ചിത്രരചനയ്ക്കായി ഡാൽ–ഇ പുതിയ പതിപ്പ്; പ്രോംപ്റ്റ് ചെയ്തവർക്കു അവകാശം, പ്രത്യേകതകൾ അറിയാം

Mail This Article
×
ചാറ്റ്ജിപിടി സൃഷ്ടാക്കളായ ഓപ്പൺ എഐയുടെ ചിത്രരചനാ നിർമിതബുദ്ധിയായ ഡാൽ–ഇ (Dall-E) പുതിയ പതിപ്പ് അവതരിപ്പിച്ചു. പുതിയ പതിപ്പിന് വാക്കാലുള്ള നിർദേശങ്ങൾ അധിഷ്ഠിതമായി കൂടുതൽ സങ്കീർണമായ ചിത്രങ്ങൾ സൃഷ്ടിക്കാനാകും.
ചാറ്റ്ജിപിടിയോടു ചേർന്നു പ്രവർത്തിക്കാൻ കഴിയുമെന്നതാണ് ഡാൽ–ഇ 3യുടെ സവിശേഷത. ചിത്രരചനയ്ക്കുള്ള പ്രോംപ്റ്റ് ചാറ്റ്ജിപിടി വഴി സൃഷ്ടിച്ച് അതുപയോഗിച്ച് ഡാൽ–ഇ 3യിൽ സൃഷ്ടികൾ നടത്താം.
സൃഷ്‌ടിച്ച ചിത്രം ഇഷ്ടമല്ലെങ്കിൽ കുറച്ചുവാക്കുകൾ ഉപയോഗിച്ചു വീണ്ടും ചിത്രത്തിൽ മാറ്റം വരുത്താനാകും. DALL·E 3 ഉപയോഗിച്ച് ഉപയോക്താക്കൾ സൃഷ്‌ടിക്കുന്ന ചിത്രങ്ങൾ അവരുടേതായിരിക്കുമെന്നും അവ വീണ്ടും അച്ചടിക്കാനോ വിൽക്കാനോ വിൽക്കാനോ അവർക്ക് കമ്പനിയുടെ അനുമതി ആവശ്യമില്ലെന്നും OpenAI പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.