ADVERTISEMENT

ഗൂഗിളിലെ ഏറ്റവും പുതിയ സംവിധാനം വളരെയധികം ഉപയോഗപ്രദമാണ്. ആൻഡ്രോയ്ഡ് ഫോണുകളെ ചെറിയ ഭൂകമ്പമാപിനികളാക്കി മാറ്റുന്ന ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഫോണിലെ സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനം എൻഡിഎംഎ (നാഷനൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി), എൻഎസ്‌സി (നാഷനൽ സീസ്മോളജി സെന്റർ) എന്നിവയുമായി സഹകരിച്ചാണ് വികസിപ്പിച്ചത്. ഭൂകമ്പ സാധ്യതയുള്ള മേഖലകളിൽ പ്രാദേശിക ഭാഷകളിൽ ഫോണിൽ മുന്നറിയിപ്പ് സന്ദേശം ലഭിക്കും.

റിക്ടർ സ്കെയിലിൽ 4.5നു മുകളിൽ തീവ്രതയുള്ള ഭൂകമ്പസമയത്ത് ഫോണിൽ ജാഗ്രതാ നിർദേശം ലഭിക്കും. സുരക്ഷയ്ക്കായി എന്താണ് ചെയ്യേണ്ടതെന്ന നിർദേശവും ഫോണിന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഫോൺ സൈലന്റ് മോഡിലായാലും അതിനെ മറികടന്നു ഉച്ചത്തിലുള്ള അലാമും സുരക്ഷാ നടപടികൾക്കായുള്ള നിർദ്ദേശവും ഫോണിൽ പ്രത്യക്ഷപ്പെടും.

സെറ്റിങ്സിൽ സേഫ്റ്റി ആൻഡ് എമർജൻസി ഓപ്ഷനിൽ നിന്ന് എർത്ത്ക്വെയ്ക് അലർട്സ് ഓൺ ചെയ്താൽ മുന്നറിയിപ്പ് സംവിധാനം പ്രവർത്തനക്ഷമമാക്കാം.‌ ഭൂകമ്പ തരംഗങ്ങൾ ഭൂമിയിലൂടെ പ്രചരിക്കുന്നതിനേക്കാൾ വളരെ വേഗത്തിൽ ഇന്റർനെറ്റ് സിഗ്നലുകൾ സഞ്ചരിക്കും, അതിനാൽ ശക്തമായ കുലുക്കത്തിന് ഏതാനും സെക്കൻഡുകൾക്ക് മുൻപ് അലേർട്ടുകൾ ഫോണുകളിൽ എത്തുന്നുവെന്നു ഗൂഗിൾ വിശദീകരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com