ADVERTISEMENT

ചൈനയിൽ ഒരു അപ്രതീക്ഷിത സന്ദർശനം നടത്തി  ആപ്പിൾ മേധാവി ടിം കുക്ക് , ആപ്പിൾ അതിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ചൈനയിൽ ഫോൺ വിൽപ്പനയിൽ മാന്ദ്യം നേരിടുകയാണ്. തെക്കുപടിഞ്ഞാറൻ നഗരമായ ചെങ്ഡുവിലെ ഗെയിമർമാരോടു ടിം സംസാരിച്ചു.

വെയ്‌ബോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ   ഒരു പോസ്റ്റിൽ, ചെംഗ്ഡുവിലെ ആപ്പിളിന്റെ Taikoo Li സ്റ്റോർ സന്ദർശിച്ചതായും "ഹോണർ ഓഫ് കിംഗ്സ്" ഗെയിമിലെ യുവ ഗെയിമേഴ്സിനെ കണ്ടതായും കുക്ക് പറഞ്ഞു. ഈ വർഷം ഇതു രണ്ടാം തവണയാണ് ചൈനയിൽ ടിം കുക്കിന്റെ സന്ദർശനം

ചൈനീസ് ഡെവലപ്പർമാർ  വിഷൻ പ്രോ ഹെഡ്‌സെറ്റിനായി ആപ്പുകൾ നിർമ്മിക്കുന്നതിൽ  സന്തോഷമുണ്ടെന്നും ടിം പറഞ്ഞു. ഐഫോണുകൾ ഉൾപ്പെടെയുള്ള വിദേശ ബ്രാൻഡഡ് ഉപകരണങ്ങൾ ജോലിക്ക് ഉപയോഗിക്കരുതെന്ന് ചൈനീസ് സർക്കാർ  ജീവനക്കാരോട് ഉത്തരവിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .

മുൻ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആപ്പിൾ ചൈനയിൽ ഐഫോൺ 15-കൾ കുറവാണ് വിൽക്കുന്നതെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട്. ചില ചൈനീസ് ബ്രാൻഡുകൾഹൈ-എൻഡ് സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് കൂടുതൽ ബിസിനസ്സ് പിടിച്ചെടുക്കാൻ തുടങ്ങിയതും വിൽപ്പനയിലെ മാന്ദ്യത്തിനു കാരണമായി.

English Summary:

Apple CEO Tim Cook Visits China For Second Time This Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com