ADVERTISEMENT

കേരളത്തിൽ ആദ്യമായി ഭിന്നശേഷിവിദ്യാർഥികൾക്ക് പ്ലേസ്മെന്റ് ഡ്രൈവ് ഒരുക്കി ടെക്‌നോപാർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആക്സിയ ടെക്‌നോളജീസ്. കേരള സാങ്കേതിക സർവകലാശാലയുമായി ചേർന്നാണ് പ്ലേസ്മെന്റ് ഡ്രൈവ്. മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വച്ച് നടന്ന ചടങ്ങിൽ കെടിയു വൈസ് ചാൻസലർ ഡോ. സിസ തോമസ് പ്ലേസ്മെന്റ് ഡ്രൈവ് ലോഞ്ച് ചെയ്തു.

 

സാങ്കേതിക സർവകലാശാലക്ക് കീഴിലുള്ള ഏത് കോളേജിലും പഠിക്കുന്ന അവസാനവർഷ ബി ടെക്ക്, എം ടെക്ക്, എംസിഎ ഭിന്നശേഷി വിദ്യാർഥികൾക്ക് മാത്രമാണ് പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്. ഭിന്നശേഷി സൗഹൃദപരമായുള്ള  കാര്യങ്ങൾ ചെയ്യുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇത്തരം അവസരങ്ങൾ ഈ കുട്ടികൾക്കായി നൽകുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇനിയും സമാനമായ അവസരങ്ങൾ കുട്ടികൾക്ക്‌ ഒരുക്കുവാൻ അക്കാദമിയും സംരംഭകങ്ങളും ഒരുമിച്ചു പ്രവർത്തിക്കുവാൻ തയാറാകണമെന്ന് കെ.ടി.യു വൈസ് ചാൻസലർ ഡോ. സിസ തോമസ് പറഞ്ഞു.

 

ഓരോ ഉദ്യോഗാർഥിയും വ്യത്യസ്തരാണെന്നും അവർക്കെല്ലാം അവരവരുടേത് മാത്രമായ കഴിവുകളുണ്ടെന്നും ആക്സിയ ടെക്‌നോളജീസിന്റെ സ്ഥാപക സിഇഒ. ജിജിമോൻ ചന്ദ്രൻ പറഞ്ഞു. എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്ലേസ്മെന്റ് ഡ്രൈവ് എന്നും മറ്റ് കമ്പനികൾക്കും ഇതൊരു പ്രോത്സാഹനമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

 

എല്ലാ വ്യത്യസ്തതകളെയും ഉൾക്കൊള്ളുന്ന ഒരു തൊഴിൽ സംസ്കാരമാണ് ആക്സിയ ടെക്‌നോളജീസിന്റേത്. നിലവിൽ ഏതാനും ഭിന്നശേഷിക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. കഴിവും നൈപുണ്യവും മാത്രം കണക്കിലെടുത്താണ് കമ്പനി ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്. അതിനുള്ള തുല്യ അവസരങ്ങൾ എല്ലാ ഉദ്യോഗാർഥികൾക്കും ഉറപ്പാക്കുകയും ചെയ്യുന്നു. സാങ്കേതിക രംഗത്ത് എല്ലാവർക്കും തുല്യനീതിയും അവസരങ്ങളും ഉറപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അടുത്തിടെ ലോകത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങൾക്ക് മാത്രം കിട്ടുന്ന ഗ്രേറ്റ് പ്ലേസ് റ്റു വർക്ക് അംഗീകാരം ആക്സിയ ടെക്‌നോളജീസിന് കിട്ടിയിരുന്നു.

 

ജിജിമോൻ ചന്ദ്രനും ഡോ. സിസ തോമസിനും പുറമെ, നിഷിന്റെ അക്കാഡമിക് പ്രോഗ്രാംസ് പ്രിൻസിപ്പൽ ഡോ. സുജ കെ കുന്നത്ത്, മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ്ങ് ട്രെഷറർ റവ.ഫാദർ ജോൺ വർഗീസ് പളനിൽ കുന്നത്തിൽ, പ്രിൻസിപ്പൽ ഡോ. എബ്രഹാം ടി മാത്യു, കെടിയു ഇൻഡസ്ട്രി അറ്റാച്ച്മെന്റ്റ് സെൽ കോർഡിനേറ്റർ അരുൺ അലക്സ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

English Summary: Axia Technologies' Placement Drive for People with Disabilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com