ADVERTISEMENT

ടെക് ലോകം കാത്തിരുന്ന, പ്രതീക്ഷിച്ച പല പ്രഖ്യാപനങ്ങളുമായി ആപ്പിളിന്റെ വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് (WWDC) . ആപ്പിളിന്റെ വിപ്ലവകരമായ എആർ ഹെഡ്‌സെറ്റായ വിഷൻ പ്രോയാണ് ഡബ്ല്യുഡബ്ല്യുഡിസി  ഇവന്റിന്റെ പ്രധാന ആകര്‍ഷണം. അനുപമമായ ശബ്ദ–കാഴ്ചാ സംവിധാനങ്ങൾ  വിഷൻ പ്രോ വാഗ്ദാനം ചെയ്യുന്നു.

vr-headset

ഗെയിമുകൾ കളിക്കുക, വിഡിയോ കാണുക തുടങ്ങിയവയെല്ലാം ഇനി നിങ്ങളുടെ കണ്ണുകൾക്കു മുന്നിലുള്ള സ്വകാര്യ 4K സ്ക്രീനിലായിരിക്കും .ഏറെക്കാലമായി കാത്തിരിക്കുന്ന 15 ഇഞ്ച് മാക്ബുക്ക് എയര്‍, ആപ്പിളിന്റെ പല ഓപറ്റേറ്റിംങ് സിസ്റ്റങ്ങളുടെ അപ്‌ഡേഷനുകള്‍ എന്നിവയെല്ലാം ഈ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ പ്രഖ്യപിക്കപ്പെട്ടു. സുപ്രധാനമായവ ഇതാ..

∙നിങ്ങളുടെ മുഖത്ത്  ഒരു തിയേറ്റർ!, രോമാഞ്ചജനകമായ അനുഭവം

3ഡി വിഷ്വലുകൾ, 100 ഇഞ്ച് വീതി അനുഭവിക്കാവുന്ന ഡിസ്‌പ്ലേകൾ, ശബ്ദസംവിധാനം എന്നിവയുള്ള വിഷൻ പ്രോ അടുത്ത തലമുറ സിനിമാറ്റിക് കാഴ്ചയാണെന്ന് ആപ്പിൾ പറയുന്നു. അടുത്തവര്‍ഷം വിപണിയിലേക്കെത്തുന്ന ഹെഡ്​സെറ്റിന്റെ വില 3 ലക്ഷത്തിനടുത്തായിരിക്കും.

∙ വിഷൻപ്രോയ്ക്കായി വിഷൻഒഎസ്

മാക്,ഐഒഎസ്, ഐപാഡ്ഒഎസുകൾക്കുശേഷം വിഷൻപ്രോയ്ക്കായി വിഷൻഒഎസ് അവതരിപ്പിച്ചു ആപ്പിൾ.  

ആപ്പിളിന്റെ വിഷൻ പ്രോ ഹെഡ്‌സെറ്റ് നൽകുക പുതിയ ബ്രൗസിങ് അനുഭവം

ഒന്നിലധികം ടാബുകളും വിൻഡോകളും നിങ്ങൾക്ക് ചുറ്റും ഒഴുകി നടക്കുന്ന പുതിയ ബ്രൗസിങ് അനുഭവം ആപ്പിളിന്റെ വിഷൻ പ്രോ ഹെഡ്‌സെറ്റു നൽകുമെന്നും ആപ്പിൾ

ആപ്പിൾ എംആർ ഹെഡ്‌സെറ്റ് വിഷൻ പ്രോ അവതരിച്ചു

കംപ്യൂട്ടിങിന്റെ ഒരു പുതിയ യുഗത്തിലേക്കാണ് വിഷൻ പ്രോയുമായെത്തുന്നതെന്ന് ആപ്പിൾ . Apple Vision Pro ഉപയോഗിച്ച്, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെയും ആപ്പുകൾ, വീഡിയോ ഗെയിമുകൾ, വീഡിയോ സ്ട്രീമിംങ് എന്നിവ ഉപയോഗിക്കാം.

ഒപ്റ്റിക് ഐഡി സുരക്ഷയുമായി ആപ്പിൾ

കണ്ണുകളുടെ സ്കാനിങിൽ ഉപകരണങ്ങൾ അൺലോക്ക് ചെയ്യുന്ന ഒപ്റ്റിക് ഐഡി ആപ്പിൾ പുറത്തിറക്കി, സമാന ഇരട്ടകളെപ്പോലും തിരിച്ചറിയാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. വിഷൻ പ്രോ അൺലോക്ക് ചെയ്യാനും പേയ്‌മെന്റുകൾ നടത്താനും ഒപ്റ്റിക് ഐഡി ഉപയോഗിക്കാം.

∙പുതിയ ലോക് സ്ക്രീനോടെ ഐപാഡ് ഒഎസ് 17 

ലോക് സ്ക്രീൻ വിഡ്ജറ്റുകളും ഇഷ്ടാനുസൃതമാക്കാവുന്ന വാൾപേപ്പറുകളും ഉൾപ്പെടെ iPadOS 17 എത്തി.

