ADVERTISEMENT

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും ഗാർഹിക ഉപകരണങ്ങൾക്കും വൻ ഓഫറാണ് നൽകുന്നത്. ഫ്ലിപ്കാർട്ടിൽ ജൂലൈ 15 മുതൽ 19 വരെയാണ് ‘ഫ്ലിപ്കാർട്ട് ബിഗ് സേവിങ്സ് ഡേയിസ് സെയിൽ’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉൽപന്നങ്ങൾക്കും വൻ ഇളവുകളാണ് നൽകുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.

ആൻഡ്രോയിഡ് 11 ൽ പ്രവർത്തിക്കുന്ന 32 ഇഞ്ച്, 40 ഇഞ്ച്, 42 ഇഞ്ച് എഫ്എ സീരീസ് സ്മാർട് ടിവികൾ, 43 ഇഞ്ച്, 50 ഇഞ്ച്, 65 ഇഞ്ച് വലുപ്പങ്ങളിലുള്ള ഗൂഗിൾ ടിവി വേരിയന്റുകൾ എന്നിവ ഓഫർ വിലയ്ക്ക് ലഭിക്കും. പുതിയ ടിവികൾക്കൊപ്പം തോംസൺ 9, 10, 11, 12 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളുടെ പുതിയ സീരീസും പുറത്തിറക്കിയിട്ടുണ്ട്. ഇവ മികച്ച വിലയിലും ലഭ്യമാണ്.

Photo: Thomson
Photo: Thomson

 

∙ സ്മാർട് ടിവി

ഫ്ലിപ്കാർട്ട് സെയിലിൽ കേവലം 6,666 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 40 ഇഞ്ച് ആൽഫ എൽഇഡി സ്മാർട് ടിവി 13,999 ന് ഫ്ലിപ്കാർട്ട് ഉപയോക്താക്കൾക്ക് ലഭിക്കും. മറ്റു ടിവി മോഡലുകളുടെ വില 6,499 രൂപയിലും തുടങ്ങുന്നു. തോംസൺ 32PATH0011, 32 ഇഞ്ച് എച്ച്ഡി എൽഇഡി സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 8,499 രൂപയ്ക്കാണ്.

Photo: Thomson
Photo: Thomson

42 ഇഞ്ച് മോഡലിനു 16,999 രൂപയും 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിക്ക് 78,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 44,999 രൂപയാണ്. 24 ഇഞ്ചിന്റെ എൽഇഡി ടിവി 6,499 രൂപയ്ക്കും വിൽക്കുന്നു.

∙ വാഷിങ് മെഷീനുകൾ

ഫ്ലിപ്കാർട് വഴി തോംസണിന്റെ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളും വിൽക്കുന്നുണ്ട്. സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകൾ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീന് 6,999 രൂപയ്ക്കാണ് വിൽക്കുക. 10.5 കിലോഗ്രാം ഫുൾ ഓട്ടമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 22,999 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില. തോംസൺ 7 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷറിന്റെ വില 4,999 രൂപയാണ്.

English Summary: Thomson announces unbeatable offers on its entire range of Smart TVs & Washing Machines during Flipkart Big Savings Days Sale

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com