ADVERTISEMENT

1 ജിബിപിഎസ് (1 Gbps) അതിവേഗ ഇന്റര്‍നെറ്റ് പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ കേബിള്‍-ബ്രോഡ്ബാന്‍ഡ് സേവനദാതാവായ ഏഷ്യാനെറ്റ്. ബി1ജിബിപിഎസ് (B1Gbps) അള്‍ട്രാ സ്പീഡ് ബ്രോഡ്ബാന്‍ഡ് എന്നാണ് പ്ലാനിന്റെ പേര്. കൂടുതല്‍ ബാന്‍ഡ്‌വിഡ്ത് ഉള്ളതിനാല്‍ ഈ പ്ലാന്‍ വീടുകളിലും ഓഫിസുകളിലും സുഗമമായ സ്ട്രീമിങ്ങിനും അതിവേഗ ഡൗണ്‍ലോഡിങ്ങിനും പ്രയോജനപ്പെടുത്താം. കൂടുതൽ ഡേറ്റ അതിവേഗം ഡൗണ്‍ലോഡ് ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍  ബി1ജിബിപിഎസ് പ്ലാന്‍ കൂടുതൽ ഗുണം ചെയ്യുമെന്ന് കമ്പനി പറയുന്നു. സാധാരണ കണക്ഷനുകളെ അപേക്ഷിച്ച് പല മടങ്ങ് അധിക സ്പീഡാണ് ഈ പ്ലാനില്‍ ലഭിക്കുക.

 

∙ സ്ട്രീമിങ്

 

ബി1ജിബിപിഎസിന്റെ ഗുണം ഏറ്റവുമധികം ലഭിക്കുന്നത് നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, ഡിസ്‌നി തുടങ്ങിയവ അടക്കമുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ വിഡിയോ കാണുമ്പോഴായിരിക്കും. പ്രത്യേകിച്ചും 4കെ വിഡിയോ സ്ട്രീം ചെയ്യുമ്പോള്‍ വ്യത്യാസം തിരിച്ചറിയാനാകുമെന്ന് ഏഷ്യാനെറ്റ് പറയുന്നു. അതായത്, 4കെ വിഡിയോ സ്ട്രീം ചെയ്യേണ്ടി വരുമ്പോള്‍ സാധാരണ ഗതിയില്‍ പലരും കാണുന്ന 1080പി വിഡിയോയുടെ നാലോ അഞ്ചോ മടങ്ങ് ബാന്‍ഡ്‌വിഡ്ത് ആവശ്യമായി വരുന്നു.

 

∙ മികവാർന്ന കണ്ടെന്റ്

 

സ്ട്രീമിങ്ങിനും ഗെയിം കളിക്കുന്നതിനും പുറമെ, നാള്‍ക്കുനാള്‍ കൂടുതല്‍ പ്രചാരം നേടിവരുന്ന 360ഡിഗ്രി വിഡിയോകള്‍ പ്രശ്‌നമില്ലാതെ സ്ട്രീം ചെയ്യാനും അതിവേഗ കണക്ഷന്‍ വഴി സാധ്യമാകുന്നു. ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യകള്‍ക്കും അധിക ബാന്‍ഡ്‌വിഡ്ത് പ്രയോജനപ്പെടുത്താനാകും. ഒരാള്‍ 1ജിബിപിഎസ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിക്കുമ്പോള്‍ ലേറ്റന്‍സി പ്രശ്‌നം താരതമ്യേന കുറയുന്നതും കാണാം. ഇതിന്റെ ഫലമായി, ഇപ്പോള്‍ അതിവേഗം പ്രചാരം നേടുന്ന മെറ്റാവേഴ്‌സ് പോലെയുള്ള മികവാർന്ന അനുഭവം നല്‍കുന്ന വെര്‍ച്വല്‍ ലോകങ്ങളില്‍ എത്തുന്നവര്‍ക്കും സുഗമമായ, യഥാര്‍ഥമെന്നു തോന്നിപ്പിക്കുന്നതുമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കും.

 

∙ വര്‍ക് ഫ്രം ഹോം

 

വീട്ടിലിരുന്നു ജോലിയെടുക്കല്‍ പല കമ്പനികളും ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ, ദൈനംദിന ജോലി സുഗമമാകണമെങ്കില്‍ സ്ഥിരതയും വേഗവുമുള്ള ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ അത്യന്താപേക്ഷിതമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. ജോലി സംബന്ധമായ ഡൗണ്‍ലോഡുകള്‍ പൊതുവെ വലിയ ഫയലുകളായിരിക്കും. ഹൈ-റെസലൂഷന്‍ വിഡിയോകളും ഫോട്ടോകളും ധാരാളമായി ലോഡു ചെയ്യുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യേണ്ടതായി വരുന്നവരും ഉണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്റെ ആയാസം കുറയ്ക്കാനും 1 ജിബിപിഎസ് കണക്ഷന്‍ പ്രയോജനപ്പെടുത്താം. അതിനൊപ്പം മറ്റ് ഉപകരണങ്ങളിലും സുഗമമായി സ്ട്രീമിങ് സാധ്യമാക്കാം.

