ADVERTISEMENT

പ്രമുഖ കമ്പനികളുടെ വലുതും ചെറുതുമായ മെഷീനറികളുടെ ഒരു വൻ ശേഖരവുമായി  മലയാള മനോരമ ക്വിക്‌കേരള ഡോട്ട് കോമിന്റെ  ആഭിമുഖ്യത്തിൽ  കൊച്ചി, മറൈൻ ഡ്രൈവ്  ഗ്രൗണ്ടിൽ  നവംബർ 15 മുതൽ 18 വരെ മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ നടത്തുന്നു. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷന്റെയും, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെയും സഹകരണത്തോടെയാണ് മലയാള മനോരമ ക്വിക്‌കേരള ഡോട്ട്കോം എന്ന മേള സംഘടിപ്പിക്കുന്നത്.

200 ലേറെ സ്റ്റാളുകളിലായി 130 ഓളം  മെഷിനറി നിർമാതാക്കളുടെ ഉൽപന്നങ്ങൾ ഈ മേളയിൽ ഉണ്ടാകും.  ഫുഡ് പാക്കിങ് & ഫുഡ് പ്രോസസ്സിംഗ് മെഷീനുകൾ, ജിലേബി മേക്കിങ് മെഷീൻ, ലോൻഡ്രി, വേസ്റ്റ് ഇൻസിനറേറ്റർ, വിവിധതരം നൂതന ജലശുദ്ധികരണ ഉപകരണങ്ങൾ, പേപ്പർ ബാഗ് മേക്കിങ് മെഷീൻ, സോളാർ ഉത്പന്നങ്ങൾ,നൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പമ്പുകൾ, സിഎൻസി കട്ടിങ് മെഷീനുകൾ, ബേക്കറി ഉപകാരണങ്ങളും മെഷീനുകളും, ഐസ്ക്രീം മേക്കിങ് മെഷീൻ, വിവിധതരം പവർ ടൂൾസ്, നാപ്കിൻ വെൻഡിങ്, ഇന്റർലോക്ക് മാനുഫാക്ച്ചറിങ്, ചപ്പാത്തി മേക്കിങ്, കൊപ്ര മെഷീൻ,  ഇലക്ട്രിക്ക് ചിരവ, ഫ്ലോർമിൽ  മെഷീനുകൾ, ഡീസൽ ജനറേറ്ററുകൾ, എണ്ണ ശുദ്ധീകരണ മെഷീനുകൾ  തുടങ്ങി ഒട്ടേറെ മെഷീനുകളുടെ ഒരു വൻ നിര തന്നെ ഈ എക്സ്പോയിൽ കാണുവാൻ കഴിയും . 

കൂടാതെ വീടുകളിലേക്ക്‌ ആവശ്യമായ ഉത്പനങ്ങളുടെ ഡിസ്‌കൗണ്ട് മേളയിൽ ഫർണിച്ചറുകൾ , കയർ ഉത്പന്നങ്ങൾ, ഫെൻസിങ് മെറ്റീരിയലുകൾ, മസാജർ, മോപ്പ് ആൻഡ് വാട്ടർ ടാങ്ക് ക്ലീനർ, ടവർ ഫാൻ, ചപ്പാത്തി മേക്കർ, പോപ്‌കോൺ മേക്കിങ് മെഷീൻ, പവർ സേവിങ് ബൾബ്, ഒപ്റ്റിക്കൽ ലെന്സ്, കാർ വാഷ് മെഷീൻ തുടങ്ങിയവയ്‌ക്കു പുറമെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ പാരഗൺ തയ്യാറാക്കുന്ന രുചികരമായ ഭക്ഷ്യ ഉൽപന്നങ്ങളും  മേളയിൽ ലഭ്യമാകും.

ദിവസവും രാവിലെ 11 മുതൽ രാത്രി 8മണി വരെയാണ് പ്രദർശനം. മേളയുടെ എല്ലാ ദിവസങ്ങളിലും സംരംഭകത്വ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. പ്രവേശനം തികച്ചും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കു: 9072005841

സൗജന്യമായി രജിസ്റ്റർ ചെയ്യാനായി ക്ലിക്ക് ചെയ്യൂ.. https://www.quickerala.com/events/malayala-manorama-quickerala-machinery-trade-expo-2023-marine-drive-kochi/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com