∙പുതിയ മാക് പ്രോ 

എം 2ചിപ്സെറ്റുള്ള പുതിയ മാക് പ്രോ പ്രഖ്യാപിച്ചു . കൂടുതൽ തണ്ടർബോൾട്ട് പോർട്ടുകൾ ഉപയോഗിച്ച് കണക്റ്റിവിറ്റി മെച്ചപ്പെടുത്തിയിട്ടുണ്ട്. Mac Pro വില ആരംഭിക്കുന്നത് 6,999 ഡോളർ മുതലാണ്.

∙ ആപ്പിൾ ടിവിയിലേക്ക് ഫെയ്‌സ്‌ടൈം വരുന്നു

ആപ്പിൾ ടിവിയിൽ ഒരു പ്രത്യേക ഫേസ്‌ടൈം ആപ്പ് ഉടൻ ഉണ്ടാകും. നിങ്ങൾ ആപ്പിൾ ടിവിയിൽ ഫേസ്‌ടൈം തുറക്കുമ്പോൾ, അത് വയർലെസ് ആയി നിങ്ങളുടെ ഐഫോണിലേക്ക് കണക്ട് ചെയ്യും

∙ വാച്ച്ഒഎസ് 10

watch-os

ഡൈനാമിക് സ്റ്റൈലുള്ള ക്ളോക് ആപ്പുകളുൾപ്പടെയുള്ള വിവിധ സവിശേഷതകളോടെ വാച്ച്ഒഎസ് 10 എത്തി.

∙15 ഇഞ്ച് മാക്ബുക്ക് എയർ 

15 ഇഞ്ച് മാക്ബുക്ക് എയർ ആപ്പിൾ പ്രഖ്യാപിച്ചു. മാക്ബുക്ക് പ്രോ മോഡലുകള്‍ക്കു മാത്രമാണ് ഇതുവരെ 14 ഇഞ്ചിലേറെ സ്‌ക്രീന്‍ വലുപ്പം നല്‍കിവന്നിരുന്നത്. എന്നാല്‍, തങ്ങളുടെ കുറഞ്ഞ ലാപ്‌ടോപ് ശ്രേണിക്ക് ചരിത്രത്തിലാദ്യമായി 15 ഇഞ്ച് സ്‌ക്രീന്‍ നല്‍കിയിരിക്കുകയാണ്. എം2 ചിപ്പ് ഉപയോഗിച്ചാണ് ലാപ്‌ടോപ്പ് പ്രവർത്തിക്കുന്നത്. വീഡിയോ കോളുകൾക്കായി 1080p ക്യാമറയും ഓഡിയോയ്‌ക്കായി ആറ് സ്പീക്കറുകളും ഇതിലുണ്ട്.

ആപ്പിളിന്റെ കീബോർഡ് ആപ്പിൽ ജനറേറ്റീവ് എഐ

ഐഒഎസ് 17ൽ പുതിയ സവിശേഷതകൾ. ആപ്പിളിന്റെ കീബോർഡ് ആപ്പിൽ ജനറേറ്റീവ് എഐ. മികച്ച തിരുത്തലുകൾ നിർദ്ദേശിക്കാൻ ആപ്പിൾ ഇപ്പോൾ ജനറേറ്റീവ് എഐ ഉപയോഗിക്കുന്നു. ജിമെയിൽ സ്വയമേവ പൂർത്തിയാക്കുന്നതിന് സമാനമായി പ്രവചനാത്മക ടൈപ്പിംഗ് നിർദ്ദേശങ്ങളും ഉപയോക്താക്കൾക്ക്  ലഭിക്കും.

app-drop

∙ജേണൽ ആപ്പ് പ്രഖ്യാപിച്ചു ആപ്പിൾ

പ്രത്യേക സന്ദർഭങ്ങൾ ഓർമായിൽ സൂക്ഷിക്കാൻ ജേണൽ ആപ്പ് പ്രഖ്യാപിച്ചു ആപ്പിൾ.നിങ്ങൾ പോയ സ്ഥലങ്ങൾ, നിങ്ങൾ കേട്ട സംഗീതം, നിങ്ങൾ ക്ലിക്ക് ചെയ്ത ഫോട്ടോകൾ എന്നിവ ആപ്പിൽ ഉൾപ്പെടുത്താം.

അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ആപ്പിള്‍ ആസ്ഥാനമായ ആപ്പിള്‍ പാര്‍ക്കിലാണ് ഈ മെഗാ ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ജൂണ്‍ ഒമ്പതു വരെ അഞ്ചു ദിവസങ്ങളിലായാണ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് നടക്കുക. തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ സമയം 10.30ന് നടക്കുന്ന ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്റെ പ്രസംഗത്തോടെയാണ് ആപ്പിളിന്റെ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിന് തുടക്കമായത്.

English Summary: Apple WWDC 2023 Live Updates: From iOS 17 to Vision Pro, all the announcements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com