ADVERTISEMENT

കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഇന്ത്യയിലെ ഗെയിമിംഗ് വ്യവസായം അസാധാരണമായ വളർച്ച കൈവരിച്ചു കൊണ്ട്, നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്നിലെ ഒരു പ്രധാന ശക്തിയായി ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. 2020-ൽ പാൻഡെമിക് സമയത്താണ് ഈ വ്യവസായത്തിന് ഒരു വലിയ ഉത്തേജനം ലഭിക്കുന്നത്. അപ്പോൾ മുതൽ ഇപ്പോൾ വരെ, ഏകദേശം  24 ദശലക്ഷത്തിലധികം ഇന്ത്യക്കാർ പേയ്‌മെന്റ് ലിങ്ക്ഡ് ഗെയിമിംഗ് വ്യവസായത്തിൽ പങ്ക് ചേർന്നിട്ടുണ്ട്. അതിവേഗം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഗെയിമർമാരുടെ എണ്ണവും, ഒപ്പം വ്യവസായ അവസരങ്ങളും കണക്കിലെടുത്ത്, ഈ വ്യവസായത്തിന്റെ സാമ്പത്തിക സ്വാധീന വശങ്ങളെക്കുറിച്ച് ചർച്ച ചെയ്യേണ്ടത് ആവശ്യമാണ്.

ഈ ലേഖനത്തിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിച്ച വിവിധ ഗെയിമിംഗ് വിപണികളെ പറ്റി ഞങ്ങൾ പര്യവേക്ഷണം ചെയ്യുന്നു.

 

ഇന്ത്യയിലെ ഗെയിമിംഗ് ലാൻഡ്‌സ്‌കേപ്പ്

Representative Image: istockphotos/Arsenii Palivoda
Representative Image: istockphotos/Arsenii Palivoda

 

ഗെയിമിംഗ് ലാൻഡ്‌സ്‌കേപ്പ്, സമ്പദ്‌വ്യവസ്ഥയെ എങ്ങനെ സ്വാധീനിച്ചുവെന്ന് ചർച്ച ചെയ്യുന്നത് തുടരുന്നതിന് മുമ്പ് അതിനെപ്പറ്റി ഒരു അവലോകനം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഇന്ത്യൻ ഗെയിമിംഗ് ഇൻഡസ്‌ട്രിയുടെ വളർച്ച പല വ്യത്യസ്ത ഘടകങ്ങളാൽ മുന്നോട്ട് നയിക്കപ്പെടുന്നു. പ്രധാനമായി, സ്‌മാർട്ട്‌ഫോണുകളുടെ വർദ്ധിച്ച ലഭ്യതയും മിതമായ നിരക്കിൽ ഉള്ള ഇന്റർനെറ്റ് ലഭ്യതയും ഇതിൽ ഉൾപ്പെടുന്നു

മാർക്കറ്റ് റിപ്പോർട്ടുകൾ പ്രകാരം, 2022 ൽ 2.8 ബില്യൺ ഡോളറിൽ നിന്ന് 2025 ൽ വ്യവസായം 28 മുതൽ 30% വരെ വാർഷിക വളർച്ചാ നിരക്കിൽ (സിഎജിആർ) 5 ബില്യൺ ഡോളറായി വളരുമെന്ന് അനുമാനിക്കപ്പെടുന്നു,. 2025-ഓടെ ഇന്ത്യയിലെ ഗെയിമർമാരുടെ എണ്ണം 450 ദശലക്ഷമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. സ്‌മാർട്ട്‌ഫോൺ ഗെയിമിംഗ് വ്യവസായത്തിൽ ആധിപത്യം പുലർത്തുന്ന ഗെയിമർമാരുടെ താല്പര്യങ്ങൾ മാറുന്നതിന്റെ ഫലമാണിതെന്ന് നിസംശയം പറയാം.

 

Photo credit : Wachiwit / Shutterstock.com
Photo credit : Wachiwit / Shutterstock.com

ഗെയിം ഡെവലപ്പർമാരുടെ ഉദയം

ഇന്ത്യൻ ഗെയിമിംഗ് വിപണി വളർച്ചയുടെ മറ്റൊരു പ്രധാന ഘടകം ഗെയിം ഡെവലപ്പർമാരുടെ ഉദയമാണ്. ഇതിൽ Ubisoft പോലുള്ള അന്താരാഷ്‌ട്ര കമ്പനികളുടെ ഇന്ത്യൻ ഡിവിഷനുകളും Nazara Technologies, Dream11 പോലുള്ള സ്വദേശീയ ഡെവലപ്പർമാരും ഉൾപ്പെടുന്നു.

