ADVERTISEMENT

ഐഫോണ്‍ മോഡലുകള്‍ക്ക് അടക്കം, ഒട്ടനവധി ഉപകരണങ്ങള്‍ക്ക് ഓഫറുകളുമായി രാജ്യത്തെ ഏറ്റവും വലിയ വിറ്റഴിക്കല്‍ മേളകളിലൊന്നായ ആമസോണ്‍ പ്രൈം ഡേ വില്‍പ്പന ജൂലൈ 15, 16 ദിവസങ്ങളില്‍ നടക്കും. വണ്‍പ്ലസ് നോര്‍ഡ് 3 5ജി, സാംസങ് ഗ്യാലക്‌സി എം34 5ജിതുടങ്ങി പല ഉപകരണങ്ങള്‍ക്കും പ്രൈം ഡേ വില്‍പ്പനയില്‍ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൈം ഡേ വില്‍പ്പനയുടെ ഒരു സവിശേഷത, വിലയില്‍ വന്നേക്കാവുന്ന ഏറ്റക്കുറച്ചിലുകളാണ്. ചില ഉപകരണങ്ങള്‍ക്ക് സെയിലിന്റെ സമയത്ത് വില കൂടുകയോ കുറയുകയോ ചെയ്യാം. ഐഫോണ്‍ മുതലായ ഡിവൈസുകള്‍ക്ക്പൊ തുവെ സെയിലിന്റെ ആരംഭത്തിലാണ് വിലക്കുറവ് കണ്ടുവരുന്നത്. 

ഐഫോണ്‍ 14 സീരിസിലെ ഫോണുകള്‍ക്കെല്ലാം കിഴിവുണ്ടായിരിക്കും.  ഐഫോണ്‍ 14ന്റെ 128 ജിബി വേരിയന്റിന് 79,999 രൂപയാണ് എംആര്‍പി. ഇത് ഇപ്പോള്‍ 68,999 രൂപയ്ക്കു വില്‍ക്കുന്നു. പ്രൊഡക്ട് റെഡ് വേരിയന്റിന് 67,999 രൂപയാണ് വില. പലിശയില്ലാത്ത തവണ വ്യവസ്ഥയിലും സ്വന്തമാക്കാം. ഐഫോണ്‍ 14 പ്ലസിനും ഓഫര്‍ ഉണ്ടായിരിക്കും. ഐഫോണ്‍ 14 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ക്ക് 10,000 രൂപയിലേറെ കിഴിവ് ഐഫോണ്‍ 14 പ്രോ 128ജിബിയുടെ എംആര്‍പി 1,29,900 രൂപയാണ്. ഫോണ്‍ 1,19,999 രൂപയ്ക് സ്വന്തമാക്കാം. 

Image Credit: Apple
Image Credit: Apple

14 പ്രോ മാക്‌സിന്റെ തുടക്ക വേരിയന്റിന് 1,39,900 രൂപയാണ് എംആര്‍പി. അത് 1,27,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. എച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അധിക കിഴിവും ലഭിക്കും. തവണ വ്യവസ്ഥയിലും സ്വന്തമാക്കാം. ഐഫോണ്‍ 14 സീരിസിലെ മറ്റു പല വേരിയന്റുകള്‍ക്കും, മറ്റ് ഐഫോണുകള്‍ക്കും കിഴിവ് നല്‍കുന്നുണ്ട്. വണ്‍പ്ലസ് നോര്‍ഡ് 3 5ജി ഇത്തരത്തില്‍ കിഴിവുള്ള മോഡലുകളിലൊന്നാണ്. ഓഫര്‍ വില മണിക്കൂറുകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. 

