ADVERTISEMENT

 ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഈസ്മൈട്രിപ്പുമായി സഹകരിച്ച് 'റീചാര്‍ജ് & ഫ്ളൈ' ഓഫര്‍ അവതരിപ്പിച്ചു. ഇതിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 30 വരെ വി ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്ന വി ഉപയോക്താക്കള്‍ക്ക് ഓരോ മണിക്കൂറിലും 5000 രൂപ വരെ മൂല്യമുള്ള ഒരു സൗജന്യ ഫ്ളൈറ്റ് ടിക്കറ്റ് നേടാനുള്ള അവസരം ലഭിക്കും. ഉപഭോക്താവിന് ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് 5000 രൂപ കിഴിവ് നേടാനും കഴിയും.

 

ഈ ഓഫര്‍ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് വി ആപ്പ് വഴി തിരഞ്ഞെടുത്ത റീചാര്‍ജുകളില്‍ അധിക ചെലവില്ലാതെ 50ജിബി ഡാറ്റ വരെ ലഭിക്കും. കൂടാതെ വി ഉപയോക്താക്കള്‍ക്ക് മറ്റ് റിവാര്‍ഡുകള്‍ക്കൊപ്പം ഈസ്മൈട്രിപ്പ് വഴി ഫ്ളൈറ്റ് ടിക്കറ്റുകളില്‍ 400 രൂപ മൂല്യമുള്ള പ്രത്യേക ഡിസ്കൗണ്ട് കൂപ്പണുകളും നേടാം. വി ആപ്പ് വഴി കൂടുതല്‍ റീചാര്‍ജുകള്‍ ചെയ്യുമ്പോള്‍ ഫ്ളൈറ്റ് ടിക്കറ്റുകളും അധിക ഡാറ്റയും നേടാനുള്ള കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.

English Summary: Vodafone Idea New Offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com