ADVERTISEMENT

ഉറവിടം വ്യക്തമല്ലാതെ വാഗ്ദാനങ്ങളുമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു പണവും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുന്ന എപികെ ആപ്പുകളെക്കുറിച്ചു അധികൃതർ മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും അപകടകാരിയായ ഒരു ആപ് ഇപ്പോൾ പ്രചരിക്കുകയാണ്.'സേഫ് ചാറ്റ്' എന്ന ഫേക് ആൻഡ്രോയിഡ് ചാറ്റിങ് ആപ് ഉപയോഗിച്ച് ദക്ഷിണേഷ്യയിലെ ഉപയോക്താക്കളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് . വാട്സ്ആപിലൂടെയാണ് ഈ മാൽവെയർ പ്രചരിക്കുന്നത്.

സൈബർ സുരക്ഷാ സ്ഥാപനമായ സൈഫിർമയിലെ ഗവേഷകരാണ് ദക്ഷിണേഷ്യൻ മേഖലയിലെ വ്യക്തികളെ ലക്ഷ്യമിട്ടുള്ള നൂതന ആൻഡ്രോയിഡ് മാൽവെയർ കണ്ടെത്തിയത്. 'സേഫ് ചാറ്റ്'  ആപിന്റെ വ്യാജ  ആൻഡ്രോയിഡ്  ഉപയോഗിച്ച്  ചാറ്റിൽ നിന്നു ഡാറ്റ മോഷ്ടിക്കുന്ന ഈ ആക്രമണത്തിന് പിന്നിൽ APT Bahamut ആണെന്ന് സൈഫിർമയുടെ പ്രാഥമിക സാങ്കേതിക വിശകലനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു, ആൻഡ്രോയിഡ് സ്പൈവെയർ Coverlm ന്റെ ഒരു വകഭേദമാണ് ഈ ആപെന്നാണ് സംശയിക്കുന്നത്. ഇത്തരം ക്ഷുദ്രവെയറുകൾക്ക് ടെലിഗ്രാം,സിഗ്നൽ,വാട്ട്‌സ്ആപ്പ്, വൈബർ, ഫേസ്ബുക്ക് മെസഞ്ചർ തുടങ്ങിയ ആപുകളിൽ നിന്ന് ഡാറ്റ മോഷ്ടിക്കാൻ കഴിയും .

ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നവരെ  ഒരു റജിസ്ട്രേഷൻ പ്രക്രിയയിലൂടെ കൊണ്ടുപോകുന്നു. പ്രവേശനം ആക്‌സസ് ചെയ്യുന്നത് പോലെയുള്ള അനുമതികൾ നൽകാൻ ഉപയോക്താവിന് നിർദ്ദേശം നൽകുന്ന പോപ്-അപ്പ് സന്ദേശങ്ങൾ അത് കാണിക്കും. കോൺടാക്റ്റ് ലിസ്റ്റ്, എസ്എംഎസ്, കോൾ ലോഗുകൾ, സ്റ്റേറേജ്, കൃത്യമായ GPS ലൊക്കേഷൻ ഡാറ്റ. ആൻഡ്രോയിഡിന്റെ ബാറ്ററി ഒപ്റ്റിമൈസേഷൻ തുടങ്ങിയവയിലേക്കുള്ള അനുമതി നൽകാൻ ആപ് ഉപയോക്താക്കളോട് അഭ്യർത്ഥിക്കും. 

ഉപയോക്താവ് അനുമതികൾ അനുവദിച്ചുകഴിഞ്ഞാൽ, ഹാക്കർമാർക്ക് ഉപകരണത്തിന്റെ പൂർണ്ണ നിയന്ത്രണം നേടാനാകും. ഉറവിടം അറിയാത്ത ആപ് ഡൗൺലോഡ് ചെയ്യുമ്പോൾ  ജാഗ്രത പാലിക്കേണ്ടതുണ്ട്, ഫോണിൽ ഇതിനകം ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെങ്കിൽ അൺ ഇൻസ്റ്റാൾ ചെയ്യുകയും കാഷെ മായ്ക്കുകയും ചെയ്യേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com