ADVERTISEMENT

കംപ്യൂട്ടറിലും ലാപ്ടോപ്പിലും കൂടുതൽ ക്രോം ടാബുകൾ ഓപ്പൺ ചെയ്താൽ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നത് പതിവാണ്. ഇതിനൊരു പരിഹാരം കണ്ടെത്താൻ ഗൂഗിള്‍ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഉപയോഗിക്കാത്ത ക്രോം ടാബുകൾ സ്‌നൂസ് ചെയ്യാനായി ഗൂഗിൾ പുതിയ ടൂള്‍ അവതരിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിന് കംപ്യൂട്ടറിലെ മെമ്മറി സ്വതന്ത്രമാക്കാൻ ഇതിലൂടെ സാധിക്കും. ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലെ സെറ്റിങ്സ് മെനുവിൽ ഒരു പുതിയ പെർഫോമൻസ് പേജ് ഉണ്ടെന്ന് ആൻഡ്രോയിഡ് പൊലീസും റിപ്പോർട്ട് ചെയ്യുന്നു. വരാനിരിക്കുന്ന പുതിയ പതിപ്പിൽ രണ്ട് പുതിയ ഫീച്ചറുകൾക്കായി ടോഗിളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട് - മെമ്മറി സേവർ, എനർജി സേവർ മോഡ്.

 

ക്രോമിൽ ഒന്നിലധികം ടാബുകൾ തുറക്കുന്നത് കംപ്യൂട്ടറിന്റെ വേഗം കുറയ്ക്കുന്നതിന് വളരെയധികം മെമ്മറി ഉപയോഗിക്കുമെന്ന് എല്ലാവർക്കും അറിയാം. പുതിയ ഗൂഗിൾ ക്രോം ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഉപയോഗത്തിലില്ലാത്ത ടാബുകൾ സ്‌നൂസ് ചെയ്യാൻ സാധിക്കും. ഇതോടെ സിസ്റ്റത്തിന്റെ വേഗം നിലനിർത്താനും കഴിയും.

 

ഒരിക്കൽ സ്‌നൂസ് ചെയ്‌ത ടാബ് വീണ്ടും സന്ദർശിക്കുമ്പോൾ മറ്റ് ടാസ്‌ക്കുകൾക്കായി എത്ര റാം സ്വതന്ത്രമാക്കിയെന്ന് വെളിപ്പെടുത്തുന്ന ഒരു പോപ്പ്-അപ്പ് മെസേജ് കാണിക്കും. ഒരു ഉപയോക്താവ് വീണ്ടും സന്ദർശിക്കുമ്പോൾ നിഷ്‌ക്രിയ ടാബുകൾ വീണ്ടും സജീവമാകും. ഉപയോക്താവിന് മെമ്മറി സേവർ ഓണാക്കാനോ ഓഫാക്കാനോ ടോഗിൾ ചെയ്യാം. കൂടാതെ മ്യൂസിക്, ലൈവ് ഗെയിം സ്‌കോർ ട്രാക്കിങ് സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ യുട്യൂബ് പോലെ ഒരിക്കലും സ്‌നൂസ് ചെയ്യാൻ പാടില്ലാത്ത വെബ്‌സൈറ്റുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താനും അവസരമുണ്ട്.

 

ഇതോടൊപ്പം തന്നെ ബാറ്ററി സേവർ മോഡ് ഉപയോഗിച്ച് ഉയർന്ന റിഫ്രഷ് റേറ്റ് ഫീച്ചറുകൾ, വിഷ്വൽ ഇഫക്റ്റുകൾ ഓഫാക്കാൻ ഉപയോക്താക്കളെ അനുവദിക്കും. ഇത് ഉപകരണത്തിന്റെ ബാറ്ററി ആയുസ്സ് വർധിപ്പിക്കാൻ പ്രാപ്തരാക്കും. ഇതേ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പശ്ചാത്തല പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താനും കഴിയും. ഈ ഫീച്ചറുകൾ ഉടൻ തന്നെ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയ്‌ക്കുള്ള ക്രോം പിന്തുണ 2023 ന്റെ തുടക്കത്തിൽ അവസാനിപ്പിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.

 

English Summary: Multiple tabs on Chrome slow down your computer? Google may soon have a solution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com