ADVERTISEMENT

ഇപ്പോഴും 3ജിയിൽ ഡൗൺലോഡിങിനായി കാത്തിരിക്കുകയാണോ?, എങ്കിൽ ബിഎസ്എൻഎലിൽനിന്നും  ഒരു സന്തോഷ വാർത്ത. സിം അപ്ഗ്രേഡ് ചെയ്താൽ സൗജന്യമായി ഇന്റർനെറ്റ് നൽകുമെന്നു അറിയിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. പഴയ 3ജി അല്ലെങ്കിൽ 2ജി സിമ്മുമായി ബിഎസ്എൻഎൽ ഓഫീസിലെത്തി 4ജിയിലേക്കു ഉടൻ മാറാനും 4ജിബി ഡാറ്റ സൗജന്യമായി നേടാനും സാധിക്കുമെന്നു  ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന്റെ ആന്ധ്രാപ്രദേശിലെ  യൂണിറ്റ് എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. മൂന്ന് മാസത്തേക്ക് സാധുതയുള്ളതാണ് ഈ പ്ലാൻ.

ആദ്യഘട്ടത്തിൽ കേരളത്തിലെ വരിക്കാർക്ക് ലഭ്യമാകുമോ എന്നത് സംശയമാണ്. കാരണം, ആന്ധ്രാപ്രദേശ് ബിഎസ്എൻഎൽ ആണ് അറിയിപ്പ് നൽകിയിട്ടുള്ളത്. 4ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തുകഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് ഈ ഡാറ്റ അവരുടെ പ്രദേശത്ത് ലഭ്യമാണെങ്കിൽ ഹൈ-സ്പീഡ് നെറ്റ്‌വർക്കിൽ ആസ്വദിക്കാനാകും.

4ജിസിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള കസ്റ്റമർ സർവീസ് സെന്റർ, ഫ്രാഞ്ചൈസി, റീട്ടെയിലർ എന്നിവിടങ്ങളിലെത്തിച്ചേരാം. മറ്റ് ദാതാക്കൾ 5Gസേവനങ്ങൾ പുറത്തിറക്കുമ്പോളാണ്ബിഎസ്എൻഎൽ അടുത്ത വർഷം ജൂണിനു ശേഷം 5G ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ പദ്ധതിയിട്ടുകൊണ്ട് 4G സേവനങ്ങളിൽ പിടിമുറുക്കുന്നത്.

ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2023-ൽ, ഡിസംബറിൽ 4G സേവനങ്ങൾ ആരംഭിക്കുമെന്നും 2024 ജൂണോടെ രാജ്യത്തുടനീളം ലഭ്യമാക്കുകയും ചെയ്യുമെന്നും ബിഎസ്എൻഎൽ ചെയർമാൻ  പ്രവീൺകുമാർ പുർവാർ പറഞ്ഞിരുന്നു. 5ജി വിഷയത്തിൽ, ബിഎസ്എൻഎൽ അതിന്റെ നെറ്റ്‌വർക്കുകൾ ജൂണിനുശേഷം 5ജി ലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് ചെയർമാൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com