കേരളത്തില്‍ 99.57 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന കാര്യക്ഷമതയുമായി വി

Vodafone Idea (VIL) achieves the highest 99.57 percent efficiency level in Kerala circle
Photo: Jio
SHARE

2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ സെല്ലുലാര്‍ സേവനങ്ങളുടെ ഗുണനിലവാരം (ക്യുഒഎസ്) സംബന്ധിച്ച പെര്‍ഫോമന്‍സ് മോണിറ്ററിങ് റിപ്പോര്‍ട്ട് (പിഎംആര്‍) ട്രായ് പുറത്തുവിട്ടു. കോള്‍ സെന്‍ററുകളിലൂടെ ഉപഭോക്താക്കള്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള പ്രതികരണ സമയം കണക്കാക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് വിയാണ്.

മികച്ച ഉപഭോക്തൃ പ്രതികരണം തെളിയിക്കുന്ന ഒരു പ്രധാന മാനദണ്ഡമായ ‘90 സെക്കന്‍ഡിനുള്ളില്‍ ഓപ്പറേറ്റര്‍മാര്‍ മറുപടി നല്‍കിയ കോളുകളുടെ ശതമാനം (വോയ്സ് ടു വോയ്സ്)’ എന്ന പാരാമീറ്ററില്‍ വോഡഫോണ്‍ ഐഡിയ (വിഐഎല്‍) കേരള സര്‍ക്കിളിലെ ഏറ്റവും ഉയര്‍ന്ന 99.57 ശതമാനം എന്ന കാര്യക്ഷമത കൈവരിച്ചു. 

90 സെക്കന്‍ഡിനുള്ളില്‍ ഓപ്പറേറ്റര്‍മാര്‍ (വോയ്സ് ടു വോയ്സ്) മറുപടി നല്‍കിയ കോളുകളുടെ ശതമാനത്തില്‍ എയര്‍ടെല്ലിന് കേരളത്തില്‍ 78.43 ശതമാനം സ്കോറാണുള്ളത്. എല്ലാ സര്‍ക്കിളുകളിലുടനീളമുള്ള ഉപഭോക്തൃ പ്രതികരണ സമയത്തിന് എയര്‍ടെല്ലിന് ഏറ്റവും കുറഞ്ഞ കാര്യക്ഷമതയാണുള്ളത്.

എല്ലാ സേവനദാതാക്കളും തങ്ങളുടെ ലൈസന്‍സ്ഡ് സര്‍വീസ് ഏരിയയില്‍ ത്രൈമാസ അടിസ്ഥാനത്തില്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ കൈവരിച്ചിരിക്കേണ്ടതുണ്ട്. ഇക്കാര്യമാണ് ട്രായ് ത്രൈമാസ റിപ്പോര്‍ട്ടിലൂടെ വിലയിരുത്തുന്നത്. ഈ റെഗുലേഷന്‍ വിവിധ സേവന പാരാമീറ്ററുകളും അതിന്‍റെ മാനദണ്ഡങ്ങളും  നെറ്റ്‌വര്‍ക്ക് സേവന ഗുണനിലവാര, കസ്റ്റമര്‍ സര്‍വീസ് ക്വാളിറ്റി പാരാമീറ്ററുകളായി രണ്ടായി നിശ്ചയിച്ചിട്ടുണ്ട്. അടിസ്ഥാന ടെലിഫോണ്‍ സേവനത്തിനും (വയര്‍ലൈന്‍) സെല്ലുലാര്‍ മൊബൈല്‍ ടെലിഫോണിനുമുള്ള സേവന നിലവാരത്തിന്‍റെ മാനദണ്ഡങ്ങള്‍ സേവന ചട്ടങ്ങള്‍ 2009 എന്ന വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ഈ റിപ്പോര്‍ട്ട്.

English Summary:  Vodafone Idea (VIL) achieves the highest 99.57 percent efficiency level in Kerala circle

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA