ADVERTISEMENT

മൊബൈലുകൾക്കു ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില നൽകുമെന്ന വാഗ്ദാനവുമായി  ഫ്ളിപ്​കാർട്ടിന്റെ ഈ വർഷത്തെ ബിഗ് ബില്യൺ വിൽപനയ്ക്കു ഉടൻ തുടക്കമാകും. എതിരാളികളായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലുമായുള്ള മത്സരമായിരിക്കും അരങ്ങേറുക. സ്‌മാർട്ട്‌ഫോണുകളുടെ വിവിധ ഡീലുകളുടെയും കിഴിവുകളുടെയും ടീസർ നൽകാൻ ഫ്ലിപ്കാർട് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കമിങ് സൂണ്‍ എന്നല്ലാതെ കൃത്യമായ തീയതി നൽകിയിട്ടില്ലെങ്കിലും വിൽപ്പന ഒക്ടോബർ 10 മുതലായിരിക്കും ആരംഭിക്കുക.

ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയ്‌ക്ക് മുന്നോടിയായി ഫ്ലിപ്പ്കാർട്ട് സൃഷ്‌ടിച്ച മൈക്രോസൈറ്റ്, വിൽപ്പന സമയത്ത് കുറഞ്ഞ വിലയിൽ വിൽക്കുന്ന സ്‌മാർട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് അപ്‌ഡേറ്റുചെയ്‌തിട്ടുണ്ട്. പക്ഷേ ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് വിലകളുടെ അവസാന അക്കം മാത്രമാണ് വെളിപ്പെടുത്തിയിരിക്കുന്നത് - ഇവ വിൽപ്പന ദിനത്തിനോടു അടുത്ത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

ഗൂഗിൾ പുറത്തിറക്കിയ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നായ ഗൂഗിൾ പിക്‌സൽ 7 ഫ്ലിപ്​കാർട് വഴി മാത്രമായിരിക്കും ലഭിക്കുക. വിവിധ കമ്പനികളുടെ വിവിധ മോഡലുകളുടെ അവതരണവും സെയ്​ലിനോടനുബന്ധിച്ചു ഉണ്ടായിരിക്കും. സെപ്റ്റംബർ 27 നു മോട്ടറോളും 29നു വിവോയും 30നും ഇന്‍ഫിനിക്സും ഒക്ടോബർ 2നും 3നും നത്തിങും സാംസങും അവരുടെ പുതിയ മോഡലുകളുടെ ആകർഷകമായ വില പ്രഖ്യാപനം നടത്തും. എന്നുവരെയാണ് സെയ്ൽ ഉണ്ടായിരിക്കുകയെന്ന സൂചന  ഫ്ലിപ്​കാർട് നൽകിയിട്ടില്ലെങ്കിലും ഒപ്പോയുടെ റിവീൽ എട്ടിനു ആണെന്നതു ശ്രദ്ധിക്കുക.

സ്‌മാർട്ട്‌ഫോണുകൾ മാത്രമല്ല ലാപ്‌ടോപ്പുകൾ, വീട്ടുപകരണങ്ങൾ, അടുക്കള ആക്‌സസറികൾ, വസ്ത്രങ്ങൾ, ഷൂസ് തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് ഡീലുകൾ ബാധകമായിരിക്കും. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്ക് കാർഡുകൾക്കൊപ്പം 10 ശതമാനം അധിക കിഴിവുകൾ വിൽപ്പനയ്ക്കിടെ നൽകുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു. 

jockey, US Polo Assn., Allen Solly, Nike, Puma, Van Heusen എന്നീ വസ്ത്ര ബ്രാൻഡുകൾ ബിഗ് ബില്യൺ ഡേ സെയിലിൽ ആവേശകരമായ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ പലചരക്ക് ഉൽപ്പന്നങ്ങൾക്കുംമികച്ച ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നു. 


English Summary: Flipkart Big Billion Days Sale 2023 to bring discounts on Phones from Samsung, Motorola, Xiaomi, Vivo, More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com