ADVERTISEMENT

നിലവിൽ വാങ്ങുന്ന ശമ്പളം കൂടുതലാണെന്ന് ഒരാളും പറയില്ല. എന്നാൽ ആപ്പിൾ മേധാവി ടിം കുക്കിന് തനിക്ക് ലഭിക്കുന്ന ശമ്പളം അധികമാണെന്ന് തോന്നലുണ്ടാക്കി. ഇതോടെ കമ്പനി തന്നെ കുക്കിന്റെ ശമ്പളം പകുതിയായി വെട്ടിക്കുറച്ചു. ടിം കുക്കിന്റെ പുതുക്കിയ ശമ്പളം മൊത്തത്തിൽ 49 ദശലക്ഷം യുഎസ് ഡോളറാണെന്ന് എസ്ഇസിക്ക് നൽകിയ ഫയലിങ്ങിൽ ആപ്പിൾ അറിയിച്ചിട്ടുണ്ട്. 

കുക്കിന്റെ ശമ്പളത്തിൽ 3 ദശലക്ഷം ഡോളർ അടിസ്ഥാന ശമ്പളവും 6 ദശലക്ഷം ഡോളർ ബോണസും 40 ദശലക്ഷം ഡോളറിന്റെ ഇക്വിറ്റി മൂല്യവും ഉൾപ്പെടുന്നു. അതേസമയം കുക്കിന്റെ ഓഹരികളുടെ എണ്ണം മുൻപത്തെ 50 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്. ഓഹരി ഉടമകളുടെ അഭിപ്രായം, കുക്കിൽ നിന്നുള്ള നിർദേശം എന്നിവയ്ക്ക് ശേഷമാണ് ആപ്പിൾ മേധാവിയുടെ ശമ്പളം പരിഷ്കരിക്കാനുള്ള തീരുമാനമെടുത്തതെന്ന് ഫയലിങ്ങിൽ പറയുന്നുണ്ട്.

2011 ലാണ് കുക്ക് ആപ്പിളിന്റെ സിഇഒ ആയി സ്ഥാനമേറ്റത്. ഏകദേശം 11 വർഷമായി അദ്ദേഹം കമ്പനിയെ നയിക്കുന്നു. 2022ൽ കുക്കിന്റെ ശമ്പള പാക്കേജ് 99.4 ദശലക്ഷം ഡോളർ ആയിരുന്നു. ഇതിൽ 3 ദശലക്ഷം ഡോളർ ആയിരുന്നു അടിസ്ഥാന ശമ്പളം. ബോണസ്, ഓഹരികൾ എന്നിവ ഏകദേശം 83 ദശലക്ഷം യുഎസ് ഡോളറും ഉൾപ്പെടുന്നു. എന്നാൽ 2021 ൽ കുക്കിന്റെ മൊത്തം ശമ്പള പാക്കേജ് ഏകദേശം 98.7 ദശലക്ഷം യുഎസ് ഡോളറായിരുന്നു.

ലോകത്ത് ആദ്യമായി 3 ട്രില്ല്യന്‍ ഡോളര്‍ വിപണി മൂല്യത്തിലെത്തിയ കമ്പനിയ്ക്ക് പിന്നിലെ പ്രധാന വ്യക്തി ടിം കുക്ക് തന്നെയാണ്. കഴിഞ്ഞ വർഷം കുക്കിനു സുരാക്ഷാ ഭീഷണിയുണ്ടെന്ന കാരണത്താല്‍ ആദ്ദേഹത്തോട് ഇനി സ്വന്തം ആവശ്യമായാലും ബിസിനസ് ആവശ്യമായാലും സ്വകാര്യ വിമാനത്തിലെ പറക്കാവൂ എന്നും കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം, കുക്കിന്റെ സുരക്ഷയ്ക്കായി ജീവക്കാരെ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സുരക്ഷ, സ്വകാര്യ വിമാനങ്ങൾ തുടങ്ങിയ ഇനങ്ങളും കുക്കിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നതാണ്.

 

English Summary: Tim Cook feels his salary is too high, Apple cuts it by almost 50 per cent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com