ADVERTISEMENT

കാലാവസ്ഥ വ്യതിയാനവും ഉഷ്ണ തരംഗങ്ങളുമെല്ലാം ചേര്‍ന്ന് അന്തരീക്ഷ താപനില അനുദിനം വര്‍ധിക്കുകയാണ്. രാജ്യം ഇപ്പോള്‍ നേരിടുന്ന ഈ കത്തുന്ന വേനലും ചൂടുമൊന്നും ഉടനെയൊന്നും മാറാനും സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍. വീടുകളിലും തൊഴിലിടങ്ങളിലും നല്ലൊരു എസിയില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നതാണ് സാഹചര്യം. തീ പിടിപ്പിക്കുന്ന ഈ വെയില്‍ നിന്നും ചൂടില്‍ നിന്നും അന്തരീക്ഷ ഈര്‍പ്പത്തില്‍ നിന്നുമൊക്കെ രക്ഷപ്പെടാന്‍ കൂടുതല്‍ പേരിന്ന് ക്രോമയുടെ സ്പ്ലിറ്റ് എയര്‍ കണ്ടീഷനറുകളെ ആശ്രയിക്കുന്നു. സുഖപ്രദവും സൗകര്യപ്രദവുമായ വീടുകളും തൊഴിലിടങ്ങളും ഒരുക്കാന്‍ വര്‍ദ്ധിച്ച എയര്‍ ക്വാളിറ്റി ഫീച്ചറുകളുമായാണ് ക്രോമ എസി എത്തുന്നത്. 

 

തൊഴിലിടങ്ങളിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും വീടിന്റെ ഉള്ളില്‍ സുഖപ്രദമായ സാഹചര്യമൊരുക്കാനും തണുത്ത അന്തരീക്ഷം അത്യാവശ്യമാണ്. സൗകര്യപ്രദമായതും അത്യന്താധുനിക സാങ്കേതിക വിദ്യകളോട് കിട പിടിക്കുന്ന പ്രവര്‍ത്തനക്ഷമതയും സംവിധാനങ്ങളുമുള്ളതുമായ എസിയാണ് നിലവിലെ സാഹചര്യത്തില്‍ ഓരോ വീടിനും ആവശ്യം. 

 

∙ എന്താണ് ക്രോമയുടെ 5 ഇന്‍ 1 എസിയെ കാര്യക്ഷമമാക്കുന്നത് ?

 

1.4 ടണ്‍ ശേഷിയുള്ള ക്രോമയുടെ 5 ഇന്‍ 1 കണ്‍വേര്‍ട്ടിബിള്‍ 3-സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ എസിക്ക് ഇന്ന് വിപണിയില്‍ വലിയ ഡിമാന്‍ഡാണ് ഉള്ളത്. മുറിയെ വളരെ വേഗം തണുപ്പിക്കുമെന്നത് മാത്രമല്ല ഊര്‍ജ്ജ വിനിയോഗം ഏറ്റവും കുറവാണെന്നതും ഈ എസിയുടെ പ്രത്യേകതയാണ്. ഊര്‍ജ്ജവിനിയോഗത്തിലെ ഈ കാര്യക്ഷമത എസിക്ക് ലഭിച്ച 3-സ്റ്റാര്‍ റേറ്റിങ്ങ് ഉറപ്പ് വരുത്തുന്നു. 170 ചതുരശ്ര അടിയുള്ള ഒരു മുറിക്ക് 1540 വാട്ട് മാത്രമാണ് ഈ എസിയുടെ ഊര്‍ജ്ജ വിനിയോഗം. 100 ശതമാനം ചെമ്പ് അടങ്ങിയ കണ്ടന്‍സറും ഇവാപ്പൊറേറ്റര്‍ കോയിലുകളും ബ്ലൂ കോട്ട് ചെയ്ത ഫിന്നുകളും എസിയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയും ദീര്‍ഘകാലം തണുപ്പ് നല്‍കാന്‍ ഇവയെ പ്രാപ്തമാക്കുകയും ചെയ്യുന്നു. 