ഈ കമ്പനികൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഗെയിമിംഗ് ആകർഷകമാക്കുകയും വിവിധ വിഭാഗങ്ങളിലെ ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഉദാഹരണത്തിന്, Dream11 ഫാന്റസി സ്‌പോർട്‌സിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു (പ്രത്യേകിച്ച് ഫാന്റസി ക്രിക്കറ്റിൽ). അവർ ആരാധകർക്ക് തങ്ങളുടെ  പ്രിയപ്പെട്ട സ്‌പോർട്‌സ് ആസ്വദിക്കാനുള്ള ആകർഷകവും തനതായതുമായ  ഒരു പുതിയ വഴി തന്നെ തുറന്നു കൊടുത്തു.

സ്റ്റുഡിയോകളുടെ സ്ഥാപനം, ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരുടെ നിയമനം, വരുമാന നിർമാണം എന്നിവയിലൂടെ ഈ കമ്പനികൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകി.

 

ഗെയിമിംഗ് ഇൻഡസ്ട്രിയിലെ തൊഴിൽ അവസരങ്ങൾ

ഇന്ത്യയിൽ കൂടുതൽ ഗെയിമിംഗ് കമ്പനികൾ ഉള്ളതിനാൽ, ഇന്ത്യയിൽ നിന്നുള്ള വൈദഗ്ധ്യമുള്ളവർക്കെല്ലാം തന്നെ വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി ചെറുപ്പക്കാർക്ക് ഇപ്പോൾ ഗെയിം ഡിസൈനർമാരായോ പ്രോഗ്രാമർമാരായോ ജോലി ചെയ്യാൻ ഉള്ള അവസരങ്ങൾ ഉണ്ട്. കൂടാതെ, മാർക്കറ്റിംഗ്, ക്വാളിറ്റി അഷ്വറൻസ്, ഈ-സ്‌പോർട്‌സ് മാനേജ്‌മെന്റ് തുടങ്ങിയ നിരവധി മേഘലകളിലും ഒട്ടനവധി അവസരങ്ങളുണ്ട്. ഇത് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാൻ സഹായിച്ചുകയും, കഴിവുള്ള പ്രൊഫഷണലുകളെ വളർന്നുവരുന്ന ഈ വ്യവസായത്തിലേക്ക് തങ്ങളുടെ സംഭാവന നൽകാൻ ആകർഷിക്കുകയും ചെയ്യുന്നു.

ഓൺലൈൻ ഗാംബ്ലിങ് ഇന്ത്യയിൽ

ഓൺലൈൻ റിയൽ മണി ഗെയിമിംഗും ഇന്ത്യയിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രവർത്തനങ്ങളെ ശരിയായി നയിക്കാൻ രാജ്യം ഇതുവരെ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, ഇതിനകം തന്നെ അത് സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു.

അന്താരാഷ്ട്ര കാസിനോ സ്റ്റുഡിയോകൾ വിപണിയിൽ പ്രാദേശികവൽക്കരിച്ച ഗെയിമുകൾ വികസിപ്പിക്കുന്നതിനായി വിദഗ്ധരായ ഇന്ത്യക്കാരെ നിയമിക്കുന്നു. ഒപ്പം, തത്സമയ ഡീലർ ഗെയിമുകൾക്കായുള്ള ഹോസ്റ്റുകളായും ഓൺലൈൻ കാസിനോകളുടെ കസ്റ്റമർ കെയർ പ്രതിനിധികളായും ചിലർ നിയമിക്കപ്പെടുന്നു. onlinecasinoguide.in. പോലുള്ള വെബ്‌സൈറ്റുകളിൽ നിങ്ങൾക്ക് ഇന്ത്യൻ ഓൺലൈൻ കാസിനോകളുടെയും പ്രാദേശിക ഗെയിമുകളുടെയും വിശാലമായ ശ്രേണി തന്നെ കാണാവുന്നതാണ്.

