ആമസോൺ 20,000 ജീവനക്കാരെ ഉടൻ പിരിച്ചുവിട്ടേക്കും

amazon
SHARE

ലോകത്തെ മുൻനിര ടെക് കമ്പനികളിലൊന്നായ ആമസോണിലും വൻ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കമ്പനിയിലെ 20,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് മുൻപ് റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയാണ് പിരിച്ചുവിടുന്നത്. 

ആമസോണിന്റെ മിക്ക പ്രദേശങ്ങളിലുമുള്ള, വിവിധ ഡിപ്പാർട്ട്‌മെന്റുകളിലുള്ള ജീവനക്കാരെ പിരിച്ചുവിട്ടേക്കും. വിതരണ കേന്ദ്രത്തിലെ ജീവനക്കാർ, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരെയാണ് പിരിച്ചുവിടുന്നത്. പിരിച്ചുവിടൽ വരും മാസങ്ങളിൽ നടക്കുമെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

ആമസോൺ നിരവധി ഡിപ്പാർട്ട്‌മെന്റുകളിലെ ജീവനക്കാരെ പിരിച്ചുവിടാൻ തയാറെടുക്കുകയാണെന്ന് സിഇഒ ആൻഡി ജാസി അടുത്തിടെ സ്ഥിരീകരിച്ചത് കണക്കിലെടുക്കുമ്പോൾ പുതിയ റിപ്പോർട്ടിൽ അതിശയിക്കാനില്ല. എന്നാൽ എത്ര ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. 10,000 ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി പദ്ധതിയിടുന്നതായാണ് നവംബറിൽ റിപ്പോർട്ട് വന്നിരുന്നത്.

എന്നാൽ ഈ എണ്ണം ഇപ്പോൾ വർധിച്ചുവെന്നും ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലുള്ളവർ ഉൾപ്പെടെ എല്ലാ തലങ്ങളിലുമുള്ളവരെയും പുറത്താക്കാൻ ആമസോൺ പദ്ധതിയിടുന്നുവെന്നും പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നു. ജീവനക്കാരുടെ പ്രവർത്തന മികവ് അടിയന്തരമായി വിലയിരുത്താൻ കമ്പനി മാനേജർമാരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

English Summary: Amazon could now layoff 20,000 employees soon

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS