ADVERTISEMENT

യുട്യൂബിലെ കാഴ്ചക്കാരുടെ പതിനഞ്ച് ശതമാനത്തോളം ഗെയിം വിഡിയോ സ്ട്രീമിങിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇനിയുട്യൂബിൽ വിഡിയോ സ്ട്രീമിങും മറ്റും കണ്ട് ബോറടിക്കുമ്പോൾ ഗെയിം കളിക്കാൻ മറ്റെങ്ങും പോകേണ്ട, പ്ലേയബിൾ എന്ന പേരിൽ യൂട്യൂബിൽ പുതിയ വിഭാഗം അവതരിപ്പിച്ചുകൊണ്ട് ആപ്പിനുള്ളിൽ വ്യത്യസ്ത ഗെയിമുകൾ ഡൗൺലോഡ് ചെയ്യാതെ കളിക്കാൻ വഴിയൊരുക്കുന്ന സംവിധാനമാണിത്. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കിടയിൽ പരീക്ഷിക്കുന്ന സംവിധാനം യൂട്യൂബ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലുമാണ് ലഭിക്കുക. 

ഹോം ഫീഡിലെ ‘പ്ലേയബിൾസ്’ ടാബിനു കീഴിലാണ് 3ഡി ബോൾ ബൗൺസിങ് ഗെയിമായ സ്റ്റാക്ക് ബൗൺസ് ഉൾപ്പെടെയുള്ള ഗെയിമുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ്, ടിക്ടോക് തുടങ്ങിയ മറ്റു വിഡിയോ പ്ലാറ്റ്ഫോമുകളും ഗെയിമുകൾ പരീക്ഷിക്കുന്ന സാഹചര്യത്തിലാണ് യൂട്യൂബും സമാനമായ ശ്രമം നടത്തുന്നത്.  HTML5 അടിസ്ഥാനമാക്കിയുള്ള ഗെയിമായ "സ്റ്റാക്ക് ബൗൺസ്" പോലുള്ള വീഡിയോ ഗെയിമുകളാണ് യുട്യൂബ് പരീക്ഷിക്കുന്നത്.

English Summary; Not just streaming, you will soon be able to play games on YouTube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com