മലയാളികൾ വീടുകളിലേക്കു പുതിയ ഉപകരണങ്ങള്‍ സ്വന്തമാക്കുന്നത് ഓണക്കാലത്താണ്. ഏറ്റവും മികച്ച വിലയിൽ ഏറ്റവും മികച്ച ഉപകരണങ്ങൾ സ്വന്തമാക്കുന്നതിനൊപ്പം 10 കോടി രൂപയുടെ സമ്മാനങ്ങളും വീട്ടിലേക്കു എത്തിച്ചാലോ?. പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈൻസ് റീട്ടെയ്ൽ നെറ്റ്വർക്കായ മൈജി അതിഗംഭീര ഓണം ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 'മൈജി ഓണം മാസ് ഓണം' എന്നു പേരിട്ടിരിക്കുന്ന ഓഫറിലൂടെ പത്തുകോടി രൂപയുടെ സമ്മാനങ്ങളും ഗംഭീര ഡിസ്കൗണ്ടുകളും ഉപഭോക്താക്കൾക്കു ലഭിക്കുക.
ഓഫർ കാലയളവിൽ ഡിജിറ്റൽ ആൻഡ് ഹോം അപ്ലൈൻസ് വാങ്ങുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും നേടാനുള്ള അവസരമാണ് മൈജി ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പിലൂടെ 5% മുതൽ 100% വരെ ഡിസ്കൗണ്ടും കൂടാതെ ടിവി വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ ലാപ്ടോപ് തുടങ്ങിയ വിലയേറിയ സമ്മാനങ്ങളും നൽകുന്നുണ്ട്.

മൈജിയുടെ ഓഫറുകൾക്ക് പുറമെ ഓണക്കാലത്ത് വിവിധ ബ്രാൻഡുകളുടെ അത്യാകർഷകമായ ഓണം ഓഫറുകളും ലഭിക്കും. വിവിധ ബാങ്കുകളുടെ ക്യാഷ്ബാക് ഓഫറുകൾ, ഡിസ്കൗണ്ട് ഓഫറുകൾ, പലിശ രഹിത ലോണുകൾ എന്നിവയും മൈജിയിൽ ലഭ്യമാകുന്നതാണ്. എച്ച്ഡിഎഫ്സി, ഫെഡറൽ ബാങ്ക് ഐസിഐസിഐ എന്നീ പ്രമുഖ ബാങ്കുകളുടെ കാർഡ് പർച്ചേസുകൾക്ക് 3000 രൂപ വരെ ഇൻസ്റ്റൻറ് ഡിസ്കൗണ്ടും ലഭ്യമാണ്.
ഈ ആഘോഷവേളയില്‍ ഹോം ആൻഡ് കിച്ചൻ അപ്ലയൻസസിന്റെയും ഡിജിറ്റൽ ഇലക്ട്രോണിക്സിന്റെയും വലിയ കളക്ഷനും 75% വരെയുള്ള ഏറ്റവും വലിയ വിലക്കുറവും ഏറ്റവും നല്ല ഓഫറുകളും മൈജി ഓണം മാസ് ഓണം ഓഫറിൽ ലഭിക്കുമെന്നും പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും ഡിസ്കൗണ്ടുകളോ സമ്മാനങ്ങളോ ഉറപ്പായും ലഭിക്കുമെന്നും മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ കെ ഷാജി പറഞ്ഞു.

www.myg.in എന്ന വെബ‌്സൈറ്റിലൂടെ വാങ്ങുന്നവർക്കും 'മൈജി ഓണം മാസ് ഓണം' ഓഫറുകൾ ലഭിക്കുന്നതാണ്. ഡിജിറ്റൽ ഉൽപന്നങ്ങൾ മൈജി സ്റ്റോറിലും ഡിജിറ്റൽ ആന്‍ഡ് ഹോം അപ്ലയൻസസ് ഉൽപന്നങ്ങൾ മൈജി ഫ്യൂച്ചറിലും ലഭിക്കും. മൈജി നൽകുന്ന വിവിധങ്ങളായ ഉപഭോക്ത്യ സേവന പ്ലാനുകളും ഓണക്കാലത്ത് ലഭിക്കും ഓണം ഓഫറിനു പുറമേ എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്ത പുതിയ പ്രോഡക്ടുകൾ വാങ്ങാവുന്ന മൈജി എക്സ്ചേഞ്ച് തുടങ്ങിയവും ഉൽപന്നങ്ങൾ വാങ്ങുന്നവർക്കു മൈജി എക്സ്ട്രാ പ്രൊടക്ഷൻ പ്ലാനിന്റെ പരിരക്ഷ, മൈജി ഗാരന്റി, എക്സ്റ്റൻഡ് വാറന്റി തുടങ്ങിയവയെല്ലാം ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്കായി:9249001001