സാംസങ് ഗ്യാലക്‌സി എം34 5ജി ഈ മോഡലിന്റെ 8ജിബി/128ജിബി വേരിയന്റിന് 25,999 രൂപയാണ് എംആര്‍പി. ഇത് 20,999 രൂപയ്ക്ക് വാങ്ങാം. മറ്റ് രണ്ട് ഓഫറുകളും ഇതിനൊപ്പം ഉണ്ട്.  പുതിയതായി അവതരിപ്പിച്ച സീരിസാണ് റിയല്‍മി നാര്‍സോ 60. പല വേരിയന്റുകള്‍ ഉണ്ട്. 8ജിബി/128ജിബി വേരിയന്റിന് 19,999 രൂപയാണ് എംആര്‍പി. ഇത് 17,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. മറ്റ് ഓഫറുകളും ഉണ്ട്. 

m34 - 1

ഇറ്റെല്‍ പി40പ്ലസിന്റെ 4ജിബി/128ജിബി വേരിയന്റിന് 9,654 രൂപയാണ് എംആര്‍പി. ഇത് 8,099 രൂപയ്ക്കു വാങ്ങാം.  ഇറ്റെല്‍ എ60എസ് ഫോണിന്റെ 4ജിബി/64ജിബി വേരിയന്റിന്റെ എംആര്‍പി 8,499 രൂപയാണ്. ഇത് 6,299 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. മറ്റു മൂന്ന് ഓഫറുകളും നല്‍കുന്നുണ്ട്. 

ടെക്‌നോ കമോണ്‍ 20 പ്രീമിയര്‍ 5ജി ഫോണിന്റെ 8ജിബി/512ജിബി വേരിയന്റിന്റെ എംആര്‍പി 41,999 രൂപയാണ്. ഇത് 29,999 രൂപയ്ക്കു വാങ്ങാം. 13,999 രൂപ എംആര്‍പിയുള്ള റെഡ്മി 12 സി (4ജിബി/64ജിബി) 8,499 രൂപയ്ക്കു വില്‍ക്കുന്നു. മറ്റ് ഓഫറുകളും ഉണ്ട്.  റെഡ്മി എ2യുടെ (2ജിബി/32ജിബി) വില 8,999 രൂപയാണ്. ഇത് 5,699 രൂപയ്ക്കു വില്‍ക്കുന്നു.   സാംസങ് എം33 5ജി (8ജിബി, 128ജിബി) വേരിയന്റിന്റെ എംആര്‍പി 25,999 രൂപയാണ്. ഇത് 16,999 രൂപയ്ക്കു വില്‍ക്കും. മറ്റ് ഓഫറുകളും ഉണ്ടായിരിക്കും.  വണ്‍പ്ലസ് 10ആര്‍ 5ജി (8ജിബി, 128ജിബി) വേരിയന്റിന് 38,999 രൂപയാണ് എംആര്‍പി. ഇത് 32,999 രൂപയ്ക്കു വാങ്ങാം. മറ്റ് ഓഫറുകളും ഉണ്ട്. 

Image Credit: OnePlus
Image Credit: OnePlus

വണ്‍പ്ലസ് 11 നും ഓഫര്‍ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ മണിക്കൂറുകള്‍ക്കുളളില്‍ ലഭ്യമാകും. ടെക്‌നോ കമ്പനിയുടെ ഫാന്റം എക്‌സ്2, എക്‌സ്2 പ്രോ, വി ഫോള്‍ഡ്, സ്പാര്‍ക് 9, 10, പോപ് 7 പ്രോ എന്നീ മോഡലുകള്‍ക്കും ഓഫര്‍ ഉണ്ടായിരിക്കും. ഇറ്റല്‍ പി40 മോഡലിനും ഓഫര്‍ ഉണ്ടായിരിക്കും. റിയല്‍മി നാര്‍സോ 50 പ്രോ, 50ഐ പ്രൈം, നാര്‍സോ 50, നാര്‍സോ എന്‍55 എന്നീ മോഡലുകള്‍ക്കും ഓഫര്‍ ലഭിക്കും.  വണ്‍പ്ലസ് നോര്‍ഡ് ടി2 മോഡലും ഓഫറോടെ ലഭ്യമാക്കുമെന്നു പറയുന്നു. സാംസങ് എം04, എം33, എം14 എന്നീ മോഡലുകള്‍ക്കും കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.  റിയല്‍മി എന്‍55 മോഡലും കിഴിവോടെ പ്രൈം ഡേ വില്‍പ്പനയില്‍ സ്വന്തമാക്കാം.എന്താണ് പ്രൈം ഡേ?

ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് അധിക കിഴിവു നല്‍കുന്ന ആദായ വില്‍പ്പനയ്ക്കാണ് പ്രൈം ഡേ എന്നുവിളിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com