വിവരങ്ങൾ ചോർത്തിക്കൊണ്ടു പോകുന്ന, അനങ്ങിയാൽ ട്രാക്ക് ചെയ്യുന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷനുകളെയും ഫോണുകൾക്കു ഭീഷണിയാകുന്ന അപ്ഡേറ്റ് ബഗ്ഗുകളെയും ഇനി ഭയക്കണ്ട. ആൻഡ്രോയ്ഡിനും ആപ്പിളിന്റെ ഐഒഎസിനും ബദലായി വരികയാണു പൂർണമായും തദ്ദേശീയമായി നിർമിച്ച മൊബൈൽ ഫോൺ ഓപറേറ്റിങ് സിസ്റ്റം (ഒഎസ്) ഭറോസ് (BharOS) അവതരിച്ചു കഴിഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ ഭറോസ് അധിഷ്ഠിത മൊബൈൽ ഫോണുകൾ വിപണിയിലെത്തിക്കാനാണു നിർമാതാക്കളുടെ ശ്രമം. കേന്ദ്ര സർക്കാർ സഹായത്തോടെ മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത ഭറോസിന്റെ സവിശേഷതകൾ എന്തൊക്കെയാണ്? ഭറോസും ആൻഡ്രോയ്ഡ് ഒഎസും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്? ഈ സേവനം ഉപയോക്താക്കൾക്ക് എപ്പോൾ ലഭ്യമാകും? പരിശോധിക്കാം.
HIGHLIGHTS
- പൂർണമായും ഇന്ത്യൻ നിർമിത ഓപ്പറേറ്റിങ് സിസ്റ്റം
- വികസിപ്പിച്ചെടുത്തത് മദ്രാസ് ഐഐടി
- ‘വിശ്വാസം ഉള്ള ആപ്ലിക്കേഷനുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യാം’