ഡെബിറ്റ് കാർഡ് വേണ്ട, പണം പിൻവലിക്കാൻ യുപിഐ ആപ്; അറിയേണ്ട കാര്യങ്ങൾ

UPI-1
SHARE

എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ ഡെബിറ്റ് കാർഡ് ആവശ്യമില്ല, യുപിഐ അധിഷ്ഠിത പണംപിൻവലിക്കൽ സംവിധാനം വിവിധ ബാങ്കുകളുടെ എടിഎമ്മിൽ ലഭ്യമായിത്തുടങ്ങി, എസ്ബിഐ ക്യുആർ കോഡ് സ്കാനിങിലൂടെ 4000 രൂപവരെ പിൻവലിക്കാവുന്ന സംവിധാനം നേരത്തേതന്നെ അവതരിപ്പിച്ചിരുന്നു, എന്നാൽ ഇനിമുതൽ ഫോൺപേ(phonepe), ഗൂഗിൾപേ(gpay), പേടിഎം(paytm) തുടങ്ങി ഏതു യുപിഐ ആപ്പുപയോഗിച്ചുംബാങ്കുകളിൽ നിന്നു പണം പിൻവലിക്കാനാകും. ഈ സംവിധാനം എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം.

∙പണം പിൻവലിക്കൽ പിന്തുണയ്ക്കുന്ന ഒരു എടിഎമ്മിലേക്ക് പോകുക. 

∙ബാങ്ക് ഓഫ് ബറോഡയാണെങ്കിൽ 'കാർഡ്​ലെസ് കാഷ് വിഡ്രോവൽ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 

∙എടിഎം സ്ക്രീനിൽ യുപഐ ഓപ്ഷൻ തിരഞ്ഞെടുക്കുക.

∙ എടിഎം ഒരു ക്യുആർ കോഡ് പ്രദർശിപ്പിക്കും.

∙സ്മാർട്ട്ഫോണിൽ യുപിഐ ആപ്പ് തുറക്കുക.

∙  ക്യുആർ കോഡ് സ്കാൻ ചെയ്യുക.

∙പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകുക.

∙ നിങ്ങളുടെ യുപിഐ പിൻ നൽകുക.

∙ ഇടപാട് സ്ഥിരീകരിക്കുക.

∙ എടിഎമ്മിൽ നിന്ന്  ശേഖരിക്കുക.

∙ കാർഡ് മറന്നാലും പ്രശ്നമില്ല

കാർഡ് മറന്നാലും കാര്യം നടക്കും: ഫിസിക്കൽ ഡെബിറ്റ് കാർഡിന്റെ ആവശ്യമില്ലാതെ ഉപഭോക്താക്കൾക്ക് എടിഎമ്മുകളിൽ നിന്ന് ഇപ്പോൾ പണം പിൻവലിക്കാം. കാർഡുകൾ കൈവശം എപ്പോഴും കരുതേണ്ട കാര്യമില്ല. 

മെച്ചപ്പെടുത്തിയ സുരക്ഷ: യുപിഐ പണം പിൻവലിക്കൽ വഴി, ഉപഭോക്താക്കൾക്ക് അവരുടെ യുപിഐ ആപ്പും പിന്നും അംഗീകാരത്തിനായി ഉപയോഗിച്ച് സുരക്ഷിതമായ ഇടപാട് ഉറപ്പാക്കാനാകും. 

ഒന്നിലധികം അക്കൗണ്ട് തിരഞ്ഞെടുക്കൽ: ഒരു ഉപഭോക്താവിന് ഒരു യുപിഐ ഐഡിയുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, ഫണ്ട് ഡെബിറ്റ് ചെയ്യേണ്ട നിർദ്ദിഷ്ട അക്കൗണ്ട് തിരഞ്ഞെടുക്കാനാകും

English Summary: How to withdraw cash from ATMs using UPI: A step-by-step guide

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS