ഊബറിന്റെ കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെട്ടു. എന്നാൽ, ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് ഡ്രോപ്പ് ഓഫ് ലൊക്കേഷൻ ഓസ്‌ട്രേലിയയിലെ അതേ പേരിലുള്ള സ്ഥലത്തേക്ക് തെറ്റായി രേഖപ്പെടുത്തിയതെന്ന് ഊബർ വക്താവ് വെളിപ്പെടുത്തി.

 

ഭാഗ്യവശാൽ ഒലിവറിന്റെ ബാങ്ക് അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനാൽ തുക ഈടാക്കിയില്ല. ഇതിനാലാണ് ഊബർ ഒലിവറിനെ ഇക്കാര്യം മെസേജ് വഴി അറിയിച്ചത്. ഇതാദ്യമായല്ല ഒരു യാത്രക്കാരന് ഊബറിൽ നിന്ന് വലിയ ബില്ല് ലഭിക്കുന്നത്. 2020 ൽ മദ്യപിച്ച ഒരു ബ്രിട്ടിഷ് വിദ്യാർഥി തെറ്റായ ലൊക്കേഷൻ നൽകിയത് കാരണം അന്ന് നല്‍കേണ്ടിവന്ന് 1,700 ഡോളർ ( ഏകദേശം 1,40,075 രൂപ ) ആയിരുന്നു.

 

English Summary: UK man charged Rs 32 Lakh for 15-minute Uber ride, here is what happened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com