ADVERTISEMENT

കഴിഞ്ഞ ദിവസമാണ് ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ മുംബൈയിൽ തുറന്നത്. ആപ്പിൾ സ്റ്റോർ സന്ദർശിക്കാനും മേധാവി ടിം കുക്കിനെ കാണാനും നിരവധി പേരാണ് മുംബൈയിൽ എത്തിയത്. എന്നാൽ, സ്റ്റോറിന്റെ ഉദ്ഘാടനത്തിനിടെ ടിം കുക്കിനെ ഞെട്ടിച്ചത് മുംബൈ സ്വദേശിയായ സാജിദ് മൊയ്നുദ്ദീനായിരുന്നു.

 

സാജിദ് മൊയ്‌നുദ്ദീൻ എന്ന ആപ്പിൾ ആരാധകൻ തന്റെ 1984 ലെ മാക്കിന്റോഷ് കംപ്യൂട്ടറുമാണ് മുംബൈയിലെ ആപ്പിൾ സ്റ്റോർ ഉദ്ഘാടന വേദിയിലേക്ക് വന്നത്. ടിം കുക്കിന്റെ മുംബൈ സന്ദർശനത്തെക്കുറിച്ച് സാജിദ് ഏറെ ആവേശഭരിതനായിരുന്നു. ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ സാജിദ് സ്റ്റോറിന് പുറത്ത് കാത്തുനിന്നു. എ‌ന്തായാലും തന്റെ പഴയ കംപ്യൂട്ടർ ടിം കുക്ക് തന്നെ ഒപ്പിട്ട് നൽകിയ ത്രില്ലിലാണ് സാജിദ് ഇപ്പോൾ. ടിം കുക്കിന് പോലും ഈ പഴയ മോഡൽ തന്റെ പക്കലുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

മകിന്റോഷുമായിട്ടുള്ള സാജിദിന്റെ വരവ് ആപ്പിൾ മേധാവിയെ ഞെട്ടിച്ചുവെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 1984ലാണ് ആപ്പിളിന്റെ മകിന്റോഷ് കംപ്യൂട്ടർ വാങ്ങിയതെന്ന് സാജിദ് പറഞ്ഞു. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് വസ്ത്രം ധരിക്കുന്ന രീതിയിലാണ് സാജിദ് ടിം കുക്കിനെ കാണാനെത്തിയത്.

 

∙ ആപ്പിള്‍ മക്കിന്റോഷ് 128K (Apple Macintosh 128K) 

 

ആപ്പിള്‍ മക്കികന്റോഷ് 128K അവതരിപ്പിച്ചത് 1984ല്‍ ആണ്. ആപ്പിളിന്റെ തുടക്കം അവിടെയാണ്. ഈ കംപ്യൂട്ടറിനൊപ്പം നല്‍കിയത് ഒരു 9 ഇഞ്ച് സിആര്‍ടി മോണിട്ടറും കീബോഡും മൗസുമാണ്. ഇത് എടുത്തുകൊണ്ടു നടക്കാനായി മുകളില്‍ ഒരു ഹാന്‍ഡിലും ഉണ്ടായിരുന്നു.

 

English Summary: Tim Cook surprised to see Apple fan’s 1984 Macintosh SE at store launch in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com