ADVERTISEMENT

ആൻഡ്രോയിഡിലെ വിപണി ആധിപത്യം ദുരുപയോഗം ചെയ്തതിന് ഗൂഗിളിന് പിഴ ചുമത്തിയ യൂറോപ്യൻ യൂണിയന്റെ വിധിയിലെ ചില ഭാഗങ്ങൾ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) അതേപോലെ ഉപയോഗിച്ചതായി ഗൂഗിൾ. എന്നാൽ, യൂറോപ്യൻ യൂണിയൻ വിധികളിൽ നിന്നുള്ള ഒരു ഭാഗവും എടുത്തിട്ടില്ലെന്ന് സിസിഐ വ്യക്തമാക്കി. തങ്ങൾ വിധി കോപ്പി പേസ്റ്റ് ചെയിതിട്ടില്ലെന്നും ആരോപണം തെറ്റാണെന്നും സിസിഐയെ പ്രതിനിധീകരിച്ച് സർക്കാർ അഭിഭാഷകൻ എൻ. വെങ്കിട്ടരാമൻ വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതിയും കൈവിട്ടതോടെ ഗൂഗിൾ ഇന്ത്യയിൽ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് രണ്ട് ഭീമമായ പിഴയാണ് ചുമത്തിയിരിക്കുന്നത്.

യൂറോപ്യൻ കമ്മിഷൻ വിധിയിൽ നിന്നു സിസിഐ വിവിരങ്ങൾ വ്യാപകമായി കോപ്പി-പേസ്റ്റ് ചെയ്തു. ഇന്ത്യയിൽ ഒരിക്കലും പരിശോധിച്ചിട്ടില്ലാത്ത, യൂറോപ്പിൽ നിന്നുള്ള തെളിവുകൾ കേസിനായി ഉപയോഗിച്ചുവെന്നുമാണ് ഗൂഗിളിന്റെ ആരോപണം.. ചില ഭാഗങ്ങളിൽ 50 ലധികം വിവരങ്ങൾ കോപ്പി ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയിലെ വാദത്തിൽ സിസിഐയുടെ വിധിയെ പ്രതിരോധിക്കാൻ ഗൂഗിൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗൂഗിളിന്റെ ഹർജി സുപ്രീം കോടതി തള്ളി.

നിലവിൽ ഇന്ത്യയിലെ 95 ശതമാനം ഉപകരണങ്ങളും ആൻഡ്രോയിഡിലാണ് പ്രവർത്തിക്കുന്നത്. ഈ നിർദേശം ഉപഭോക്താക്കളെയും കമ്പനിയുടെ ബിസിനസിനെയും ദോഷകരമായി ബാധിക്കുമെന്ന് ഗൂഗിൾ പറഞ്ഞു. ആൻഡ്രോയിഡ് ഇക്കോസിസ്റ്റത്തിന്റെ വളർച്ച മന്ദഗതിയിലാകുമെന്നും മുന്നറിയിപ്പ് നൽകി.


ഇന്ത്യയിൽ 84 കോടിയിലധികം ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. 2022 നവംബറിൽ ഇന്ത്യയിൽ നടന്ന മൊബൈൽ സേർച്ചുകളിൽ 99.74 ശതമാനവും ഗൂഗിളിന്റേതാണ്. ഇത് ഗൂഗിളിന്റെ പ്രധാന വിപണിയായി ഇന്ത്യയെ മാറ്റിയതിന്റെ തെളിവാണ്.

English Summary: India's Antitrust Body Denies 'Copy-Pasting' EU's Order Against Google

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com