ADVERTISEMENT

 ഏറ്റവുമധികം വില്‍പ്പനയുള്ള ടിവി മോഡലുകൾ ഫ്രീഡം സെയ്​ലിന്റെ ഭാഗമായി വന്‍ ഡിസ്‌കൗണ്ടോടെ ആമസോണില്‍ ഇപ്പോള്‍ വാങ്ങാം. കുറഞ്ഞ ചെലവും മികച്ച സ്പെസിഫിക്കഷേനും ആഗ്രഹിക്കുന്നവർക്കു ചേര്‍ന്ന വിലയായിരിക്കും ഇത് .എച്ഡി മുതല്‍ അള്‍ട്രാഎച്ഡി വരെ റസലൂഷന്‍ ഉള്ളവയും ആണ് ഇപ്പോള്‍ വില്‍ക്കുന്ന മോഡലുകള്‍. ചില മോഡലുകൾ പരിശോധിക്കാം.(വിലയും ഓഫറുകളും ദൈനംദിന ഡീലുകൾക്കനുസരിച്ചു മാറ്റങ്ങളുണ്ടായിരിക്കും

 

റെഡ്മി 32-ഇഞ്ച് എച്ഡി റെഡി സ്മാര്‍ട്ട് എല്‍ഇഡി ഫയര്‍ ടിവി

redmi - 1

 

ഷഓമിയുടെ സബ് ബ്രാന്‍ഡ് ആയ റെഡ്മിയുടെ 32-ഇഞ്ച് എച്ഡി റെഡി സ്മാര്‍ട്ട് എല്‍ഇഡി ഫയര്‍ ടിവിയാണ് ഏറ്റവും വില കുറഞ്ഞ മോഡല്‍. ഇതില്‍ ഫയര്‍ടിവി ഉണ്ട്. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍, യൂട്യൂബ് തുടങ്ങിയ ആപ്പുകള്‍ക്കുപുറമെ 12000 ആപ്പുകള്‍ ആപ് സ്റ്റോറിലും ഉണ്ട്. വോയിസ് കമാന്‍ഡില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന റിമോട്ടാണ് ഇതിന്റെ മറ്റൊരു സവിശേഷത. 

 

lg 108 - 1

റെഡ്മി സ്മാര്‍ട്ട് എല്‍ഇഡി ഫയര്‍ ടിവിവിക്ക് 20w സ്പീക്കര്‍ സംവിധാനവുമുണ്ട്. ഡോള്‍ബി ഓഡിയോ, ഡിടിഎസ് വെര്‍ച്വല്‍ തുടങ്ങിയവയും സപ്പോര്‍ട്ടുചെയ്യുന്നു. വൈ-ഫൈ, അടക്കം മിക്ക കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്. 24,999 രൂപ എംആര്‍പിയുള്ള ഈ ടിവിക്ക് 9499 രൂപ വരെ വില താഴുന്നു.

 

 

samsung 138 - 1

എല്‍ജി 43-ഇഞ്ച് 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി

 

പ്രമുഖ ഡിസ്‌പ്ലെ നിര്‍മ്മാതാവായ എല്‍ജിയുടെ 43-ഇഞ്ച് 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി (43UQ7500PSF) മോഡലിന്റെ എംആര്‍പി 49,990 രൂപയാണ്. ഇതിന്റെ വില 23,990 രൂപ വരെ താഴ്ത്തി വില്‍ക്കാറുണ്ട്. 60 ഹെട്‌സ് ആണ് റിഫ്രെഷ് റെയ്റ്റ്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ തുടങ്ങിയ ഓടിടി പ്ലാറ്റ്‌ഫോമുകള്‍ക്കു പുറമെ ആപ്പിള്‍ ടിവി, സോണിലിവ്, ഡിസ്‌കവറി പ്ലസ്, സീ5, യപ്ടിവി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും ഉണ്ട്. 

 

വെബ്ഓഎസ്22 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. എഐ തിങ്ക് സപ്പോര്‍ട്ടുംഉണ്ട്. യൂസര്‍ പ്രൊഫൈലുകള്‍ സൃഷ്ടിക്കാം. മിക്ക കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്. എച്ഡിആര്‍10 പ്രോ, ആക്ടിവി എച്ഡിആര്‍ തുടങ്ങിയ സ്‌ക്രീന്‍ ടെക്‌നോളജികളും ഉണ്ട്. 4കെ അപ്‌സ്‌കെയ്‌ലര്‍, എഐ ബ്രൈറ്റ്‌നസ് കണ്ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. 2 ചാനല്‍ സ്പീക്കറുകളാണ്ഉള്ളത്. ഇവയ്ക്ക് 20w ഔട്ട്പുട്ട് സ്വരവും ഉണ്ട്. ടിവി ഇന്‍സ്റ്റലേഷനുള്ള അക്‌സസറികളും ലഭ്യമാണ്. 

