പുതിയ ഐഫോൺ സ്വന്തമാക്കിയ സൂപ്പർ താരങ്ങള്‍; ആരൊക്കെയെന്നു നോക്കാം

Mail This Article
ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകൾ പുറത്തിറങ്ങുന്നതൊരു താരപരിവേഷത്തോടെയാണ്, അതുകൊണ്ടുതന്നെ നമ്മുടെ സിനിമാ, കായിക മേഖലയിലെ താരങ്ങളെല്ലാം ഏറ്റവും ആദ്യം ഐഫോണിലേക്കു അപ്ഗ്രേഡ് നടത്തും. ഏറ്റവും പുതിയ ഐഫോൺ ലൈനപ്പ് സ്വന്തമാക്കിയ താരങ്ങളെയും അവരുടെ മോഡലുകളും പരിശോധിക്കാം.
ഐഫോൺ 15 പ്രോ മാക്സ് മോഡലാണ് മെഗാസ്റ്റാർ മമ്മൂട്ടി സ്വന്തമാക്കിയത്. വിൽപന തുടങ്ങുമ്പോൾത്തന്നെ ഏറ്റവും ആദ്യം സ്വന്തമാക്കുന്നതിലൊരാൾ മെഗാസ്റ്റാറാണ്. ഐഫോൺ 14 പ്രോ മാക്സ് കഴിഞ്ഞവർഷം സ്വന്തമാക്കിയ ചിത്രങ്ങവും വൈറലായിരുന്നു. ജനപ്രിയ താരം ദിലീപും ഏറ്റവും പുതിയ മോഡൽ ഐഫോൺ 15 പ്രോ മാക്സ് സ്വന്തമാക്കിയ ചിത്രം പങ്കുവച്ചിരുന്നു.
എക്‌സിൽ(ട്വിറ്റർ) തന്റെ പുതിയ ഫോണിന്റെ ചിത്രം നടൻ മാധവനും പങ്കുവച്ചിരുന്നു. "ഇന്ത്യയിൽ നിർമ്മിച്ച" ഐഫോൺ സ്വന്തമാക്കിയതിലുള്ള അഭിമാനം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു മാധവന്റെ പോസ്റ്റ്. അതേപോലെ റിതേഷ് ദേശ്മുഖ്, റൺവീർ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളു ആദ്യദിനം തന്നെ ഐഫോൺ സ്വന്തമാക്കിയെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു.