അത്താഴത്തിനു എന്തുണ്ടാക്കാം? ഒരു ചിത്രമെടുത്താൽ ചാറ്റ്ജിപിടി പറയും

Mail This Article
ചാറ്റ് ജിപിടിയുടെ സാധ്യതകള്‍ അനന്തവും അവർണനീയവുമായി മാറുകയാണ്. ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള അന്വേഷണങ്ങൾക്ക് അതേ രൂപത്തിൽ ഭാവനാത്മകവും വിജ്‍ഞാനപരവുമായ മറുപടികൾ നൽകിയിരുന്ന എഐ ചാറ്റ്ബോട്ട് ആയ ചാറ്റ് ജിപിടി കൂടുതൽ കഴിവുകൾ നേടി വിപ്ലവകരമായ സവിശേഷതകളുമായി പുനരവതരിക്കുകയാണ്.
ചാറ്റ് ജിപിടിക്ക് കാണാനും കേൾക്കാനും സംസാരിക്കാനുമുള്ള കഴിവുകൾ നൽകിയെന്ന് ഓപ്പൺ എഐ തന്നെയാണ് പ്രഖ്യാപിച്ചത്.ഒരു വോയ്‌സ് സംഭാഷണം നടത്താൻ ചാറ്റ്ജിപിടിക്ക് സാധിക്കും. വീട്ടിൽ അത്താഴത്തിന് എന്തുണ്ടാക്കണമെന്ന് ഒരു പിടിയുമില്ലെങ്കിൽ ഫ്രിജിനുള്ളിലും അടുക്കളയിലെ ഷെൽഫിലുമുള്ള വസ്തുക്കളുടെ ചിത്രമെടുത്ത് നൽകിയാൽ അവ ഉപയോഗിച്ച് എന്തുണ്ടാക്കാമെന്നു നിർദേശിക്കുക മാത്രമല്ല പാചകക്കുറിപ്പുകളും ചാറ്റ്ജിപിടി നൽകും.
അതായത് ഒരു കഥ പറയാൻ പറഞ്ഞാൽ നമ്മുടെ മനസ്സിലെ കഥാപാത്രങ്ങളെ വച്ചുള്ള കഥകൾ ചാറ്റ് ജിപിടി പറഞ്ഞുകേൾപ്പിക്കുമെന്നു സാരം. സാംപിള്‍ സ്പീച്ച് ഓഡിയോകൾ നൽകിയാൽ നമ്മുടെ സ്വരത്തിൽ കഥകൾ കുട്ടികൾക്കു കേൾക്കാനാവുന്ന രീതിയിലേക്കു ഭാവിയിൽ മാറ്റങ്ങൾ വരാം.രണ്ടാഴ്ചക്കുള്ളിൽ ചാറ്റ് ജിപിടിയുടെ പ്ലസ്, എന്റർപ്രൈസ് ഉപയോക്താക്കൾക്ക് ഈ പുതുമകൾ ലഭ്യമാകും.
എഐയില്‍ പുതിയ അപ്ഡേറ്റുകൾ സൃഷ്ടിക്കാൻ ടെക് ഭീമൻമാർ മത്സരിക്കുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ബാർഡിനു അപ്ഡേറ്റുകളുടെ ഒരു നിരതന്നെ ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. അതേപോലെ വോയിസ് അസിസ്റ്റന്റിലും ജനറേറ്റീവ് എഐ അപ്ഡേറ്റ് അവതരിപ്പിക്കുന്നതായി ആമസോൺ പ്രഖ്യാപിച്ചിരുന്നു.
English Summary: You can now speak aloud to ChatGPT and hear the artificial intelligence-powered chatbot talk back.