ADVERTISEMENT

ക്ലൗഡ് ടെക്നോളജിയുടെ ജനപ്രിയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ക്ലൗഡ് ടെലിഫോണി അഥവാ ക്ലൗഡ് കോളിംഗ്. പരമ്പരാഗത ലാൻഡ് ഫോണുകൾക്ക് പകരം ഇന്റർനെറ്റ് അധിഷ്ഠിത ഫോൺ സംവിധാനമാണ് ക്ലൗഡ് ടെലിഫോണി. പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ച് പോലെയുള്ള പരമ്പരാഗത എന്റർപ്രൈസ് ടെലിഫോൺ സംവിധാനങ്ങളുടെ ആവശ്യകതയെ ക്ലൗഡ് ടെലിഫോണി മാറ്റിസ്ഥാപിക്കുന്നു. ബിസിനസുകളെ ശാക്തീകരിക്കാനും ഉപഭോക്തൃ ആശയവിനിമയത്തെ ശക്തിപ്പെടുത്താനുമുള്ള ലളിതമായ നൂതനവും ആകർഷകവുമായ ആശയവിനിമയ സാങ്കേതികതയാണിത്.

കുറഞ്ഞ ചെലവിലും സമയലാഭത്തിലും ബിസിനസ്സ് ആശയവിനിമയങ്ങൾ കാര്യക്ഷമമാക്കുന്നു എന്നതാണ് ക്ലൗഡ് ടെലിഫോണിയുടെ പ്രത്യേകത. ഫിസിക്കലായുള്ള ഒരു ഫോണിന്റെ ആവശ്യകത ഇല്ലാതെ തന്നെ ലാപ്ടോപ് പോലുള്ള സിസ്റ്റം ഉപയോഗിച്ച് ഇന്റർനെറ്റ് വഴി ഇൻകമിംഗ് കോളുകൾക്ക് അറ്റൻഡ് ചെയ്യാനും ഔട്ട്ഗോയിംഗ് കോളുകൾ വിളിക്കാനും സാധിക്കും.

വെബ് / ആപ്ലിക്കേഷനുകൾ 

ക്ലൗഡ് ടെലിഫോണി ഒരു ഏകീകൃത ആശയവിനിമയ മാതൃകയാണ് (Unified Communications as a Service - UCaaS).പുതിയ ഓഫീസുകൾ തുറക്കുകയോ നിങ്ങളുടെ ഇൻ-ഹൗസ് ടീമുകളെ വിപുലീകരിക്കുകയോ വിദൂരമായി  ജോലിക്കാരെ മാനേജ് ചെയ്യേണ്ടിവരികയോ അതുപോലെയുള്ള ക്ലയന്റുകളെ പ്രൊഫഷണലായി മാനേജ് ചെയ്യാനോ തീർച്ചയായും ക്ലൗഡ് ടെലിഫോണി ആശയവിനിമയ സേവനം തെരഞ്ഞെടുക്കാം.

ടീമുകളെ മികച്ച രീതിയിൽ മാനേജ് ചെയ്യുക, ജീവനക്കാരെ അവരുടെ റോളുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുക, വിദൂരമായുള്ള നിയന്ത്രണം പ്രാപ്തമാക്കുക, ചെലവ് കുറയ്ക്കുക, ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക തുടങ്ങി കാര്യക്ഷമവും നിയന്ത്രിതവും ചിട്ടയായതുമായ ആശയവിനിമയം ക്ലൗഡ് കോളിംഗ് സാധ്യമാക്കുന്നു.

ഇന്റെറാക്ടിവ് വോയ്‌സ് റെസ്പോൺസ് സൊല്യൂഷൻസ്, കോളർ ഐഡി, കോൾ ഫോർവേഡിംഗ്, വോയ്‌സ്‌മെയിൽ,ടെക്‌സ്‌റ്റ് മെസേജിംഗ്, കോൾ കോൺഫറൻസിംഗ്, കോൾ ക്യൂ മാനേജ്മെന്റ്, കോൾ നോട്ടിഫിക്കേഷൻ, കോൾ റെക്കോർഡിങ്, കോൾ ട്രാൻസ്‌ഫർ,തത്സമയ കോൾ ചെക്കിങ്,പ്രഡിക്റ്റിവ് ഡയലർ, വെർച്യുൽ നമ്പർ,ടോൾ ഫ്രീ നമ്പർ, ഡിസ്‌ട്രിബ്യുട്ടഡ് കോൾ സെന്റർ, വിഡിയോ കോൺഫറൻസിംഗ് സ്‌ക്രീൻ പങ്കിടൽ, ഇ കൊമേഴ്‌സ് കോൾസ്,പേർസണലൈസ്ഡ് കോൾ, ബൾക്ക് കോൾ,വോയിസ് ബോട്ട്  തുടങ്ങിയവ ക്ലൗഡ് ടെലിഫോണിയിലെ സവിശേഷതകളാണ്.

ക്ലൗഡ് ടെലിഫോണി സേവന ദാതാക്കൾ അവരുടെ ക്ലയന്റുകൾക്ക് പ്രവർത്തനങ്ങൾ വീക്ഷിക്കാൻ ഡാഷ്‌ബോർഡ് നൽകുന്നു.അതുവഴി പ്രവർത്തനങ്ങളുടെ തത്സമയ മെട്രിക്‌സ് ക്ലയന്റുകൾക്ക് പരിശോധിക്കാം. കസ്റ്റമറുമായി 'ലൈവ്' ബന്ധം നിലനിർത്താൻ ബിസിനസുകാരെ ക്ലൗഡ് ടെലിഫോണി അനുവദിക്കുന്നു. 

മാർക്കറ്റിംഗ്, കസ്റ്റമറിന് ലൈവ് അപ്ഡേഷനുകൾ,ഏജന്റ്സ് ബിസിനസ് ഉണ്ടെങ്കിൽ അവരെ നിരീക്ഷിക്കുക,കസ്റ്റമറിന്റെ ഡെലിവർ ചെയ്യാത്ത കോളുകൾ തിരിച്ചറിയുക, മിതമായ നിരക്കിൽ അന്താരാഷ്ട്ര കോളുകൾ ചെയ്യുക,സ്വകാര്യത പരിരക്ഷിക്കുന്നതിന് കോൾ മാസ്കിംഗ് സവിശേഷത പ്രയോജനപ്പെടുത്തുക,കസ്റ്റമറുമായി ഏതു സമയത്തും ആശയവിനിമയത്തിനുള്ള ഓട്ടോമേറ്റഡ് സംവിധാനം സെറ്റ് ചെയ്യുക തുടങ്ങിയവയും പ്രത്യേകതകളാണ്.

മികച്ച സുരക്ഷ, വേഗത്തിലും എളുപ്പത്തിലുള്ള ഉപയോഗം, തടസ്സമില്ലാത്ത ആശയവിനിമയം, വിദൂരതയിൽ നിന്നുള്ള ആക്‌സസ് സൗകര്യം,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വോയ്‌സ് വിശകലനം, ഓട്ടോമേറ്റഡ് അസിസ്റ്റന്റുമാരുമായുള്ള വോയ്‌സ് കോണ്ടാക്ട്സ് തുടങ്ങിയവയും ക്ലൗഡ് ടെലിഫോണിയുടെ മറ്റ് സവിശേഷതകളാണ്.

വ്യത്യസ്ത ദാതാക്കളാണ് ക്ലൗഡ് ടെലിഫോണി സേവനങ്ങൾ നൽകുന്നത്. സാധാരണയായി മറ്റു ടെലികമ്മ്യൂണിക്കേഷൻ സർവീസുകളിൽ കാണുന്നതുപോലെ സവിശേഷമായ പ്ലാനുകളും പ്രൈസിംഗുമാണ് ഓരോ സർവീസ് പ്രൊവൈഡർമാരും വാഗ്‌ദാനം ചെയ്യുന്നത്. ഉപയോഗിച്ച സേവനങ്ങൾക്ക് മാത്രം പണം നൽകുന്ന പാക്കേജുകളും ലഭ്യമാണ്. നമുക്കാവശ്യമുള്ള പാക്കേജ് തെരഞ്ഞെടുത്ത്‌ സബ്സ്ക്രൈബ് ചെയ്താൽ മാത്രം മതി. നമ്മൾ തെരഞ്ഞെടുക്കുന്ന സർവീസ് പ്രൊവൈഡർമാർ സാങ്കേതിക സപ്പോർട്ടും സർവീസും പരിപാലനവുമെല്ലാം നിർവഹിച്ചുകൊള്ളും.

English Summary: Revenue Growth With Cloud Telephony Services 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com