acer - 1

 

 

സാംസങ് 55 അള്‍ട്രാ എച്ഡി ക്യൂലെഡ് ടിവിക്ക് 65,990 രൂപ

acer - 1

 

എല്‍ജിയുടെ അടുത്ത കൊറിയന്‍ എതിരാളിയായ സാംസങിന്റെ 55 അള്‍ട്രാ എച്ഡി ക്യൂലെഡ് പാനലുള്ള സ്മാര്‍ട്ട് ടിവിക്ക് 99,990 രൂപയാണ് എംആര്‍പി. ഇതിപ്പോള്‍ വില്‍ക്കുന്നത് 58,999 രൂപ മുതലാണ്. റിഫ്രെഷ് റെയ്റ്റ് 50ഹെട്‌സ് ആണ്. 2 ചാനല്‍ സ്പീക്കര്‍ സിസ്റ്റം ആണ് ഉള്ളത്. ഇവയ്ക്ക് 20w ഔട്ട്പുട്ട് സ്വരവും ഉണ്ട്. ഇരട്ട ബ്ലൂടൂത് ഓഡിയോ സപ്പോര്‍ട്ടും ഉണ്ട്. 

 

മൊബൈല്‍ ക്യാമറാ സപ്പോര്‍ട്ട്, ആപ് കാസ്റ്റിങ്, വയര്‍ലെസ് ഡെക്‌സ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. വെബ് ബ്രൗസര്‍ പോലും ലഭ്യമാക്കിയിരിക്കുന്നു. നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍, യൂട്യൂബ്, പ്രൈം വിഡിയോ തുടങ്ങിയ പ്രമുഖ ഓടിടി പ്ലാറ്റ്‌ഫോമുകളും സപ്പോര്‍ട്ടു ചെയ്യുന്നു. മിക്ക കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്. ടിവിക്ക് മൊത്തത്തില്‍ 1 വര്‍ഷത്തെ വാറന്റിയാണെങ്കില്‍ പാനലിനു മാത്രം രണ്ടു വര്‍ഷത്തെ വാറന്റിയും കമ്പനിനല്‍കുന്നു. 

 

 

 

 

റെഡ്മി 43-ഇഞ്ച് 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് ടിവി എക്‌സ്43 

 

റെഡ്മി കമ്പനിയുടെ 43-ഇഞ്ച് 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് ടിവിയില്‍ (എക്‌സ്43) ആന്‍ഡ്രോയിഡ് ടിവി10 ആണ് പ്രവര്‍ത്തിക്കുന്നത്. 42999 രൂപ എംആര്‍പിയുള്ള ഈ മോഡല്‍ ഇപ്പോള്‍ 22499 രൂപ മുതല്‍ വില്‍ക്കുന്നു. ക്വാഡ്‌കോര്‍ പ്രൊസസറാണ് ഇതിന്കരുത്തു പകരുന്നത്. 2ജിബി റാമും, 15ജിബി സംഭരണശേഷിയും ഉണ്ട്. 60ഹെട്‌സ് റിഫ്രെഷ് റെയ്റ്റ് ഉണ്ട്. ആമസോണ്‍ പ്രൈമും നെറ്റ്ഫ്‌ളിക്‌സും മുതല്‍ യൂട്യൂബ് വരെയും, ആപ്പിള്‍ടിവിയും, അതിനെല്ലാം പുറമെ 5000ലേറെ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാമെന്നതുംഈ മോഡലിന്റെ സവിശേഷതയാണ്. ഡോള്‍ബി ഓഡിയോ, ഡിടിഎസ് വെര്‍ച്വല്‍, ഡോള്‍ബി അറ്റ്‌മോസ് പാസ്ത്രൂ തുടങ്ങിയ ഓഡിയോ ഫീച്ചറുകളും ഉണ്ട്. 30w സൗണ്ട് ഔട്ട്പുട്ടും ഉണ്ട്. ടിവിക്ക് മൊത്തത്തില്‍ 1 വര്‍ഷത്തെ വാറന്റിയാണെങ്കില്‍ പാനലിനു മാത്രം രണ്ടു വര്‍ഷത്തെ വാറന്റിയും റെഡ്മിനല്‍കുന്നു. ഡോള്‍ബി വിഷന്‍, എച്ഡിആര്‍10, എച്എല്‍ജി തുടങ്ങിയ സ്‌ക്രീന്‍ ടെക്‌നോളജികളുളള ഈ മോഡലിന് മിക്കവാറും കണക്ടിവിറ്റി ഓപ്ഷനുകളെല്ലാം ഉണ്ട്. 

 

 

എയ്‌സര്‍ വി സീരിസ് 55-ഇഞ്ച് 4കെ അല്‍ട്രാ എച്ഡി ടിവി

 

എയ്‌സര്‍ വി സീരിസ് 55-ഇഞ്ച് 4കെ അല്‍ട്രാ എച്ഡി സ്മാര്‍ട്ട് ഗൂഗിള്‍ ടിവിയാണ് (AR55GR2851VQD) വിലകുറച്ച് ലഭ്യമാക്കിയിരിക്കുന്ന മറ്റൊരു മോഡല്‍. 69,999 രൂപ എംആര്‍പിയുള്ള ഈ മോഡലിന് 37,999 രൂപ മുതലാണ് വില തുടങ്ങുന്നത്. ഇതില്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, സീ5, എറോസ് നൗ, ജിയോ സിനിമ, സോണിലിവ്, യൂട്യൂബ്, ഹങ്ഗാമാ, ഹോട്‌സ്റ്റാര്‍ തുടങ്ങിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാണ്. 60ഹെട്‌സ് ആണ് റിഫ്രെഷ് റെയറ്റ്. 30w സൗണ്ട് ഔട്പുട്ട് ഉള്ള ഈ മോഡലിന് ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ടുള്ള ഹൈ ഫിഡിലിറ്റി സ്പീക്കറുകളുംഉള്‍പ്പെടുത്തിയിരിക്കുന്നു.

 

 സ്റ്റേഡിയം, സ്റ്റാന്‍ഡര്‍ഡ്, മൂവി, മ്യൂസിക്, സ്പീച്ച് എന്നിങ്ങനെ 5 സൗണ്ട് മോഡുകളും ലഭ്യമാണ്. ഗൂഗിള്‍ ടിവി സപ്പോര്‍ട്ട് ഉള്ളതിനാല്‍ ആപ്പുകള്‍ക്കും മറ്റും ദൗര്‍ലഭ്യമുണ്ടാവില്ല. എച്ഡിആര്‍10 വിത് എച്എല്‍ജി, സിഗ്നല്‍ ക്യാലിബറേഷന്‍, മൈക്രോഡിമിങ് തുടങ്ങി ഒട്ടനവധി ഫീച്ചറുകളും ഉണ്ട്. വേണ്ട എല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും തന്നെയുണ്ട്. 

 

 

 

സോണി ബ്രാവിയ 55-ഇഞ്ച് അള്‍ട്രാ എച്ഡി സ്മാര്‍ട്ട് എല്‍ഇഡി ഗൂഗിള്‍ ടിവി

 

സോണിയുടെ ടിവികള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഓഫറുണ്ട്. ബ്രാവിയ 55-ഇഞ്ച് അള്‍ട്രാ എച്ഡി സ്മാര്‍ട്ട് എല്‍ഇഡി ഗൂഗിള്‍ ടിവി (KD-55X74K) മോഡലാണ് സെയിലില്‍ വില്‍ക്കുന്നത്. വളരെ വിരളമായി മാത്രം കാണാനാകുന്ന രീതിയില്‍ 4.8 സ്റ്റാര്‍ റെയ്റ്റിങ്ആണ് ആമസോണില്‍ ഈ ടിവിക്ക് ലഭിച്ചിരിക്കുന്നത്. 11,789 പേര്‍ റെയ്റ്റ് ചെയ്തിരിക്കുന്നു. 99,900 രൂപ എംആര്‍പിയുള്ള ഈ സോണി ടിവി 47990 രൂപയ്ക്ക് വില്‍ക്കുന്നു. 

 

20w സൗണ്ട് ഔട്ട്പുട്ടുണ്ട്. ഡോള്‍ബി ഓഡിയോ, ക്ലിയര്‍ ഫെയ്‌സ് തുടങ്ങിയ ടെക്‌നോളജികളും ഉണ്ട്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, തുടങ്ങി പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ സപ്പോര്‍ട്ടു ചെയ്യുന്നു. ഗൂഗിള്‍ ടിവി, വാച് ലിസ്റ്റ്, വോയിസ് സേര്‍ച്ച്, ഗൂഗിള്‍ പ്ലേ, ക്രോംകാസ്റ്റ്, ആപ്പിള്‍ എയര്‍പ്ലെ, ആപ്പിള്‍ ഹോംകിറ്റ്, അലക്‌സ തുടങ്ങി ഒട്ടവനധി ഫീച്ചറുകളും ഈ ടിവിക്ക് ധാരാളം ആരാധകരെസമ്മാനിച്ചിട്ടുണ്ട്. പ്രതീക്ഷിക്കുന്ന മിക്ക കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്.

 

 

 

 

എല്‍ജി 55-ഇഞ്ച് 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി 

 

തരക്കേടില്ലാത്ത റെയ്റ്റിങ് ഉള്ള മറ്റൊരു ടിവിയാണ് എല്‍ജി 55-ഇഞ്ച് 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് എല്‍ഇഡി (55UQ7500PSF). 79,990 എംആര്‍പിയുള്ള ഈ മോഡല്‍ വില്‍ക്കുന്നത് 38,490 രൂപ മുതലാണ്. നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍, യൂട്യൂബ്, പ്രൈം വിഡിയോ, സോണി ലിവ്, ഡിസ്‌കവറി പ്ലസ്, യപ്ടിവി, ആപ്പിള്‍ ടിവി എന്നിങ്ങനെ നീളുന്നു ലഭ്യമായ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെ ലിസ്റ്റ്. 

 

വെബ്ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലിന് യൂസര്‍ പ്രൊഫൈലുകള്‍, ഫിലിം മേക്കര്‍ മോഡ്, ഗെയിം ഒപ്ടിമൈസര്‍, എഎല്‍എല്‍എം, എച്ജിഐജി മോഡ്, 4കെ അപ്‌സ്‌കെയിലിങ്, എഐ സൗണ്ട് (വെര്‍ച്വല്‍ സറൗണ്ട് സൗണ്ട്) തുടങ്ങി ഒട്ടനവിധി ഫീച്ചറുകളും ഉണ്ട്. പ്രതീക്ഷിക്കുന്ന കണക്ടിവിറ്റി ഓപ്ഷനുകളെല്ലാം ലഭിച്ചേക്കും. 

 

 

 

 

ഹൈസെന്‍സ് 55-ഇഞ്ച് ടൊര്‍ണാഡോ സീരിസ് 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് ക്യൂലെഡ് ടിവി 

 

ഹൈസെന്‍സ് കമ്പനിയുടെ 55-ഇഞ്ച് ടൊര്‍ണാഡോ സീരിസ് 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് ക്യൂലെഡ് ടിവി (TV 55E7K PRO) മോഡലിന്റെ എംആര്‍പി 79,999 രൂപായണ്. ഇതിപ്പോള്‍ 47999 രൂപയ്ക്കു മുതല്‍ ലഭ്യമാണ്. ഇതില്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, സീ5, എറോസ് നൗ, ജിയോ സിനിമ, സോണിലിവ്, യൂട്യൂബ്, ഹങ്ഗാമാ തുടങ്ങിയ സ്ട്രീമിങ് സേവനങ്ങള്‍ ലഭ്യമാണ്. ഈ മോഡലിന്റെ റിഫ്രെഷ് റെയ്റ്റ് 240 ഹെട്‌സ് വരെയാണ്. 10-ബിറ്റ് പാനലാണ്. ശക്തമായ 40w സൗണ്ട് ഔട്ട്പുട്ട് ഇതിലുണ്ട്. 2.1 ചാനല്‍ സപ്പോര്‍ട്ടും ഉണ്ട്. 

 

ഡോള്‍ബി അറ്റ്‌മോസ്, ഡിടിഎസ്വെര്‍ച്വല്‍ എക്‌സ് തുടങ്ങിയ ടെക്‌നോളജികളും ഉള്ളതിനാല്‍ മികച്ച സ്വരം ലഭിക്കുമെന്നാണ് പറയുന്നത്. ബെസല്‍ലെസ് ഫ്‌ളോട്ടിങ് ഡിസ്‌പ്ലെ ഡിസൈന്‍, എഎല്‍എല്‍എം, ഡോള്‍ബി വിഷന്‍ ഐക്യൂ, എച്ഡിആര്‍10, എച്ഡിആര്‍10പ്ലസ് എച്എല്‍ജി ഫിലിംമേക്കര്‍മോഡല്‍ തുടങ്ങിയവയും ഉണ്ട്. വാങ്ങുന്നദിവസം മുതല്‍ 2 വര്‍ഷത്തെ വാറന്റിയാണ് ഹൈസെന്‍സ് നല്‍കുമെന്ന് പറയുന്നത്. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com