ഫുട്ബോള്‍ ആരാധകര്‍ക്ക് മികച്ച രാജ്യാന്തര റോമിങ് പാക്കേജുമായി വി

vi-vodafone-idea
SHARE

ലോകകപ്പ് ആരംഭിച്ചതോടെ ഖത്തറിലേക്കു യാത്ര ചെയ്യുന്ന ഫുട്ബോള്‍ ആരാധകര്‍ക്കായി വോഡഫോൺ ഐഡിയ ( വി )ഏറ്റവും മികച്ച രാജ്യാന്തര റോമിങ് പാക്കുകള്‍ അവതരിപ്പിച്ചു. 7 മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള രാജ്യാന്തര റോമിങ് പായ്ക്കുകളാണ് അവതരിപ്പിച്ചത്.

2999 രൂപയ്ക്ക് ഇന്ത്യയിലേക്കും ലോക്കലുമായി 200 മിനിറ്റ് ഔട്ട്ഗോയിങും 2ജിബി ഡേറ്റയും സൗജന്യ ഇന്‍കമിങും 25 എസ്എംഎസും നല്‍കുന്ന 7 ദിവസത്തെ പായ്ക്ക് മുതല്‍ 5,999 രൂപയ്ക്ക് 5 ജിബി ഡേറ്റയും 500 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കലും ആയുള്ള ഔട്ട്ഗോയിങും 100 എസ്എംഎസും സൗജന്യ ഇന്‍കമിങ്ങുമായി 28 ദിവസത്തെ പായ്ക്കുവരെയാണ് അവതരിപ്പിക്കുന്നത്.

3,999 രൂപയ്ക്ക് 3 ജിബി ഡേറ്റയും 300 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കല്‍ ഔട്ട്ഗോയിങും 50 എസ്എംഎസും 10 ദിവസത്തെ കാലാവധിയും 4,499 രൂപയ്ക്ക് 5 ജിബി ഡേറ്റയും 500 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കല്‍ ഔട്ട്ഗോയിങും 100 എസ്എംഎസും 14 ദിവസത്തെ കാലാവധിയും ലഭിക്കും.  ഈ പായ്ക്കുകളിലെല്ലാം ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് മിനിറ്റിന് 35 രൂപ നിരക്കില്‍ വിളിക്കാം.

English Summary: Vi offers the best range of IR packs to Football fans travelling to Qatar for the World Cup

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS