ADVERTISEMENT

സ്വകാര്യതാ നിയമങ്ങൾ കര്‍ശനമാക്കുന്നതനുസരിച്ചു ടെക് ഭീമൻമാർ അവരുടെ നയങ്ങളിൽ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. യുട്യൂബ് തുറന്നു നോക്കുമ്പോൾ ഹോംപേജ് കാലിയായി കാണുകയാണെങ്കിൽ അമ്പരപ്പെടേണ്ട. അത് യുട്യൂബിന്റെ ഏറ്റവും പുതിയ അപ്ഡേറ്റാണ്, വാച്ച് ഹിസ്റ്ററി ഓഫാക്കിയാൽ അല്ലെങ്കിൽ മുൻപ് ഒന്നും തിരഞ്ഞിട്ടില്ലെങ്കിൽ  യുട്യൂബ് ഇനി വിഡിയോ നിർദേശങ്ങളൊന്നും നൽകില്ല.

യുട്യൂബ് വിഡിയോകൾ  ശുപാർശ ചെയ്യുന്നതു നമ്മുടെ കാഴ്ചയുടെ ചരിത്രം അനുസരിച്ചായിരിക്കും. ഹിസ്റ്ററി ഓഫാക്കിയാൽ നമുക്ക് നിർദേശങ്ങളൊന്നും നൽകാൻ യുട്യൂബ് തയാറാവില്ല. ഫലത്തിൽ ഹോംപേജിൽ സേര്‍ച്ച്ബാറും പ്രൊഫൈൽ ചിത്രവും മാത്രമേ കാണാനാകൂ.  ശുപാർശ ചെയ്‌ത വീഡിയോകളുടെ ശല്യമില്ലാതെ സബ്‌സ്‌ക്രൈബ് ചെയ്‌ത ചാനലുകൾ തിരയാനും ബ്രൗസ് ചെയ്യാനും മാറ്റം വരുത്തിയ അനുഭവം ഉപയോക്താക്കളെ അനുവദിക്കുമെന്ന് പറഞ്ഞുകൊണ്ട് യുട്യൂബ്  (YouTube) ഈ മാറ്റത്തെ ന്യായീകരിക്കുന്നു. 

ഇത്തരത്തിൽ പേജ് കാലിയായി കിടക്കുന്നതു അസ്വസ്ഥതയാകുന്നുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ക്രമീകരണം മാറ്റാവുന്നതാണെന്നും ഓർക്കുക. ഈ മാറ്റം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാ ഉപയോക്താക്കളിലേക്കും ഇത് എത്തിച്ചേരും.

English Summary: YouTube’s new update: Recommended Videos Will No Longer Appear On Home Page

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com