 

ഉപഭോക്താവിന് കൂടുതല്‍ ഉറപ്പ് നല്‍കിക്കൊണ്ട് ഒരു വര്‍ഷത്തെ സമഗ്ര വാറന്റിയും 10 വര്‍ഷത്തെ കംപ്രസര്‍ വാരന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. വാറന്റ് കാലാവധി കഴിഞ്ഞാല്‍ അത് ദീര്‍ഘിപ്പിക്കുന്നതിനുള്ള അധിക ഓപ്ഷനും ലഭ്യമാണ്. നിര്‍മാണ വാറന്റി കഴിഞ്ഞുള്ള കാലത്തേക്ക് എല്ലാ തരത്തിലുള്ള നിര്‍മാണപരമായ പോരായ്മകളും പരിഹരിക്കുന്നതിന് ഈ വാരന്റി എക്സ്റ്റന്‍ഷന്‍ ഉപയോഗപ്പെടുത്താം. മൂന്ന് വര്‍ഷം വരെ ഇത്തരത്തില്‍ വാരന്റി ദീര്‍ഘിപ്പിക്കാവുന്നതാണ്. വാറന്റി കാലഘട്ടത്തില്‍ എന്തെങ്കിലും പ്രശ്‌നത്താല്‍ എസി റിപ്പയര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പുതിയ എസി നല്‍കുമെന്ന ഉറപ്പും കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. സേവന വ്യവസ്ഥകളും സാങ്കേതിക സഹായത്തിലെ ഗുണനിലവാരവും ഈ ഉത്പന്നത്തെ ഉപഭോക്താവിന് ഏറ്റവും അനുയോജ്യമായ ഒന്നാക്കി മാറ്റുന്നു. 

 

∙ എന്തു കൊണ്ട് ക്രോമ എസി ഒരു മികച്ച തിരഞ്ഞെടുപ്പാകുന്നു ?

 

നല്ലൊരു എയര്‍ കണ്ടീഷണര്‍ ഉയര്‍ന്ന കാര്യക്ഷമത മാത്രമല്ല നല്‍കുന്നത്. വൈദ്യുതി ചാര്‍ജ് ഉയരാത്ത തരത്തില്‍ കുറഞ്ഞ ഊര്‍ജ്ജ ഉപയോഗം കൂടി ഇതിനുണ്ടാകണം. നിരവധി വര്‍ഷങ്ങള്‍ കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുമോ എന്നും മികച്ച വില്‍പനാനന്തര സേവനം ലഭ്യമാകുമോ എന്നും അറിയണം. 

 

ഉയര്‍ന്ന കാര്യക്ഷമതയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍വര്‍ട്ടര്‍ റോട്ടറി കംപ്രസറുള്ള ക്രോമ എസി കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ചു കൊണ്ട് സ്ഥിരവും ശക്തമായതുമായ എയര്‍ ഫ്‌ളോ ഉറപ്പാക്കുന്നു. 1.4 ടണ്‍ വളരെ വേഗം കൂളിങ് നല്‍കാനും സഹായിക്കുന്നു. ഓസോണ്‍ ശോഷണം ഉണ്ടാക്കാത്തതും പുറത്തെ ഉയര്‍ന്ന താപനിലയിലും മികച്ച തണുപ്പ് നല്‍കുന്നതുമായ ആര്‍32 റഫ്രിജറന്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

പൂര്‍ണ്ണമായും ചെമ്പില്‍ തീര്‍ത്തിട്ടുള്ള കണ്ടന്‍സറും ഇവാപ്പറേറ്റര്‍ കോയിലുകളും ഈ ഉത്പന്നത്തിന്റെ എയര്‍ കണ്ടീഷനിങ് പ്രകടനവും 

