ADVERTISEMENT

വിദേശത്തുനിന്നുള്ള ലാപ്ടോപ്, പേഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്‍ലെറ്റ് അടക്കമുള്ളവയുടെ ഇറക്കുമതിക്കു  ഉടനടി ലൈസൻസ് വേണമെന്ന നിർദ്ദേശവുമായി അടുത്തി‌ടെ കേന്ദ്രം പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) കോഡ് HSN 8741 വിഭാഗത്തിൽ പെടുന്ന ഉപകരണങ്ങളെല്ലാം ഒക്ടോബര്‍ 31 നു ശേഷം ഇറക്കുമതി ചെയ്യണമെങ്കില്‍ ലൈസന്‍സ് വേണമെന്നായിരുന്നു നിർദേശം.

 

വിപണിയിൽ കാര്യമായ തിരിച്ചടിയുണ്ടാകുമെന്ന് ബോധ്യമായതോടെയാണ് ലൈസൻസിങ് തീരുമാനം നീട്ടിവച്ചിരിക്കുകയാണ്. 

വിദേശത്തുനിന്നുള്ള ലാപ്ടോപ്, പഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്‍ലെറ്റ് അടക്കമുള്ളവ ഇറക്കുമതി ചെയ്യുന്നതിന് ഒരു വർഷത്തേക്കു നിയന്ത്രണമുണ്ടാകില്ല. കേന്ദ്രം ഓഗസ്റ്റിൽ ഏർപ്പെടുത്തിയ ഇറക്കുമതി നിയന്ത്രണം നടപ്പാക്കുന്നത് ഒരു വർഷം നീട്ടിവയ്ക്കാൻ ധാരണയായി. ഇതുസംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങിയേക്കും.

 

 ലാപ്ടോപ് കമ്പനികളുടെ പ്രതിനിധികളുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ ചർച്ചയിലാണ് തീരുമാനം.ഇതോടെ വിപണിയിൽ ഒരു വർഷത്തേക്ക് ലാപ്ടോപ്പുകളുടെ ലഭ്യത കുറയാനും, വിലകൂടാനുമുള്ള സാധ്യത ഒഴിവായി. ഇന്ത്യയിൽ തന്നെ ലാപ്ടോപ് അസംബ്ലിങ് പദ്ധതികൾ ആവിഷ്കരിക്കാൻ കമ്പനികൾക്ക് കൂടുതൽ സമയവും‌ ലഭിക്കും.

 

വിദേശത്തുനിന്നുള്ള ലാപ്ടോപ്, പഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്‍ലെറ്റ് അടക്കമുള്ളവയുടെ ഇറക്കുമതിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയത് ഓഗസ്റ്റ് ആദ്യവാരമാണ്. അപ്രതീക്ഷിതമായി ഇറങ്ങിയ ഉത്തരവ് വിപണിയിൽ കാര്യമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിമർശനമുയർന്നിരുന്നു.തുടർന്ന് 3 മാസത്തേക്ക് തീരുമാനം മരവിപ്പിച്ചു. 

 

നവംബർ 1 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് തീരുമാനിച്ചതെങ്കിലും കമ്പനികൾ കൂടുതൽ സാവകാശം ആവശ്യപ്പെടുകയായിരുന്നു.ചൈനയിൽ നിന്നുള്ള ലാപ്ടോപ് ഇറക്കുമതിയെ ചെറുക്കുകയെന്നതാണ് കേന്ദ്രത്തിന്റെ പരോക്ഷ ലക്ഷ്യം. കംപ്യൂട്ടറിന് ആവശ്യമായ ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമില്ല. ഇവ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ അസംബ്ലി ചെയ്യണമെന്നതാണ് കേന്ദ്രം കമ്പനികൾക്കു നൽകുന്ന സന്ദേശം.

 

Content Highlight: Laptop import restrictions may be frozen for a year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com