ADVERTISEMENT

വി പോസ്റ്റ്​പെയ്ഡ് ഉപഭോക്താക്കള്‍ക്കായി പ്രയോറിറ്റി സര്‍വീസ് അവതരിപ്പിച്ചു വോഡഫോണ്‍ ഐഡിയ. തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. ഉയര്‍ന്ന പ്ലാനായ 699, നാലില്‍ കൂടുതലുള്ള ഫാമിലി പ്ലാനുകള്‍ എന്നിവയുള്ളവര്‍ക്ക് ഈ പ്രയോറിറ്റി സേവനം പ്രയോജനപ്പെടുത്താം.  മുതിര്‍ന്ന പൗരന്‍മാര്‍ക്കും പത്തു വര്‍ഷമോ അതിലേറെയോ ആയ വി ദീര്‍ഘകാല ഉപഭോക്താക്കള്‍ക്കും ഇതു ലഭ്യമാകും.

വി പ്രയോറിറ്റി അംഗങ്ങള്‍ എന്ന നിലയില്‍ പ്രത്യേക നേട്ടങ്ങളിങ്ങനെ. 

ഐവിആറിനെ മറികടന്നുള്ള 24 മണിക്കൂര്‍ പ്രീമിയം കോള്‍ സെന്‍ററിലേക്കു പ്രവേശനം. ഇതിനു പുറമെ കൂടുതല്‍ മികച്ച അനുഭവങ്ങള്‍ക്കായി കോളുകള്‍ സീനിയര്‍ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവുകളാവും അറ്റന്‍റു ചെയ്യുക. 

സീറോ വെയ്റ്റിങ്: പേരു സൂചിപ്പിക്കുന്നതു പോലെ വി ഉപയോക്താക്കള്‍ക്ക് വി സ്റ്റോറുകളില്‍ മുന്‍ഗണനാ സേവനങ്ങള്‍ ലഭിക്കും. അവരുടെ ചോദ്യങ്ങള്‍ക്ക് വേഗത്തിലുള്ള സേവനവും ലഭിക്കും. 

ബുദ്ധിമുട്ടില്ലാത്ത ബില്‍ പെയ്മെന്‍റ്: ഇതിനായി വി ആപ്പിലൂടെയുള്ള അനുഭവങ്ങള്‍ ലഭ്യമാക്കും. വ്യക്തിഗത ജന്‍മദിന, വാര്‍ഷിക ആശംസകളും പ്രീമിയം ഓണ്‍ബോര്‍ഡിങും. 

ബ്രാന്‍ഡിനോടും നെറ്റ്​വര്‍ക്കിനോടും വിശ്വാസമുള്ള ദീര്‍ഘകാലമായ വലിയ ഉപഭോക്തൃ വിഭാഗമുള്ളത്  അഭിമാനകരമായ ഒന്നാണെന്ന്  വോഡഫോണ്‍ ഐഡിയ സിഒഒ അഭിജിത്ത് കിഷോര്‍ പറഞ്ഞു. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളെ ഒരു തലം കൂടി ഉയര്‍ന്ന മുന്‍ഗണ നല്‍കുന്നതിലേക്ക് എത്തിക്കുന്നതാണ് വി പ്രയോറിറ്റിയെന്നും അദ്ദേഹം പറഞ്ഞു.  മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഗുജറാത്ത്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര-ഗോവ, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ ഒന്‍പതു സര്‍ക്കിളുകളില്‍ ലഭ്യമായ വി പ്രയോറിറ്റി സേവനങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യ മുഴുവനായി ലഭ്യമാക്കും. 

മൊബൈല്‍ ഉപഭോക്താക്കളുടേയും ഡിജിറ്റല്‍ യുഗത്തിന്‍റേയും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് കൂടുതല്‍ ഡാറ്റ, കൂടുതല്‍ നിയന്ത്രണം, കൂടുതല്‍ സൗകര്യം, അതുല്യമായ ഉള്ളടക്കങ്ങള്‍ തുടങ്ങിയവയാണ് വി മാക്സ് പദ്ധതികള്‍ മുന്നോട്ടു വെക്കുന്നത്. വി മാക്സ് പദ്ധതികളെ കുറിച്ചു കൂടുതല്‍ അറിയാനായി https://www.myvi.in/postpaid/vi-postpaid-plans    

English Summary: Vodafone Idea launches ‘Vi Priority’ service for postpaid users

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com