ഈടുനില്‍പ്പും മെച്ചപ്പെടുത്തുന്നു. മികച്ച ഹീറ്റ് എക്‌സ്‌ചേഞ്ചിനെ പിന്തുണയ്ക്കുന്നതിനാല്‍ മെച്ചപ്പെട്ട കൂളിങ് ഈ എസി ഉറപ്പാക്കുന്നു. തുരുമ്പ് പിടിക്കാത്ത ബ്ലൂ ഫിന്നുകളും കോയിലുകള്‍ക്ക് മേലെയുള്ള നാനോ ഷീല്‍ഡ് ആവരണവും ദീര്‍ഘകാല ഈടുനില്‍പ്പും കാര്യക്ഷമതയും ക്രോമ എസിക്ക് പ്രദാനം ചെയ്യുന്നു. 

 

ഓരോ ദിവസവും കൂടുതല്‍ സൗകര്യം ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ക്രോമ 5 ഇന്‍ 1 കണ്‍വേര്‍ട്ടിബിള്‍ ഇന്‍വര്‍ട്ടര്‍ സ്പ്ലിറ്റ് എസി രൂപകല്‍പന ചെയ്തിരിക്കുന്നത്. പൊടി അരിച്ചെടുക്കുന്നതിന് ഡസ്റ്റ് ഫില്‍റ്ററുള്ളതിനാല്‍ മുറിക്കുള്ളില്‍ ശുദ്ധമായ വായു മാത്രമേ ചുറ്റുകയുള്ളൂ എന്നും എസി ഉറപ്പാക്കുന്നു. പുറത്തെ താപനില 52 ഡിഗ്രി വരെ ഉയര്‍ന്നാല്‍ കൂടി  ഫലപ്രദമായ കുളിങ് നല്‍കാന്‍ ക്രോമ എസിക്ക് സാധിക്കും. മുറി വളരെ വേഗം കാര്യക്ഷമമായി തണുപ്പിക്കുന്നതിന് ടര്‍ബോ കൂളിങ് സംവിധാനവും ഇതിലുണ്ട്. രാത്രി ഉറങ്ങുമ്പോള്‍ സെറ്റ് ചെയ്ത് വയ്ക്കാനും വൈദ്യുതി ലാഭിക്കാനും സഹായിക്കുന്ന സ്ലീപ് മോഡും ഈ എസിയില്‍ ലഭ്യമാണ്.

 

അത്യാധുനിക ഡിസൈനും മികച്ച പ്രകടനവും കണ്ണും പൂട്ടി ധൈര്യസമേതം വാങ്ങാനാകുന്ന ഒന്നാക്കി ക്രോമ എസിയെ മാറ്റുന്നു. 

 

∙ ആകര്‍ഷകമായ വില

 

ഏറ്റവും ആകര്‍ഷകമായ വിലയില്‍ സാധാരണക്കാരന് വാങ്ങാന്‍ കഴിയുന്ന ഒന്നാണ് ക്രോമ 5 ഇന്‍ 1 കണ്‍വേര്‍ട്ടിബിള്‍ 1.4 ടണ്‍ ഇന്‍വര്‍ട്ടര്‍ സ്പ്ലിറ്റ് എസി. നികുതിയെല്ലാം ചേര്‍ത്ത് വെറും 32,490 രൂപയാണ് ഇതിന്റെ വില. മാസം വെറും 1529 രൂപ ഇഎംഐ അടച്ച് ഈ അത്യുഗ്രന്‍ എസി നിങ്ങള്‍ക്കും സ്വന്തമാക്കാം. ഇത്രയും ആകര്‍ഷകമായ ഫീച്ചറുകളും പ്രകടവും ഈ വിലയ്ക്ക് നല്‍കുന്ന എസി വിപണിയില്‍ ഇന്ന് ലഭ്യമല്ലെന്ന് തന്നെ പറയാം. ഓണ്‍ലൈനായും സ്‌റ്റോറുകളില്‍ പോയും ക്രോമ എസി വാങ്ങാവുന്നതാണ്. 

ഓൺലൈനായി വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com