ADVERTISEMENT

ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് വിൽപനയ്ക്കു മുന്നോടിയായി സ്മാര്‍ട്ട്ഫോണുകളില്‍ വന്‍ കിഴിവുകള്‍ പ്രഖ്യാപിച്ചു മോട്ടറോള . ബിഗ് ബില്യണ്‍ ഡേയ്സ് വിൽപനയിൽ അവതരിപ്പിക്കുന്ന മോട്ടോറോള എഡ്ജ് 40 നിയോയുടെ 8+128 ജി.ബി. വേരിയന്‍റ് 19,999 രൂപയ്ക്കും 12+256 ജി.ബി. വേരിയന്‍റ് 21,999 രൂപയ്ക്കും ആദ്യമായി വില്‍പ്പനയ്ക്കെത്തും. മോട്ടോ ജി54 5ജി  8+128 ജിബി, 12+256 ജിബി വേരിയന്‍റുകള്‍ ഒക്ടോബര്‍ 8 മുതല്‍ യഥാക്രമം 12,999 രൂപയ്ക്കും 14,999 രൂപയ്ക്കും ലഭ്യമാകും. അതേപോലെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള  സ്മാര്‍ട്ട്ഫോണായ മോട്ടോ ഇ13 ഇനി 6,749 രൂപയ്ക്ക് ലഭ്യമാണ്. വിശദാംശങ്ങൾ പരിശോധിക്കാം.

 

 

മോട്ടറോള എഡ്ജ് 40 നിയോ

 

ഏറ്റവും ഭാരം കുറഞ്ഞ IP68 റേറ്റഡ് ഫോണും ഒപ്പം MediaTek™ Dimensity 7030 പ്രോസസർ നൽകുന്ന ലോകത്തിലെ ആദ്യ സ്‌മാർട്ട്‌ഫോണുമായിരിക്കും എഡ്ജ് 40 നിയോ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.10-ബിറ്റ് ബില്യൺ നിറങ്ങളുള്ള സെഗ്‌മെന്റിലെ ആദ്യത്തെ 144Hz 6.5 ഇ‍ഞ്ച് കർവ്ഡ് pOLED ഡിസ്‌പ്ലേയാണ് ഈ ഉപകരണത്തിന്റെ സവിശേഷത. OIS ഉള്ള 50MP അൾട്രാ പിക്‌സൽ നൈറ്റ് വിഷൻ പ്രൈമറി ക്യാമറ, ഒരു ക്യാമറയിൽ തന്നെ മാക്രോ വിഷൻ, ഡെപ്ത് സെഗ്‌മെന്റ് എന്നിവയ്‌ക്കൊപ്പം അൾട്രാ-വൈഡ് ആംഗിൾ ലെൻസും പിന്തുണയ്ക്കുന്ന 13MP സെക്കൻഡറി ക്യാമറയും ഇതിലുണ്ട്. മുൻവശത്ത്, ഉപയോക്താക്കൾക്ക് ക്വാഡ്-പിക്സൽ സാങ്കേതികവിദ്യയുള്ള 32എംപി സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.

 

മോട്ടോ ജി54 5ജി

 

ശ്രദ്ധേയമായ ഇന്‍-ബില്‍റ്റ് 12 ജി.ബി. റാം + 256 ജി.ബി. സ്റ്റോറേജ് കോണ്‍ഫിഗറേഷനും സെഗ്മെന്‍റിന്‍റെ ഏറ്റവും ശക്തമായ മീഡിയടെക് ഡൈമെന്‍സിറ്റി 7020 ഒക്ടാ കോര്‍ പ്രൊസസറും ഉള്ള സെഗ്മെന്‍റിന്‍റെ ആദ്യ സ്മാര്‍ട്ട്ഫോണാണ് മോട്ടോ ജി54 5ജി.  ഒഐഎസ്. സാങ്കേതികവിദ്യയുള്ള 20എം.പി. ഷേക്ക്-ഫ്രീ ക്യാമറയും  6000 എംഎഎച്ച് ബാറ്ററിയുമുണ്ട്.

 

പാന്റോൺ™ കളർ ഫീച്ചർ ചെയ്യുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായ മോട്ടോ g84 5G, 10-ബിറ്റ് കളർ ഡെപ്‌ത്തും  120Hz പുതുക്കൽ നിരക്കമുള്ള 6.5 ഇഞ്ച് pOLEDഡിസ്‌പ്ലേയാണുള്ളത്. സ്നാപ്ഡ്രാഗൺ 680 നൽകുന്ന 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്മാർട്ട്‌ഫോണായ മോട്ടോ ജി32 അവിശ്വസനീയമായ വിലയായ 8,999 രൂപയ്ക്കും ലഭ്യമാണ്.  സെന്റർ പഞ്ച്-ഹോൾ ഡിസൈൻ  വരുന്ന 6.5-ഇഞ്ച് ഡിസ്‌പ്ലേയിലും 5000mAh ബാറ്ററിയുമാണുള്ളത്.

 

മോട്ടോ e13

 

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്‌ഫോണായ മോട്ടോ e13 6,749 രൂപയ്ക്കു ലഭിക്കും.

മോട്ടോറോള എഡ്ജ് 40യുടെ ഏറ്റവും മികച്ച ഓഫർ ബിഗ് ബില്യണ്‍ ഡേയ്സ് വിൽപനയിൽ പ്രഖ്യാപിക്കുമെന്നു കമ്പനി പറയുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT