ആമസോണിൽ ടെക്നോ പോപ് 6 പ്രോയ്ക്കും സ്പാർക് 9 നും ഓഫർ
Mail This Article
രാജ്യത്തെ മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ടെക്നോയുടെ പുതിയ ഹാൻഡ്സെറ്റുകളായ ടെക്നോ പോപ് 6 പ്രോയ്ക്കും ടെക്നോ സ്പാർക് 9 നും ആമസോണിൽ വൻ ഓഫർ. ആമസോണിൽ നിന്ന് ലഭിക്കുന്ന കോഡ് ഉപയോഗിച്ചാൽ (TECNO250) 250 രൂപ അധിക ഇളവ് ലഭിക്കും. ഇതോടൊപ്പം തന്നെ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവും ലഭിക്കും.
അവതരിപ്പിക്കുമ്പോൾ 7,999 രൂപ വിലയുണ്ടായിരുന്ന ടെക്നോ പോപ് 6 പ്രോ ആമസോണിൽ 25 ശതമാനം ഇളവിൽ 5,999 രൂപയ്ക്കാണ് വിൽക്കുന്നത്. ബ്ലൂ, ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലായി ഇത് ലഭ്യമാണ്. 2 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയാണിത്. 8 മെഗാപിക്സലിന്റെ ഡ്യുവൽ ക്യാമറ, ഫ്രണ്ട് ഫ്ലാസ് എന്നിവ പ്രധാന ഫീച്ചറുകളാണ്. ആൻഡ്രോയിഡ് 12 ഗോ എഡിഷൻ അടിസ്ഥാനമാക്കിയുള്ള ഹായ്ഒഎസ് 8.6 ആണ് ഒഎസ്.
അവതരിപ്പിക്കുമ്പോൾ 11,499 രൂപ വിലയുണ്ടായിരുന്ന ടെക്നോ സ്പാർക് 9 ആമസോണിൽ 32 ശതമാനം ഇളവിൽ 7,799 രൂപയ്ക്കാണ് വിൽക്കുന്നത്. സ്കൈ മിറർ, ഇൻഫിനിറ്റി ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലായി ഇത് ലഭ്യമാണ്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയാണിത്. ഹീലിയോ ജി37 ആണ് പ്രോസസർ. 13 മെഗാപിക്സലിന്റെ ഡ്യുവൽ റിയർ ക്യാമറ, 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറ എന്നിവ പ്രധാന ഫീച്ചറുകളാണ്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഹായ്ഒഎസ് 8.6 ആണ് ഒഎസ്.
English Summary: Tecno Smartphone- Amazon offer