ഗെയിമിംഗ് ടൂറിസം ഇന്ത്യയിൽ

ഇന്ത്യൻ ഗെയിമിംഗ് വിപണിയിലെ പല വിഭാഗങ്ങളും പ്രാദേശികരും അന്തർദേശീയരുമായ നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഈസ്‌പോർട്‌സ് ടൂർണമെന്റുകൾ, ഗെയിമിംഗ് കൺവെൻഷനുകൾ, കാസിനോകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷണം, താമസം, ഗതാഗതം, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവക്കായി അവർ പണം ചെലവഴിക്കുന്നതിലൂടെ വിനോദസഞ്ചാരികളുടെ ഈ ഒഴുക്ക് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ കാസിനോ ടൂറിസം വിപണി 2022-ൽ 5.5 ബില്യൺ ഡോളറിലധികം മൂല്യത്തിൽ എത്തി നിൽക്കുന്നു. ഇത് 13.9 സിഎജിആറിൽ വർധിച്ചു കൊണ്ട്, 2032ഓടെ വ്യവസായ മൂല്യം 20 ദശലക്ഷത്തിലധികമാകും എന്ന് കണക്കാക്കപ്പെടുന്നു. കാസിനോ വിപണിയിലെ മുൻനിരക്കാരിൽ മറ്റുള്ളവയോടൊപ്പം ഗൈഡ് ഇന്ത്യൻ ടൂർ, അക്ഷയ ഇന്ത്യൻ ടൂർസ്, ഇന്ത്യ ട്രാവൽ ടൂർസ് എന്നിവയും ഉൾപ്പെടുന്നു.

ഗെയിമിംഗ് ഇൻഫ്രാസ്ട്രക്ചറും നിക്ഷേപങ്ങളും

സമീപ വർഷങ്ങളിൽ ഇന്ത്യയിൽ ഗെയിമിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെയും നിക്ഷേപങ്ങളുടെയും വികസനത്തിലും വളരെ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട്. നിരവധി ടൂർണമെന്റുകളും തത്സമയ പരിപാടികളും പതിവായി നടക്കുന്നതിനാൽ ഈ സ്‌പോർട്‌സ് സെന്ററുകൾ രാജ്യത്ത് ജനപ്രിയമായിത്തീർന്നു. ഇത് കാഷ്വൽ, പ്രൊഫഷണൽ ഗെയിമർമാരെ ആകർഷിക്കുന്നു.

നിരവധി ഗെയിമിംഗ് കഫേകളും ഡെഡികേറ്റഡ് ഗെയിമിംഗ് സോണുകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്, ഇത് കളിക്കാർക്കും സ്റ്റുഡിയോകൾക്കും പിന്തുണ നൽകുന്ന ഒരു ഇക്കോസിസ്റ്റം ഉണ്ടെന്ന വസ്തുത ഉറപ്പാക്കുന്നു. സർക്കാർ സംരംഭങ്ങളും സ്വകാര്യ നിക്ഷേപങ്ങളും ഈ വളർച്ചയ്ക്ക് സഹായകമായിട്ടുണ്ട്.

സാമ്പത്തിക വളർച്ചയും ഭാവി സാധ്യതകളും

ഇന്ത്യൻ ഗെയിമിംഗ് വ്യവസായത്തിന്റെ സാമ്പത്തിക സ്വാധീനം വിവിധ മേഖലകളിൽ കാണാൻ കഴിയും. കൂടുതൽ ഗെയിം ഡെവലപ്പർമാർ രംഗത്തുള്ളതിനാൽ,  കൂടുതൽ നവീകരണങ്ങളും കൂടുതൽ വരുമാനവും ഒപ്പം ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു.

ഓൺലൈൻ ഗാംബ്ലിങ് നിരവധി യൂറോപ്യൻ കമ്പനികളെയും ഗാംബ്ലിങ് നടത്തിപ്പുകാരെയും ആകർഷിക്കുകയും, ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, വർദ്ധിച്ചുവരുന്ന ഗെയിം ടൂറിസം വിപണിയും ഗെയിമിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ വികസനവും സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് കാരണമായിത്തീരുന്നു.

ഭാവിയിലേക്ക് നോക്കുമ്പോൾ, ഗെയിമിംഗ് വിപണി വളരെ പ്രതീക്ഷ നൽകുന്ന ഒന്നായി കാണുന്നു. ഈ മേഖലകളിലും ഈസ്‌പോർട്‌സ്, വെർച്വൽ റിയാലിറ്റി പോലുള്ള മറ്റ് മേഖലകളിലും രാജ്യം മെച്ചപ്പെടുന്നത് തുടരുമ്പോൾ, ഈ വ്യവസായം അഭിവൃദ്ധി പ്രാപിക്കുന്നത് തുടരുക തന്നെ ചെയ്യും.

 

English Summary: Economic impact of gaming in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com