ADVERTISEMENT

രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനിയായ ആമസോണില്‍ സ്മാര്‍ട് ടിവികൾക്ക് വൻ ഓഫറുകളാണ് നൽകുന്നത്. ഈ വർഷത്തെ അവസാന ദിവസങ്ങളിലെ വിൽപനയിൽ ചില സ്മാർട് ടിവികൾക്ക് 70 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. എൽജിയുടെ 55 ഇഞ്ച് സ്മാർട് ടിവിയുടെ വിവിധ വേരിയന്റുകൾ വൻ ഓഫറിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. എൽജിയുടെ 55 ഇഞ്ച് സ്മാർട് ടിവികളുടെ ഓഫറുകൾ പരിശോധിക്കാം.

 

വ്യത്യസ്തമായ എൽജി എൽഇഡി ടിവി മോഡലുകളിൽ നിന്ന് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാം. ഡൈനാമിക് കളർ എൻഹാൻസർ, വിശാലമായ വ്യൂവിങ് ആംഗിൾ, ഡിടിഎസ് വെർച്വൽ എക്സ് ടെക്നോളജി, ക്വാഡ് കോർ പ്രോസസർ, ഡോൾബി ഓഡിയോ എന്നിവ ഉൾപ്പെടുന്നതാണ് എൽജി സ്മാര്‍ട് ടിവികൾ. ടിവികൾക്ക് മാത്രമല്ല റഫ്രിജറേറ്ററുകൾ, കൂളറുകൾ, ഹീറ്ററുകൾ, ഡ്രയറുകൾ, വാഷിങ് മെഷീനുകൾ തുടങ്ങി നിരവധി വിഭാഗങ്ങളിലും ഓഫറുകൾ ലഭ്യമാണ്.

 

∙ എൽജി 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട് എൽഇഡി ടിവി

 

അവതരിപ്പിക്കുമ്പോൾ 79,999 രൂപ വിലയുണ്ടായിരുന്ന എൽജി 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട് എൽഇഡി ടിവി ഇപ്പോൾ ആമസോണില്‍ 47,990 രൂപയ്ക്കാണ് വിൽക്കുന്നത്. വീടിന്റെ ഇന്റീരിയറിനൊത്ത ഡിസൈനാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. α5 ജെൻ5 എഐ ആണ് പ്രോസസർ. മികവാർന്ന കണ്ടെന്റ് കാണാൻ പുതിയ ഫീച്ചറുകളാണ് എൽജി യുഎച്ച്ഡി ടിവിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

∙ എൽജി 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട് ക്യുഎൻഇഡി ടിവി

 

അവതരിപ്പിക്കുമ്പോൾ 1,19,999 രൂപ വിലയുണ്ടായിരുന്ന എൽജി 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട് ക്യുഎൻഇഡി ടിവി ഇപ്പോൾ 82,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 4കെ അൾട്രാ എച്ച്ഡി (3840x2160) റെസലൂഷൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 20 വാട്ട്സ് ഔട്ട്പുട്ട് ഓഡിയോ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. α9 ജെൻ 5 എഐ ആണ് പ്രോസസര്‍. ഈ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ക്യുഎൻഇഡി ടിവിയാണ് ഇത്. ലാപ്‌ടോപ്, പിസി കണക്റ്റുചെയ്യാൻ 1 VGA സ്ലോട്ട്, 1 AV ഇൻപുട്ട് സ്ലോട്ട്, 1 ഓഡിയോ ഔട്ട്‌പുട്ട്, 1 RF സ്ലോട്ട് എന്നിവയും മൾട്ടി-കണക്റ്റിവിറ്റി സംവിധാനവും ഇതിലുണ്ട്.

 

∙ എൽജി 55 ഇഞ്ച് 4കെ യുഎച്ച്ഡി സ്മാർട് ടിവി, വെബ്ഒഎസ് ആക്ടീവ് എച്ച്ഡിആർ

 

ആമസോൺ സെയിൽ ടുഡേയിൽ എൽജി 55 ഇഞ്ച് 4കെ യുഎച്ച്ഡി സ്മാർട് ടിവി 32 ശതമാനം കിഴിവിൽ വാങ്ങാം. അവതരിപ്പിക്കുമ്പോൾ 84,990 രൂപ വിലയുണ്ടായിരുന്ന ഈ മോഡൽ ടിവി 57,490 രൂപയ്ക്കാണ് വിൽക്കുന്നത്. ഗെയിം ഡാഷ്‌ബോർഡുകൾ, ഗെയിം ഒപ്റ്റിമൈസറുകൾ എന്നിവ ഉപയോഗിച്ച് മികച്ച ഗെയിമിങ് അനുഭവം ആസ്വദിക്കാൻ ഈ സ്മാർട് ടിവി അവസരം നൽകുന്നു. α5 ജെൻ5 എഐ ആണ് പ്രോസസർ.

 

∙ എൽജി 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട് ഒഎൽഇഡി ടിവി

 

വീടിന്റെ ഇന്റീരിയരിനൊത്ത സ്റ്റൈലിഷ് ലുക്കുള്ള ഒന്നാണ് എൽജി 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട് ഒഎൽഇഡി ടിവി. അവതരിപ്പിക്കുമ്പോൾ 1,39,990 രൂപ വിലയുണ്ടായിരുന്ന എൽജി 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട് ഒഎൽഇഡി ടിവി 29 ശതമാനം ഇളവിൽ 99,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഓരോ വ്യത്യസ്‌ത അക്കൗണ്ടിനും പ്രത്യേകം കണ്ടെന്റ് ശുപാർശകൾ, സ്‌പോർട്‌സ് അലേർട്ടുകൾ, ജനപ്രിയ ആപ്പുകളിലേക്ക് അതിവേഗ ആക്‌സസ് എന്നിവയ്ക്കായി ഹോം സ്‌ക്രീൻ ക്രമീകരിക്കാം.

 

∙ എൽജി 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട് നാനോസെൽ ടിവി

 

ആമസോൺ സെയിൽ ടുഡേയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മറ്റൊരു മികച്ച ഉൽപന്നമാണ് എൽജി 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട് ഒഎൽഇഡി ടിവി. അവതരിപ്പിക്കുമ്പോൾ 94,900 രൂപ വിലയുണ്ടായിരുന്ന എൽജി 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട് ഒഎൽഇഡി ടിവി ഇപ്പോൾ വിൽക്കുന്നത് 57,990 രൂപയ്ക്കാണ്. α7 ജെൻ3 ആണ് പ്രോസസർ.

 

English Summary: Amazon Sale 2022 On 55 Inch LG TVs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com