 

∙ ക്ലൗഡ് കേന്ദ്രീകൃത സ്റ്റോറേജ് രീതി

 

പരമ്പരാഗത സ്റ്റോറേജ് രീതികളെ അതിവേഗം മറികടക്കുകയാണ് ക്ലൗഡ് ടെക്‌നോളജി. ഇത്തരം സാഹചര്യത്തിലാണ് ജോലിയെടുക്കുന്നതെങ്കില്‍ അതിവേഗ കണക്ഷന്‍ ഉണ്ടായേ തീരൂ. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ 1 ജിബിപിഎസ് കണക്ഷന്‍ ഉണ്ടെങ്കില്‍ അതൊരു എക്‌സ്‌റ്റേണല്‍ ഹാര്‍ഡ്ഡിസ്‌കില്‍ നിന്നോ, യുഎസ്ബി സ്റ്റിക്കില്‍ നിന്നോ ഡേറ്റ പകര്‍ന്നെടുക്കുന്നത് പോലെ എളുപ്പത്തിൽ ഡേറ്റ പകർത്താൻ പറ്റൂ.

 

∙ കൂടുതൽ പേർ ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍

 

ഇന്നത്തെ വീടുകളിലും ഓഫിസുകളിലുമൊക്കെ 4കെ മോണിട്ടറുകളും ടിവികളും കൂടുതൽ ഉപയോഗിക്കപ്പെടുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലും 1ജിബിപിഎസ് കണക്ഷന്റെ സ്പീഡ് വ്യത്യാസം കൃത്യമായി തിരിച്ചറിയാന്‍ സാധിക്കും. ഗെയിമിങ് പ്രേമികളും സ്ട്രീമിങ്ങിനായി ധാരാളം ഡേറ്റ എടുക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഡേറ്റാ കൺജഷന്‍ പ്രശ്‌നം പലരും നേരിടുന്നു. ഇത് ഒഴിവാക്കേണ്ടവര്‍ക്കും 1ജിബിപിഎസ് കണക്ഷന്‍ ഗുണം ചെയ്യും. പല ഉപകരണങ്ങളും, ഉപയോക്താക്കളും ഒരേ കണക്ഷന്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ഇന്റർനെറ്റ് വേഗക്കുറവ് ഈ അതിവേഗ കണക്ഷൻ വഴി പരിഹാരിക്കാൻ കഴിയും.

 

∙ പ്രതിമാസം 2999 രൂപ മാത്രം

 

എക്കാലത്തും തങ്ങളുടെ വരിക്കാരുടെ ആവശ്യങ്ങള്‍ക്കും ബജറ്റിനും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് ഏഷ്യാനെറ്റ്. തങ്ങളുടെ ബി1ജിബിപിഎസ് പ്ലാനിനോട് താരതമ്യം ചെയ്യാവുന്ന, മറ്റു കമ്പനികള്‍ നല്‍കുന്ന പ്ലാനുകള്‍ക്ക് കുറഞ്ഞത് 33 ശതമാനമെങ്കിലും അധികം പണം ചെലവിടേണ്ടി വരുമെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു. ശരിയായ അള്‍ട്രാ-സ്പീഡ് ബ്രോഡ്ബാന്‍ഡ് ന്യായമായ വിലയ്ക്കു നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഏഷ്യാനെറ്റ് പറയുന്നു. ഇത് കൂടാതെ തങ്ങള്‍ക്ക് 500 എംബിപിഎസ് പ്ലാനുമുണ്ടെന്നും ഏഷ്യാനെറ്റിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ എസ് മൂര്‍ത്തി ചഗാന്തി അറിയിച്ചു. 

 

ഒപ്റ്റിക്കൽ ഫൈബര്‍ കേബിള്‍ വഴി ജിപിഒഎന്‍ ടെക്‌നോളജി ഉപയോഗിച്ച് സേവനം നല്‍കുന്ന എഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് ഒരു ക്ലാസ് എ ഐഎസ്പി ലൈസന്‍സി പ്രൊവൈഡര്‍ ആണ്. 2000 ലാണ് ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് സേവനം തുടങ്ങിയത്. കേരളമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന നെറ്റ്‌വര്‍ക്കാണ് കമ്പനിയുടേത്. ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡിന് 80ലേറെ കസ്റ്റമര്‍ ടച്ച് പോയിന്റുകളാണ് ഇപ്പോഴുള്ളത്. കസ്റ്റമര്‍മാരുടെ പ്രിയം പിടിച്ചുപറ്റിയ ഒരു വോയിസ് കോള്‍ സെന്ററും കമ്പനിക്ക് ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - 80860 11111 അല്ലെങ്കിൽ ഈ പേജ് സന്ദർശിക്കുക https://bit.ly/3PpNE2J

 

English Summary: Asianet B1Gbps ultra speed broadband @ just Rs 2999/month!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com