ADVERTISEMENT

ഐഫോൺ ആദ്യം വാങ്ങാനായി ഒരു വിദേശയാത്ര, അത്രയും ആപ്പിൾ ക്രേസുള്ളവർ ഉള്ളവരുണ്ടോ?. ദേ ഇവിടെ ഒരു തൃശൂർ സ്വദേശിയുണ്ട്. എല്ലാ വർഷവും ഐഫോൺ പുറത്തിറങ്ങുമ്പോൾ ദുബായിലേക്കു പറന്നെത്തുന്ന ധീരജ് പള്ളിയിൽ. ഈ വർഷവും ആ പതിവ് തെറ്റിച്ചില്ല. ദെയ്റ സിറ്റി സെന്ററിലെ ഐസ്റ്റൈൽ സ്റ്റോറിലെത്തി നാച്ചുറൽ ടൈറ്റാനിയം , ബ്ലൂ ടൈറ്റാനിയം ഡിസൈനുകളുള്ള 3 ഐഫോൺ പ്രോ മാക്സ് മോഡലുകളാണ് ധീരജ് സ്വന്തമാക്കിയത്.

ഫൊട്ടോഗ്രഫി ഫീൽഡിൽ ജോലി ചെയ്യുന്ന വ്യക്തിയായതു കൊണ്ടു കൂടുതൽ ഇഷ്ടപ്പെടുമെന്ന കമന്റുമായാണ് ആപ്പിൾ ഉദ്യോഗസ്ഥർ ഫോൺ കൈമാറിയതെന്നു ധീരജ് പറയുന്നു.  ടൈറ്റാനിയം ബോഡി ആയതുകൊണ്ടു  'ലൈറ്റ'ർ  ആയി തോന്നുന്നുണ്ടെന്നും സൂമിങ് ഓപ്ഷനൊക്കെ വളരെ നന്നായിട്ടുണ്ടെന്നും ആപ്പിൾ ഒരു സംഭവം അവതരിപ്പിക്കുമ്പോള്‍ മോശം വരാറില്ലല്ലോയെന്നുമാണ് ക‌ടുത്ത സ്റ്റീവ് ജോബ് ഫാനായ ധീരജ് പറയുന്നത്. എക്സ്റ്റേണൽ ഹാർഡ് ഡിസ്ക് ബന്ധിപ്പിച്ചു കൂടുതൽ സ്റ്റോറേജ് ഓപ്ഷനിൽ വിഡിയോ ചിത്രീകരിക്കാവുന്നതു നല്ല കാര്യമല്ലേയെന്നതാണ് സി പോർട്ടിനെപ്പറ്റി ധീരജിന്റെ നിലപാട്.

iphone-14 - 1
കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ഐഫോൺ വാങ്ങാൻ പറന്നെത്തെിയപ്പോൾ

ഐഫോണ്‍ 11 മുതല്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഐഫോണ്‍ 14വരെ ദുബായില്‍ പോയാണ് ധീരജ് വാങ്ങിയിട്ടുള്ളത്. ഐഫോണ്‍ 12 വാങ്ങാന്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ള സമയത്തും യുഎഇയിലേക്കു പറന്നിട്ടുണ്ട് ധീരജ്. ഇപ്പോൾ പ്രീമിയം സ്റ്റോറുകൾ ഐഫോണ്‍ ഇവന്റിനുശേഷം ധീരജിനെ ആദ്യ  വിൽപനയ്ക്കു ക്ഷണിക്കാറുണ്ട്. ഏകദേശം എഴുപത്തയ്യായിരം രൂപയാണ് ധീരജിനു യാത്രയ്ക്കും താമസത്തിനും നിലവിൽ ചെലവാകുന്നത്. മുൻപ് ഇത്രയും ചെലവായിരുന്നില്ല, എന്നാൽ ഒരു 'വിഐപി യാത്ര' ആയി മാറിയതോടെയാണ് കുറച്ച് ആഡംബരമായതെന്നും ധീരജ് പറയുന്നു.

iphone - 1
ഐഫോൺ 11 വാങ്ങാൻ പോയ ചിത്രം

ആഡംബര ഐഫോൺ 15 പ്രോ മാക്‌സ് ഉൾപ്പെടെ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9 , ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകളുമായിരുന്നു ആപ്പിൾ ഇവന്റിൽ അവതരിപ്പിച്ചത്. ഇന്ത്യയിലെ വിവിധ ആപ്പിൾ സ്റ്റോറുകളുടെ മുൻപിലായി ആദ്യം വാങ്ങാനെത്തുന്നവര് കൂട്ടംകൂടുന്നതായി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

English Summary: India man flies to Dubai to buy Apple gadget early

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com